കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദളിതുകള്‍ തെരുവ്‌ നായ്ക്കള്‍, കേന്ദ്ര മന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ വീണ്ടും വിവാദത്തില്‍

പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മന്ത്രിയെ ദളിത് വിഭാഗത്തിലുള്ളവര്‍ തടഞ്ഞതാണ് അനന്ത്കുമാറിനെ പ്രകോപിപ്പിച്ചത്

  • By Vaisakhan
Google Oneindia Malayalam News

ബംഗളൂരു: ദളിതരെ തെരുവ്‌ നായ്ക്കളെന്ന് വിശേഷിപ്പിച്ച ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ അനന്ത് കുമാര്‍ ഹെഗ്‌ഡെ വീണ്ടും വിവാദത്തില്‍ ചാടി. കഴിഞ്ഞ ദിവസം കര്‍ണാടകയിലെ ബെല്ലാരിയില്‍ നടന്ന പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മന്ത്രി വിവാദ പ്രസ്താവന നടത്തിയത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മന്ത്രിയെ ദളിത് വിഭാഗത്തിലുള്ളവര്‍ തടഞ്ഞതാണ് അനന്ത്കുമാറിനെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം മതനിരപേക്ഷ എന്ന വാക്ക് ഒഴിവാക്കി ഭരണഘടന മാറ്റിയെഴുതുമെന്ന അനന്ത്കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെയായിരുന്നു ദളിത് ഗ്രൂപ്പുകള്‍ പ്രതിഷേധ പ്രകടനം നടത്തിയത്.

1

മന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ചിരുന്നു ദളിത് പ്രവര്‍ത്തകര്‍. എന്നാല്‍ രൂക്ഷമായ ഭാഷയിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. രാജ്യത്തോട് നമുക്കെല്ലാവര്‍ക്കും കൂറുണ്ട്. കുരയ്ക്കുന്ന തെരുവ്‌ നായ്ക്കള്‍ക്ക് ഒരിക്കലും വഴങ്ങുകയില്ലെന്നായിരുന്നു മന്ത്രി പറഞ്ഞത്. അതേസമയം അനന്ത്കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരേ നടനും കടുത്ത ബിജെപി വിമര്‍ശകനുമായ പ്രകാശ് രാജ് രംഗത്തെത്തിയിട്ടുണ്ട്. പ്രസ്താവന ഗൗരവമേറിയതാണെന്ന് പറഞ്ഞ പ്രകാശ് രാജ് അനന്ത്കുമാറിനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

2

ട്വിറ്ററിലാണ് പ്രകാശ് രാജ് തന്റെ നിലപാട് വ്യക്തമാക്കിയത്. അനന്ത്കുമാര്‍ ഇതാദ്യമായല്ല ഇത്തരം വിവാദങ്ങള്‍ ഉണ്ടാക്കുന്നത്. അദ്ദേഹത്തിന്റെ പാര്‍ട്ടി ഇതില്‍ മറുപടി പറയുന്നില്ല. അവരും ഇതിനെ പ്രോത്സാഹിപ്പിക്കുകയാണെന്ന് വേണം കരുതാനെന്നും പ്രകാശ് രാജ് ട്വീറ്റ് ചെയ്തു. പ്രകാശ് രാജിന്റെ ട്വീറ്റിനെയും അനന്ത്കുമാര്‍ വിമര്‍ശിച്ചിട്ടുണ്ട.് ഇടുങ്ങിയ ചിന്താഗതിയുള്ളവര്‍ ഗൂഢലക്ഷ്യങ്ങളുമായി തനിക്കെതിരേ പ്രവര്‍ത്തിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഗുരുതരമായ പ്രസ്താവനകളൊന്നും താന്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
anantkumar hegde compares dalits to barking dogs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X