കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ ഹോസ്റ്റസുമാര്‍ക്കും പരിശോധന; സ്വകാര്യ ഭാഗങ്ങളില്‍ തൊടലും പിടിക്കലും!! പ്രതിഷേധം, വീഡിയോ

മെന്‍സസ് വേളയില്‍ തന്റെ അടിവസ്ത്രം ജീവനക്കാര്‍ പരിശോധിച്ചു. മാറിടം അമര്‍ത്തി നോക്കി. ഞാന്‍ മാനംകെട്ട അവസ്ഥയിലായി.

Google Oneindia Malayalam News

Recommended Video

cmsvideo
സ്വകാര്യ ഭാഗങ്ങളിൽ പരിശോധനയും സ്പർശനവും | Oneindia Malayalam

ചെന്നൈ: പരിശോധനയുടെ മറവില്‍ വിമാനത്താവളത്തില്‍ ലൈംഗിക അതിക്രമം. സുരക്ഷാ ജീവനക്കാരാണ് എയര്‍ ഹോസ്റ്റസുമാരെ പരിശോധിക്കുന്നതിന്റെ മറവില്‍ ചൂഷണം ചെയ്യുന്നത്. സ്‌പൈസ് ജെറ്റ് വിമാനത്തിലെ എയര്‍ഹോസ്റ്റസുമാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാനങ്ങള്‍ വൈകി. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.
വിമാനകമ്പനിയുടെ സുരക്ഷാ ജീവനക്കാരാണ് എയര്‍ ഹോസ്റ്റസ് ഉള്‍പ്പെടെയുള്ളവരെ പരിശോധിക്കുന്നത്. വിമാനത്തില്‍ നിന്ന് പുറത്തിറങ്ങി, ബാത്ത് റൂമിലേക്കോ മറ്റോ പോകുന്ന വേളയിലാണ് പരിശോധന നടത്തുന്നതെന്ന് പ്രതിഷേധിച്ച എയര്‍ ഹോസ്റ്റസുമാര്‍ ആരോപിക്കുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കമ്പനി അധികൃതര്‍ ഇടപെട്ടു. തിങ്കളാഴ്ച വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം ചേരും. കമ്പനിയുടെ ഉറപ്പ് ലഭിച്ച പശ്ചാത്തലത്തിലാണ് എയര്‍ ഹോസ്റ്റസുമാര്‍ വീണ്ടും ജോലിക്ക് തയ്യാറായത്. അവര്‍ ഉന്നയിക്കുന്ന ആരോപണം ഇങ്ങനെ....

പരിശോധനയ്ക്കിടെ ചെയ്യുന്നത്

പരിശോധനയ്ക്കിടെ ചെയ്യുന്നത്

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സുരക്ഷാ ഉദ്യോഗസ്ഥര്‍ തങ്ങളെ ദേഹപരിശോധന നടത്തുന്നുവെന്ന് എയര്‍ഹോസ്റ്റസുമാര്‍ പറയുന്നു. വിമാനത്തില്‍ നിന്ന് ഇറങ്ങിയ ബാത്ത് റൂമിലേക്ക് പോകുന്ന വേളയിലാണ് മിക്കപ്പോഴും പരിശോധിക്കുന്നത്. ഹാന്റ് ബാഗിലുള്ള സാനിറ്ററി പാഡുകള്‍ ഒഴിവാക്കണമെന്ന് അവര്‍ ആവശ്യപ്പെടും. ബാഗും പരിശോധിക്കും. പരിശോധനയ്ക്കിടെ സ്വകാര്യ ഭാഗങ്ങള്‍ പിടിക്കുകയും ചെയ്യുന്നുവെന്ന് പ്രതിഷേധിച്ച എയര്‍ഹോസ്റ്റസുമാര്‍ പറയുന്നു. പ്രതിഷേധം പുലര്‍ച്ചെ ശക്തമായതിനെ തുടര്‍ന്ന് കൊളംബോ വിമാനം ഏറെ നേരം വൈകി. വിഷയം ചര്‍ച്ച ചെയ്യാന്‍ ഉന്നത തല യോഗം ഗുഡ്ഗാവില്‍ ചേരുമെന്ന് സ്‌പൈസ് ജെറ്റ് കമ്പനി അറിയിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്. തിങ്കളാഴ്ചയാണ് ഗുഡ്ഗാവില്‍ യോഗം ചേരുക.

