കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് മോദി സ്‌റ്റൈല്‍... രാത്രി 10 മണിക്ക് നരേന്ദ്രമോദി ഐഎഎസ് ഓഫീസറെ വിളിച്ചു.. പിന്നീടെന്തുണ്ടായി?

  • By Desk
Google Oneindia Malayalam News

രാത്രി പത്ത് മണിക്കാണ് ത്രിപുരയിലെ ആ ഐ എ എസ് ഓഫീസര്‍ക്ക് ഒരു ഫോണ്‍ കോള്‍ വന്നത്. തിരക്കിലാണോ എന്ന് ചോദ്യം. തിരക്കിലല്ലെങ്കില്‍ ഒരാള്‍ക്ക് നിങ്ങളോട് സംസാരിക്കണം. ആവാമെന്ന് പറഞ്ഞു. മറുതലയ്ക്കല്‍ ഫോണ്‍ ആര്‍ക്കോ കൈമാറി... ക്ഷമാപണത്തോടെയായിരുന്നു തുടക്കം. രാത്രി വൈകി വിളിക്കുന്നതില്‍ ക്ഷമിക്കണം. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി ഒരു മീറ്റിങ് ഉണ്ടായിരുന്നു.

അടിക്കണാ, നിനക്ക് അടിക്കണാന്ന്... ബെസ്റ്റ് ഫിനിഷര്‍ ധോണിക്ക് ട്രോള്‍ കൊണ്ട് ആറാട്ട്... അത്ഭുതമില്ല!

വടക്കന്‍ ത്രിപുരയിലെ ഈ ഐ എ എസ് ഓഫീസറെ രാത്രി 10 മണിക്ക് വിളിച്ചയാളെ നമ്മളെല്ലാവരും അറിയും. ആളുടെ പേര് നരേന്ദ്ര മോദി. പ്രധാനമന്ത്രി സാക്ഷാല്‍ നരേന്ദ്ര മോദി തന്നെ. ഒരാവശ്യവുമായിട്ടായിരുന്നു മോദി ഐ എ എസ് ഓഫീസറെ അസമയത്ത് വിളിച്ചത്. കൃത്യം ആറേ ആറ് ദിവസം കൊണ്ട് ആ കാര്യം നടക്കുകയും ചെയ്തു.

ത്രിപുരയിലെ റോഡുകള്‍

ത്രിപുരയിലെ റോഡുകള്‍

ത്രിപുരയെ മറ്റ് ഇന്ത്യന്‍ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന എന്‍ എച്ച് 208 എ നന്നാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു നരേന്ദ്ര മോദിയുടെ ആ ഫോണ്‍കോള്‍. ഡീസല്‍, പെട്രോള്‍, എല്‍ പി ജി മറ്റ് അവശ്യസാധനങ്ങളെല്ലാം ഈ റോഡിലൂടെ വേണം ത്രിപുരയിലെത്താന്‍. ഇത് മുടങ്ങിയപ്പോഴാണ് മോദി പ്രശ്‌നത്തില്‍ ഇടപെട്ടത്.

ആറേ ആറ് ദിവസം

ആറേ ആറ് ദിവസം

വെറും ആറ് ദിവസം കൊണ്ടാണ് മോദി ഇടപെട്ട് 15 കിലോമീറ്റര്‍ റോഡ് അറ്റകുറ്റപ്പണി തീര്‍ത്ത് സാധാരണ ഗതിയിലാക്കിയത്. ഇതിന് വേണ്ടിയാണ് വടക്കന്‍ ത്രിപുരയിലെ ഈ ഐ എ എസ് ഓഫീസറെ രാത്രി 10 മണിക്ക് വിളിച്ചത്. ജൂലൈ 21 രാത്രിയായിരുന്നു സംഭവം.

വിശ്വസിക്കാനാവാതെ ഓഫീസര്‍

വിശ്വസിക്കാനാവാതെ ഓഫീസര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് ഫോണില്‍ ബന്ധപ്പെട്ടു എന്നത് ഇയാള്‍ക്ക് വിശ്വസിക്കാന്‍ പോലും സാധിച്ചില്ല. കൈകാലുകള്‍ വിറക്കുകയായിരുന്നു എന്തൊക്കെയാണ് പറഞ്ഞത് എന്ന് ഓര്‍മയില്ല എന്നൊക്കെയാണ് ഇയാളുടെ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വിവരിച്ച ആള്‍ പറയുന്നത്

മോദിയുടെ ഉറപ്പ്

മോദിയുടെ ഉറപ്പ്

റോഡ് പണി പൂര്‍ത്തിയാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരും ആസം ത്രിപുര സര്‍ക്കാരുകളും സഹായിക്കുമെന്ന് മോദി ഉറപ്പ് നല്‍കി. പിറ്റേന്ന് ഐ എ എസ് ഓഫീസര്‍ എത്തുമ്പോഴേക്കും പണി തുടങ്ങാനുള്ള സാധനങ്ങളും ജെ സി ബിയും മറ്റും റെഡി.

ഇതാണ് മോദി സ്‌റ്റൈല്‍

ഇതാണ് മോദി സ്‌റ്റൈല്‍

സംസ്ഥാനങ്ങളുടെ കാര്യത്തില്‍ മോദിക്ക് എത്ര താല്‍പര്യമുണ്ട് എന്നാണ് ഈ സംഭവം തെളിയിക്കുന്നത് എന്നാണ് ക്വാറയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ആളുകള്‍ പറയുന്നത്. കാര്യം നടക്കാന്‍ വേണ്ടി ഒരു ഐ എ എസ് ഓഫീസറെ നേരില്‍ വിളിച്ച് സഹായം അഭ്യര്‍ഥിക്കാന്‍ പോലും മനസ് കാട്ടിയ മോദിക്കും കിട്ടുന്നുണ്ട് കയ്യടികള്‍.

English summary
Why this IAS Officer got a call from Narendra Modi at 10 PM? Here is the answer!
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X