കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎസ്എഫിന്റെ സ്‌നിഫര്‍ ഡോഗ് ഗര്‍ഭിണി, മൂന്ന് കുഞ്ഞുങ്ങളെ പ്രസവിച്ചു; അന്വേഷണത്തിന് ഉത്തരവ്

Google Oneindia Malayalam News

ഷില്ലോംഗ്: ബി എസ് എഫിന്റെ സ്‌നിഫര്‍ ഡോഗ് ഗര്‍ഭിണിയായ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന സ്‌നിഫര്‍ ഡോഗില്‍ ഒന്നാണ് ഗര്‍ഭിണിയാകുകയും മൂന്ന് നായ്ക്കുട്ടികള്‍ക്ക് ജന്മം നല്‍കുകയും ചെയ്തത്.

ഇതിനെ തുടര്‍ന്ന് അതിര്‍ത്തി സുരക്ഷാ സേന ( ബി എസ് എഫ് ) അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. അതീവ സുരക്ഷാ മേഖലകളില്‍ വിന്യസിച്ചിരിക്കുന്ന നായ ഗര്‍ഭിണിയാകാന്‍ പാടില്ല എന്നാണ് ചട്ടത്തില്‍ പറയുന്നത്. ഇതിനെ തുടര്‍ന്നാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

sdaasd

സ്‌നിഫര്‍ ഡോഗുകളെ കൈകാര്യം ചെയ്യുന്നവര്‍ നിരന്തരം ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇന്ത്യ-ബംഗ്ലാ അതിര്‍ത്തിയിലെ ഷില്ലോങ്ങില്‍ വിന്യസിച്ചിരിക്കുന്ന സ്‌നിഫര്‍ ഡോഗാണ് ഗര്‍ഭിണിയാകുകയും മൂന്ന് നായ്ക്കുട്ടികള്‍ക്ക് ജന്മം നല്‍കുകയും ചെയ്തത്. സേനയിലെ വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പെണ്‍ നായ്ക്കള്‍ക്ക് ഒരിക്കല്‍ പ്രജനനം നടത്താം എന്നാണ് ബി എസ് എഫ് നിയമങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്.

പുതുവര്‍ഷത്തില്‍ കണ്ണഞ്ചിക്കുന്ന ഭാഗ്യം.. പുതിയ വീട്, കാര്‍; ഈ രാശിക്കാരാണോ നിങ്ങള്‍പുതുവര്‍ഷത്തില്‍ കണ്ണഞ്ചിക്കുന്ന ഭാഗ്യം.. പുതിയ വീട്, കാര്‍; ഈ രാശിക്കാരാണോ നിങ്ങള്‍

ഉയര്‍ന്ന പരിശീലനം ലഭിക്കുന്നവരാണ് ബി എസ് എഫ് നായ്ക്കള്‍. നായ്ക്കളെ പരിപാലിക്കുന്നവര്‍ ആണ് അവരെ പതിവായി ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കേണ്ടത്. ഈ നായ്ക്കള്‍ ഒരിക്കലും മറ്റ് നായകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നില്ല എന്നും ഒരു വെറ്ററിനറി ഡോക്ടറുടെ മേല്‍നോട്ടത്തിലാണ് ബ്രീഡിംഗ് നടത്തുന്നത് എന്നുമാണ് ബി എസ് എഫ് ഓഫീസര്‍ പറയുന്നത്.

'അവനൊരു ക്രിമിനല്‍ സൈക്കോ.. 21 വയസേ ഉള്ളൂ.. പക്ഷെ അവന്റെ ചെയ്തികള്‍..!!; പ്രവീണ പറയുന്നു'അവനൊരു ക്രിമിനല്‍ സൈക്കോ.. 21 വയസേ ഉള്ളൂ.. പക്ഷെ അവന്റെ ചെയ്തികള്‍..!!; പ്രവീണ പറയുന്നു

ബി എസ് എഫിന്റെ എന്ന പെണ്‍നായയാണ് മൂന്ന് നായ്ക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ബി എസ് എഫ് 43-ാം ബറ്റാലിയനിലെ പെണ്‍നായയാണ് ലൈല്‍സി. ഡിസംബര്‍ അഞ്ചിനാണ് ബോര്‍ഡര്‍ ഔട്ട്‌പോസ്റ്റിലെ ബാഗ്മാരയില്‍ മൂന്ന് നായ്ക്കുട്ടികള്‍ക്ക് ലൈല്‍സി ജന്മം നല്‍കിയത്.

സിപിഎം, ബിജെപി, കോണ്‍ഗ്രസ് ഒന്നിച്ച മുന്നണിക്കെതിരെ സിപിഐക്ക് ജയം; മത്സരിച്ചിട്ടില്ലെന്ന് സിപിഎംസിപിഎം, ബിജെപി, കോണ്‍ഗ്രസ് ഒന്നിച്ച മുന്നണിക്കെതിരെ സിപിഐക്ക് ജയം; മത്സരിച്ചിട്ടില്ലെന്ന് സിപിഎം

സ്നിഫര്‍ നായ്ക്കളെ സാധാരണ നിലയില്‍ ഡ്യൂട്ടിക്ക് നിയോഗിക്കുന്നത് ബി എസ് എഫ് ക്യാമ്പിലും ബി ഒ പിയിലും ആണ്. ഇവയെ പുറത്തേക്ക് വിടാറില്ല. പോരാത്തതിന് ഇവറ്റകള്‍ക്ക് കനത്ത സുരക്ഷയും ഒരുക്കാറുണ്ട്. ഈ സാഹചര്യത്തില്‍ പെണ്‍നായ ഗര്‍ഭിണിയായതിന് പിന്നില്‍ സുരക്ഷാ വീഴ്ചയുണ്ടായോ എന്നും അന്വേഷിക്കും.

ബി എസ ്എഫിന്റെ പ്രാദേശിക ആസ്ഥാനമായ ഷില്ലോങ്ങിലെ സൈനിക കോടതിയാണ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ബി എസ് എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് അജിത് സിംഗിനാണ് അന്വേഷണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.വിശദമായ അന്വേഷണം നടത്തി ഈ മാസം അവസാനത്തോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നാണ് കോടതി നിര്‍ദേശം.

English summary
An inquiry has been ordered into the incident in which BSF's sniffer dog became pregnant
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X