കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപ് വിജയിക്കാന്‍ കാരണം മോദി; ഹിമാചല്‍ പിടിക്കാന്‍ ബിജെപിക്കായി സാക്ഷാല്‍ ഡൊണാള്‍ഡ് ട്രംപ്?

  • By Gowthamy
Google Oneindia Malayalam News

നവംബര്‍ 9ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ കണ്ണും നട്ടാണ് ഹിമാചല്‍ പ്രദേശിലെ രാഷ്ട്രീയ നേതൃത്വം. എന്തു വില കൊടുത്തും ഹിമാചല്‍ പിടിക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. എന്നാല്‍ എങ്ങനെയം ഭരണം നിലനിര്‍ത്താനാണ് ബിജെപിയുടെ ശ്രമം. അതിന് സാക്ഷാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപിനെ പോലും ആയുധമാക്കുകയാണ്.

മോദി മാധ്യമങ്ങളെ കണ്ടു: മൂന്ന് വര്‍ഷത്തിനിടെ ആദ്യം, പറയാനുള്ളത് തിരഞ്ഞെടുപ്പിനെക്കുറിച്ച്! മോദി മാധ്യമങ്ങളെ കണ്ടു: മൂന്ന് വര്‍ഷത്തിനിടെ ആദ്യം, പറയാനുള്ളത് തിരഞ്ഞെടുപ്പിനെക്കുറിച്ച്!

ഹിമാചല്‍ പ്രദേശിലെ തിരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ ഡൊണാള്‍ഡ് ട്രംപിന്റെ പേരും വോട്ട് നേടാന്‍ ബിജെപി വ്യാപകമായി ഉപയോഗിച്ച് വരികയാണ്. വെള്ളിയാഴ്ച ചമ്പയിലെ ചുര നിയോജക മണ്്ഡലത്തില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപിയുടെ മുഖ്യ ആയുധം ഡൊണാല്‍ഡ് ട്രംപ്് തന്നെയായിരുന്നു.

മോദിയുടെ പേര് പറഞ്ഞത് കൊണ്ട്

മോദിയുടെ പേര് പറഞ്ഞത് കൊണ്ട്

അമേരിക്കയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ വമ്പന്‍ വിജയത്തിന് കാരണം സാക്ഷാന്‍ നരേന്ദ്ര മോദിയാണെന്നാണ് ബിജെപി മുന്‍ മുഖ്യമന്ത്രി പ്രേം കുമാര്‍ ധുമാല്‍ പറയുന്നത്. ട്രംപിന്റെ പേര് ആയുധമാക്കി വോട്ട് നേടാന്‍ തന്നെയാണ് ബിജെപിയുടെ തന്ത്രം.

 ഹിലരി ജയിക്കുമെന്ന് കരുതി

ഹിലരി ജയിക്കുമെന്ന് കരുതി

ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തെ കുറിച്ചും അതിന്റെ പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപിനെ കുറിച്ചുമാണ് താന്‍ പറയുന്നതെന്നാണ് ധുമാല്‍ പറഞ്ഞത്. ്അമേരിക്കയില്‍ ഹിലരി ജയിക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. ട്രംപ് വിജയിക്കുമെന്ന് ആരും കരുതിയില്ല. എന്നാല്‍ അവസാനം വിജയിച്ചത് ട്രംപ്് ആയിരുന്നു-ധുമാല്‍ പറയുന്നു.

വിജയിക്കാന്‍ കാരണം മോദി

വിജയിക്കാന്‍ കാരണം മോദി

ഇന്ത്യന്‍ പ്രധാവനമന്ത്രി നരേന്ദ്ര മോദിയെ പോലെ പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് അവസാന പ്രചരണങ്ങളില്‍ ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യക്കാരുടെ പുരോഗമനത്തിനായി മോദി പ്രവര്‍ത്തിക്കുന്നത് പോലെ താന്‍ അമേരിക്കയ്യക്കു വേണ്ടി പ്രവര്‍ത്തിക്കും ട്രംപ് പറഞ്ഞു. അങ്ങനെ ട്രംപ് വിജയിച്ചു. പ്രംകുമാര്‍ ധുമാല്‍ വ്യക്തമാക്കി.

