മരണത്തെ ചിരിച്ചുകൊണ്ട് നേരിടുന്ന പെൺകുട്ടി!!!യൂബർ ഡ്രൈവറുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

  • Written By:
Subscribe to Oneindia Malayalam

മുംബൈ: ജീവിതത്തിൽ സങ്കടമായലും സന്തോഷമായാളും ചിരിച്ചു കൊണ്ട് നേരിടണം. ജീവിതം ഒന്നോയുള്ളൂ അത് ആഘോഷിച്ചു തന്നെ ജീവിച്ചു തീർക്കണം. ഒരു രാത്രി കാലത്ത് തന്റെ കാറില്‍ യാത്രക്കാരിയായെത്തിയ ഒരു പെണ്‍കുട്ടിയെക്കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ അനുഭവം പങ്കുവയ്ക്കുകയാണ് മുന്‍ യൂബര്‍ ഡ്രൈവര്‍. മദ്യപിച്ച് ലക്ക്കെട്ട് കാറില്‍ കയറിയ പെണ്‍കുട്ടിയെ കണ്ട് ആദ്യം ഈര്‍ഷ്യ തോന്നിയെങ്കിലും പിന്നീട് അവള്‍ മനസ് തുറന്നപ്പോള്‍ തന്റെ നെഞ്ച് പൊള്ളിപ്പോയെന്ന് അയാള്‍ പറയുന്നു. സോഷ്യല്‍ മീഡിയായ ഇംജുറിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. നാല് ലക്ഷത്തിലധികം ആളുകള്‍ പോസ്റ്റ് വായിച്ചുകഴിഞ്ഞു.

uber

ഡ്രൈവർ സംഭവത്തെ പറ്റി പറയുന്നതിങ്ങനെ

ഞാനൊരു യൂബര്‍ ഡ്രൈവറായിരുന്നു. ഒരു ബുധനാഴ്ച രാത്രി പത്ത് മണിക്കാണ് സുന്ദരിയായ അവള്‍ എന്റെ കാറില്‍ കയറിയത്. മദ്യപിച്ച് ലക്ക് കെട്ട അവസ്ഥയിലായിരുന്നു അവള്‍. മദ്യപിച്ചതിന് യാതൊരു മടിയും കൂടാതെ എന്നോട് ക്ഷമ ചോദിക്കുകയും ചെയ്തു. യാത്ര തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ കാറിന്റെ വിന്‍ഡോ താഴ്ത്തിയിടുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു. അവള്‍ ച്ഛര്‍ദ്ദിക്കുമെന്ന് എനിക്ക് തോന്നി. എങ്കില്‍ വൃത്തിയാക്കാനുള്ള പണവും ഞാനവളുടെ കയ്യില്‍ നിന്നും വാങ്ങുമെന്ന് ഞാന്‍ മനസിലുറപ്പിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല, എന്നോട് മരണത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു. ഏയ്...എന്നൊരു ഒഴുക്കന്‍ മറുപടിയാണ് ഞാന്‍ കൊടുത്തത്.

പക്ഷേ അവളുടെ മറുപടി എന്നെ ഞെട്ടിച്ചുകളഞ്ഞു. തനിക്ക് ബ്രയിന്‍ ക്യാന്‍സറാണെന്ന് അവള്‍ പറഞ്ഞു. എന്റെ ഹൃദയം ഇടിക്കുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു. മരിക്കാന്‍ തനിക്ക് ഭയമില്ലെന്നും കൂട്ടുകാരോടൊത്ത് പാര്‍ട്ടി ആഘോഷിച്ചു തിരിച്ചു വരുന്ന വഴിയാണെന്നും അവള്‍ പറഞ്ഞു. വിദേശത്ത് ജോലി കിട്ടിയെന്ന് പറഞ്ഞാണ് അവള്‍ കൂട്ടുകാര്‍ക്ക് ട്രീറ്റ് കൊടുത്തത്. അവരോട് ഞാന്‍ പറഞ്ഞില്ല ..ഞാന്‍ പോകുന്ന വിദേശം സ്വര്‍ഗമാണെന്ന് അവള്‍ പറഞ്ഞു. ദൈവമേ..എന്ന് ഞാന്‍ വിളിച്ചുപോയി. വീട്ടിലേക്കുള്ള വഴി നീളെ ഞാന്‍ കരയുകയായിരുന്നു.

.

English summary
One of the biggest parts of growing up is to clench on to whatever's around just to stay afloat even when life tries its best to drown you in your own miseries. Sometimes, you emerge out a stronger person and other times, life wins. Sometimes, you don't have a choice – you know you're going to lose no matter how much you fight. What do you do? Do you let go or do you still give life a tough fight nonetheless?
Please Wait while comments are loading...