കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അഴിമതിക്കാര്‍':കെജ്രിവാളിനെതിരെ വക്കീല്‍ നോട്ടീസ്

  • By Aswathi
Google Oneindia Malayalam News

ദില്ലി: മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണ പട്ടിക പുറത്തിറക്കിയ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വിവാദത്തിലാകുന്നു. ആം ആദ്മി പാര്‍ട്ടിയുടെ നിര്‍വാഹ സമിതിയില്‍ അഴിമതിക്കാരായ മന്ത്രിമാരുടെ പട്ടിക നിരത്തിയതിന് കെജ്രിവാളിനെതിരെ നോട്ടീസ് അയച്ചു. ബിജെപി നേതാവ് ആനന്ദ് കുമാര്‍, കോണ്‍ഗ്രസ് നേതാവ് അവതാര്‍ സിംഗ് ബാധന എന്നിവരാണ് കെജ്രിവാളിനെതിരെ വക്കീല്‍ നോട്ടീസയച്ചത്.

മന്ത്രിമാര്‍ക്കെതിരെ ആഴിമതി ആരോപണം നടത്തിയ കെജ്രിവാളിന് തന്റെ വാദം തെളിയിക്കാന്‍ മതിയായ തെളിവുകളില്ലാത്ത സാഹചര്യത്തില്‍ മൂന്ന് ദിവസത്തിനുള്ള അദ്ദേഹം നിരുപാധികം മാപ്പ് പറയണമെന്ന് ആനന്ദ് കുമാര്‍ അയച്ച വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നു. കെജ്രിവാളിന്റെ പരമാര്‍ശം അടിസ്ഥാന രഹിതമാണെന്നും വിദ്വേഷമുളവാക്കുന്നവയാണെന്നും അദ്ദേഹം നോട്ടീസില്‍ പറയുന്നു.

Kejriwal

തെളിവുകളില്ലാതെ നേതാക്കള്‍ക്കെതിരെ അഴിമതി ആരോപണം നടത്തിയ കെജ്രിവാള്‍ സ്വന്തം പ്രതിഛായ ഉയര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് അവതാര്‍ സിംഗ് ബാധനയുടെ അഭിഭാഷകന്‍ പറഞ്ഞു. തനിക്കെതിരെ അഴിമിതി ആരോപണം നടത്തിയതിന് കേന്ദ്ര ഷിപ്പിങ് മന്ത്രി ജികെ വാസന്‍ കെജ്രിവാളിനെതിരെ മാന നഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് അറിയിച്ചു. കെജ്രിവാള്‍ ആരോപണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ബിജെപി മുന്‍ പ്രസിഡന്റ് നിതിന്‍ ഗഡ്ക്കരിയും പ്രതികരിച്ചിട്ടുണ്ട്.

അതേ സമയം, തനിക്കെതിരെ അഴിമതി ആരോപണം നടത്തിയ കെജ്രിവാള്‍ അത് രണ്ട് ദിവസത്തിനകം തെളിയിക്കണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു. അഴിമതി തെളിയിക്കപ്പെട്ടാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാനും മന്ത്രിസ്ഥാനം രാജിവയ്ക്കാനും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. അല്ലാത്ത പക്ഷം കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നാണ് കപിലിന്റെ ആവശ്യം.

English summary
Slapping a legal notice on Delhi Chief Minister Arvind Kejriwal for including him in the list of “most corrupt”, BJP leader Ananth Kumar today asked him to withdraw the charge or apologise within three days.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X