കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ട്ടിക്കിള്‍ 371 കേന്ദ്രം തൊടില്ല; ഉറപ്പ് നല്‍കി അമിത് ഷാ, 370ഉം 371ഉം സമമല്ല

Google Oneindia Malayalam News

ഗുവാഹത്തി: ആര്‍ട്ടിക്കിള്‍ 370 രാജ്യത്തെ എല്ലാവര്‍ക്കും സുപരിചിതമാണ് ഇന്ന്. കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഈ വകുപ്പ് കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞതോടെ വന്‍ വിവാദമായിരുന്നു. എന്നാല്‍ ആര്‍ട്ടിക്കിള്‍ 371 ആണ് പുതിയ ചര്‍ച്ച. കശ്മീരിന് നല്‍കിയ പ്രത്യേക അധികാരം പോലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന വകുപ്പാണ് ആര്‍ട്ടിക്കിള്‍ 371.

Amit-Shah

കശ്മീരിന് ശേഷം എന്‍ഡിഎ സര്‍ക്കാര്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൈവയ്ക്കുമോ എന്ന് ആശങ്ക പരന്നിരുന്നു. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

മധ്യപ്രദേശ് ആന്റണിയെ ഏല്‍പ്പിച്ച് സോണിയാ ഗാന്ധി; കുഴഞ്ഞുമറിഞ്ഞ രാഷ്ട്രീയം ശരിയാക്കണംമധ്യപ്രദേശ് ആന്റണിയെ ഏല്‍പ്പിച്ച് സോണിയാ ഗാന്ധി; കുഴഞ്ഞുമറിഞ്ഞ രാഷ്ട്രീയം ശരിയാക്കണം

ആര്‍ട്ടിക്കിള്‍ 370 താല്‍ക്കാലികമായിരുന്നു. എന്നാല്‍ അതുപോലെ അല്ല ആര്‍ട്ടിക്കിള്‍ 371. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി ഈ വകുപ്പ് നല്‍കുന്നുണ്ടെങ്കിലും രണ്ടും രണ്ടാണ്- നോര്‍ത്ത് ഈസ്റ്റ് കൗണ്‍സിലിന്റെ 68ാം സമ്മേളനത്തില്‍ സംസാരിക്കവെ അമിത് ഷാ വിശദീകരിച്ചു.

ഇറാന്റെ അപ്രതീക്ഷിത ഇടപെടല്‍; ഹോര്‍മുസില്‍ കപ്പലുകളുടെ പടയോട്ടം, പിടികൂടിയത് നാലെണ്ണംഇറാന്റെ അപ്രതീക്ഷിത ഇടപെടല്‍; ഹോര്‍മുസില്‍ കപ്പലുകളുടെ പടയോട്ടം, പിടികൂടിയത് നാലെണ്ണം

കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രം എടുത്തുകളഞ്ഞപ്പോള്‍, ഇനി ആര്‍ട്ടിക്കിള്‍ 371 ആണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇത്തരം വിവരങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അമിത് ഷാ വ്യക്തമാക്കി. ആര്‍ട്ടിക്കിള്‍ 371ല്‍ കേന്ദ്രം കൈവെക്കില്ലെന്ന് പാര്‍ലമെന്റില്‍ താന്‍ വ്യക്തമാക്കിയതാണ്. ഇന്ന് വീണ്ടും ആവര്‍ത്തിക്കുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ എട്ട് മുഖ്യമന്ത്രിമാരുടെ മുന്നില്‍ വച്ചാണ് ഇന്ന് ഇക്കാര്യം ഞാന്‍ ആവര്‍ത്തിക്കുന്നത്. കേന്ദ്രം ആര്‍ട്ടിക്കിള്‍ 371ല്‍ തൊടുക പോലുമില്ലെന്നും അമിത് ഷാ പറഞ്ഞു.

English summary
Amit Shah Says Govt Will Not Touch Article 371 in North East
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X