ഹിമാചലില്‍ ഒന്നാം സ്ഥാനത്ത്

ഹിമാചലില്‍ ഒന്നാം സ്ഥാനത്ത്

അമേരിക്കയില്‍ മോദിക്ക് സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞെങ്കില്‍ ഹിമാചലില്‍ ബിജെപി ഒന്നാം സ്ഥാനത്ത് ആയി കഴിഞ്ഞുവെന്നാണ് ധുമാല്‍ പറയുന്നത്. അതേസമയം രണ്ട് മാസം മുമ്പ് ടിസ്സയില്‍ നടന്ന വര്‍ഗീയ സംഘര്‍ഷങ്ങളില്‍ ധുമാല്‍ നിശബ്ദത് പാലിച്ചു.

ലക്ഷ്യം വികസനം

ലക്ഷ്യം വികസനം

ബിജെപിയുടെ ലക്ഷ്യം വികസനം മാത്രമാണെന്നാണ് ധുമാല്‍ പറയുന്നത്. ജാതി മത വ്യത്യാസങ്ങളില്ലാതെ ബിജെ പി വികസനം നടത്തുകയാണെന്നും ധുമാല്‍ പറഞ്ഞു.

വികസന ലക്ഷ്യങ്ങള്‍

വികസന ലക്ഷ്യങ്ങള്‍

വികസന ലക്ഷ്യങ്ങള്‍ എണ്ണിപ്പറയാനും ധുമാല്‍ മറന്നില്ല. ചുരാഹിനു വേണ്ടി നിധിന്‍ ഗഡ്കരി ദേശീയ പാതാ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അധികാരത്തിലെത്തിയാല്‍ പ്രാദേശിക ആശുപത്രികളില്‍ കുറവുള്ള ഡോക്ടര്‍മാരുടെ എണ്ണം നികത്തുമെന്നും ധുമാല്‍ പറഞ്ഞു.

വര്‍ഗീയ സംഘര്‍ഷം

വര്‍ഗീയ സംഘര്‍ഷം

ജൂലൈ അവസാനമാണ് ടിസ്സയില്‍ വര്‍ഗീയ സംഗര്‍ഷം ഉണ്ടായത്. 15കാരിയായ മുസ്ലിം പെണ്‍കുട്ടിയെ ഹിന്ദു അധ്യാപകന്‍ പീഡിപ്പിച്ചതിനെ തടര്‍ന്ന് ജനക്കൂട്ടം പ്രാദേശിക വിദ്യാലയം ആക്രമിക്കുകയും മറ്റ് അധ്യാപകരെ ആക്രമിക്കുകയുമായിരുന്നു.

കോണ്‍ഗ്രിസിന്റെ തലയില്‍

കോണ്‍ഗ്രിസിന്റെ തലയില്‍

ടിസ്സയില്‍ അക്രമം വഷളാക്കിയത് കോണ്‍ഗ്രസ് ആണെന്നാണ് ബിജെപിയുടെ ആരോപണം. വി്ദ്യാര്‍ഥിയെ പീഡിപ്പിച്ച അധ്യാപകനെ അറസ്റ്റ് ചെയ്തു. സംഘര്‍ത്തില്‍ നിരവധി കടകള്‍ക്ക് തീ വച്ചു. രണ്ട് വിഭാഗത്തെയും സമാധാനിപ്പിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ബിജെപി ശ്രമിച്ചപ്പോള്‍ കോണ്‍ഗ്രസ് സംഘര്‍ഷം ളിക്കത്തിച്ചുവെന്നും ബിജെപി ആരോപിക്കുന്നു. ഇതിന് നവംബര്‍ 9ന് ജനം മറുപടി നല്‍കുമെന്നും ധുമാല്‍.

മുസ്ലിം വോട്ട് നേടാന്‍

മുസ്ലിം വോട്ട് നേടാന്‍

മു്ത്തലാക്കിലെ സുപ്രീംകോടതി വിധി അനുകൂലമാക്കി മുസ്ലിം വോട്ട് നേടാനും ധുമാല്‍ ശ്രമിക്കുന്നുണ്ട്. മുസ്ലിംകള്‍ ബിജെപിക്ക് വോട്ട് നല്‍കുമെന്ന് പറഞ്ഞ ധുമാല്‍ വികസനത്തിനു വേണ്ടിയാണ് അവര്‍ വോട്ട് ചെയ്യുന്നതെന്നും പറഞ്ഞു. മുത്തലാക്കില്‍ നിന്ന് മുസ്ലിം സഹോദരിമാര്‍ക്ക് മോചനം ലഭിച്ചുവെന്നും അതിനാല്‍ അവര്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്നും ധുമാല്‍.

English summary
among bjps big names in himachal pradesh election campaign donald trump
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X