നരോദപാട്യ കൂട്ടക്കൊലക്കേസ്: അമിത് ഷാ സാക്ഷിയോ! 18ന് ഹാജരാകാന്‍ ബിജെപി ദേശീയാധ്യക്ഷന് സമന്‍സ്

  • Written By:
Subscribe to Oneindia Malayalam

അഹമ്മദാബാദ്: നരോദ പാട്യ കേസില്‍ സാക്ഷിയായി ഹാജരാകാന്‍ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായ്ക്ക് സമന്‍സ്. 2002ലെ ഗുജറാത്ത് കലാപത്തിലും നരോദ ഗാം കൂട്ടക്കൊലക്കേസില്‍ ഇരട്ട ജീവപര്യന്തകത്തിന് വിധിച്ച മായ കൊട്നാനിയുടെ സാക്ഷിയായി ഹാജരാകാനാണ് അമിത് ഷായോട് പ്രത്യേക കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. സെപ്തംബര്‍ 18ന് ഹാജരാകാനാണ് നിര്‍ദേശം. നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരാകാനാണ് സമന്‍സില്‍ ആവശ്യപ്പെടുന്നത്.

2002ലെ ഗുജറാത്ത് കലാപത്തിനിടെ നടന്ന നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ മുന്‍ ഗുജറാത്ത് മന്ത്രിയും ഉന്നത ബിജെപി നേതാവുമായ മായാ കൊട്നാനിയെ ജീവപര്യന്തത്തിന് വിധിച്ചതിന് ശേഷമാണ് പ്രത്യേക കോടതിയുടെ പുതിയ ഉത്തരവ്.
കേസില്‍ അമിത് ഷാ ഉള്‍പ്പെടെ 14 പേരെ വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് മുന്‍ മന്ത്രിയായിരുന്ന മായാ കൊട്നാനി മൊഴി നല്‍കിയികുന്നു. അമിത് ഷായുടെ വിലാസം കണ്ടെത്തുന്നതിന് കൊട്നാനിയ്ക്ക് നാല് ദിവസത്തെ സമയം കൂടി കോടതി നീട്ടിനല്‍കിയിരുന്നു. അക്രമം നടക്കുമ്പോള്‍ താന്‍ അമിത് ഷായ്ക്കൊപ്പം ആശുപത്രിയിലായിരുന്നുവെന്നാണ് കൊട്നാനിയുടെ മൊഴി.

amitshah-

2002ലെ നരോദപാട്യയില്‍ 95 പേരുടെ മരണത്തിനിടയാക്കിയ തിനെ തുടര്‍ന്നാണ് ഇവരെ ഇരട്ട ജീവപര്യന്തത്തിന് വിധിച്ചത്. നരോദ പാട്യ കൂട്ടക്കലൊയുടെ മുഖ്യ ആസൂത്രകയായ കൊട്നാനിയ്ക്ക് ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്ന് ജാമ്യം നല്‍കിയിരുന്നു. 32 സ്ത്രീകളും 33 കുട്ടികളും 30 പുരുഷന്മാരുമാണ് നരോദപാട്യയില്‍ കൊല്ലപ്പെട്ടത്. വനിതാ ശിശുവികസന മന്ത്രിയായിരിക്കെ 2009ലാണ് കൊട്നാനി കേസില്‍ അറസ്റ്റിലാവുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Amit Shah, the president of the BJP, has been ordered to appear as a witness for Maya Kodnani, a top leader from his party in Gujarat who has been convicted of murder in the riots that tore the state apart in 2002.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്