Get Updates
Get notified of breaking news, exclusive insights, and must-see stories!

3% വിവാഹ മോചനങ്ങള്‍ക്കും കാരണം ട്രാഫിക്കെന്ന് അമൃത ഫഡ്‌നാവിസ്, ബെസ്റ്റ് ലോജിക്കെന്ന് ശിവസേന

മുംബൈ: മുംബൈയിലെ ട്രാഫിക്കാണ് നഗരത്തിലെ മൂന്ന് ശതമാനം വിവാഹ മോചനങ്ങള്‍ക്ക് കാരണമെന്ന് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസ്. മുംബൈയിലെ റോഡുകളുടെയും ഗതാഗതത്തിന്റെയും അവസ്ഥയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അവര്‍ വിചിത്രമായ അവകാശവാദം ഉന്നയിച്ചത്. നിങ്ങള്‍ക്കറിയാമോ മുംബൈയിലെ മൂന്ന് ശതമാനം വിവാഹ മോചനങ്ങള്‍ക്കും കാരണം ഇവിടത്തെ ട്രാഫിക് ജാമാണ്. കാരണം ആര്‍ക്കും സമയത്തിന് അവരുടെ വീടുകളിലേക്കോ കുടുംബങ്ങളിലേക്കോ എത്താനാകുന്നില്ല, അമൃത ഫഡ്‌നാവിസ് പറഞ്ഞു.

റോഡുകളിലെ കുഴികളും ഗതാഗതക്കുരുക്കിലും തനിക്ക് വ്യക്തിപരമായി ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടുണ്ടെന്നും അമൃത ഫഡ്നാവിസ് പറഞ്ഞു. ഞാന്‍ ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യയാണെന്ന കാര്യം മറക്കൂ. ഒരു സ്ത്രീ എന്ന നിലയിലാണ് നിങ്ങളോട് സംസാരിക്കുന്നത്. റോഡുകളിലെയും കുഴികളിലെയും ഗതാഗതക്കുരുക്കുകളും അവര്‍ ഞങ്ങളെ (സ്ത്രീകള്‍) എങ്ങനെ ബുദ്ധിമുട്ടിക്കുന്നുവെന്നും ഞാന്‍ നേരിട്ട് അനുഭവിച്ചിട്ടുണ്ട്,' അമൃത ഫഡ്‌നാവിസ് പറഞ്ഞു.

amruta

അതേസമയം അമൃത ഫഡ്‌നാവിസിന്റെ പ്രതികരണത്തെ പരിഹസിച്ച് ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി രംഗത്തെത്തി. ഇന്നത്തെ ഏറ്റവും മികച്ച യുക്തി (ബെസ്റ്റ് ലോജിക്) എന്ന് പറഞ്ഞായിരുന്നു പ്രിയങ്ക ചതുര്‍വേദിയുടെ പരിഹാസം. ബംഗളൂരുവിലുള്ളവര്‍ അമൃത ഫഡ്‌നാവിസ് പറയുന്നത് കേള്‍ക്കാതിരിക്കട്ടെയെന്നായിരുന്നു പ്രിയങ്ക ചതുര്‍വേദിയുടെ പ്രതികരണം. റോഡുകളിലെ ട്രാഫിക് കാരണം 3% മുംബൈക്കാര്‍ വിവാഹ മോചനം നേടുന്നുവെന്ന് അവകാശപ്പെടുന്ന സ്ത്രീക്കാണ് ഈ ദിവസത്തെ മികച്ച ലോജിക് അവാര്‍ഡ്. ബംഗളൂരു കുടുംബങ്ങള്‍ ദയവായി ഇത് വായിക്കുന്നത് ഒഴിവാക്കുക, നിങ്ങളുടെ വിവാഹത്തിന് ചിലപ്പോള്‍ ഇത് മാരകമായേക്കാമെന്ന് പ്രിയങ്ക പറഞ്ഞു.

ഇതാദ്യമായല്ല അമൃത ഫഡ്‌നാവിസ് വിവാദങ്ങളില്‍പ്പെടുന്നത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ജന്മദിനാശംസ നേര്‍ന്നു കൊണ്ടുള്ള ട്വീറ്റില്‍ മോദിയെ രാഷ്ട്രപിതാവെന്നായിരുന്നു അമൃത ഫഡ്‌നാവിസ് വിശേഷിപ്പിച്ചിരുന്നത്. മാദിയെ 'ഫാദര്‍ ഓഫ് അവര്‍ കണ്‍ട്രി' എന്നായിരുന്നു അവര്‍ വിശേഷിപ്പിച്ചത്. ഇത് വലിയ വിവാദമായിരുന്നു. മഹാത്മാഗാന്ധി മാത്രമാണ് ഇന്ത്യയുടെ രാഷ്ട്രപിതാവെന്നും മോദിയെ മഹത്വവല്‍ക്കരിക്കാനുള്ള മനഃപൂര്‍വമായ ശ്രമമാണെന്നായിരുന്നു സമൂഹ മാധ്യമങ്ങളിലെ വിമര്‍ശനം.

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ആഢംബര കപ്പലിലെ ലഹരിക്കടത്ത് കേസിന്റെ സമയത്തും അമൃതയുടെ ട്വീറ്റ് വിവാദമായിരുന്നു. എന്‍ സി പി നേതാവും മന്ത്രിയുമായ നവാബ് മാലിക് കൊള്ളക്കാരനാണെന്നും നുണകള്‍ പറയാന്‍ മാത്രം നിരന്തരം പത്രസമ്മേളനം നടത്തുകയാണ് അദ്ദേഹമെന്നും അമൃത ഫഡ്‌നാവിസ് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+