വീഡിയോ പുറത്ത്

വീഡിയോ പുറത്ത്

ചെന്നൈ വിമാനത്താവളത്തില്‍ എയര്‍ ഹോസ്റ്റസുമാര്‍ പ്രതിഷേധിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. യൂണിഫോമില്‍ തന്നെയാണ് പ്രതിഷേധം നടന്നത്. പരിശോധനയുടെ മറവില്‍ തന്റെ സ്വകാര്യ ഭാഗങ്ങളില്‍ ജീവനക്കാര്‍ പിടിച്ചുവെന്ന് ഒരു ജീവനക്കാരി പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. വിമാനത്തില്‍ നിന്ന് എന്തെങ്കിലും മോഷ്ടിച്ചവരെ പോലെയാണ് കമ്പനിയുടെ സുരക്ഷാ ജീവനക്കാര്‍ തങ്ങളെ കാണുന്നതെന്ന് എയര്‍ ഹോസ്റ്റസുമാര്‍ കുറ്റപ്പെടുത്തുന്നു. വിമാനത്തില്‍ നിന്ന് ഇറങ്ങിയ ഉടനെ വാഷ്‌റൂമില്‍ പോകാന്‍ അനുവദിക്കില്ലെ. പരിശോധന വേളയില്‍ ബലാല്‍സംഗത്തെ കുറിച്ചും ലൈംഗിക അതിക്രമത്തെ പറ്റിയുമെല്ലാം തങ്ങളോട് സംസാരിക്കുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തി.

സ്വകാര്യ ഭാഗങ്ങളില്‍ തൊടലാണോ നയം

സ്വകാര്യ ഭാഗങ്ങളില്‍ തൊടലാണോ നയം

വനിതാ സുരക്ഷാ ജീവനക്കാരാണ് കൂടുതല്‍ പരിശോധന നടത്തുന്നത്. സ്വകാര്യ ഭാഗങ്ങളില്‍ തൊട്ട് പരിശോധിക്കുന്നത് ഇവരാണ്. ഒരു എയര്‍ ഹോസ്റ്റസിനെ പീരിയഡ് വേളയില്‍ സാനിറ്ററി നാപ്കിന്‍ മാറ്റാന്‍ ആവശ്യപ്പെട്ടുവെന്ന് പ്രതിഷേധിച്ചവര്‍ എന്‍ഡിടിവിയോട് പറഞ്ഞു. സുരക്ഷാ ജീവനക്കാരുടെ അനിയന്ത്രിത ഇടപെടലിനെതിരെ കമ്പനി മാനേജ്‌മെന്റിന് എയര്‍ ഹോസ്റ്റസുമാര്‍ പരാതി അയച്ചു. ഇമെയില്‍ വഴി അയച്ച പരാതി മാധ്യമങ്ങള്‍ക്കും ലഭിച്ചിട്ടുണ്ട്. സ്വകാര്യ ഭാഗങ്ങളില്‍ തൊടലും സാനിറ്ററി പാഡ് മാറ്റി പരിശോധിക്കലുമാണോ കമ്പനി നയം എന്ന് പരാതിയില്‍ ചോദിക്കുന്നു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നവരാണ് ഞങ്ങള്‍. എന്നാല്‍ ഞങ്ങള്‍ക്ക് മതിയായ സുരക്ഷ ലഭിക്കുന്നില്ലെന്നും അവര്‍ പരാതിയില്‍ പറയുന്നു.

ഗുരുതരമായ ആരോപണം

ഗുരുതരമായ ആരോപണം

മറ്റൊരു ഇമെയിലില്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. മെന്‍സസ് വേളയില്‍ തന്റെ അടിവസ്ത്രം ജീവനക്കാര്‍ പരിശോധിച്ചു. മാറിടം അമര്‍ത്തി നോക്കി. ഞാന്‍ മാനംകെട്ട അവസ്ഥയിലായി. എന്റെ വ്യക്തിത്വത്തെയാണ് സുരക്ഷാ ജീവനക്കാര്‍ ചോദ്യം ചെയ്തത്. എയര്‍ ഹോസ്റ്റസുമാര്‍ കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ്. മോഷ്ടാക്കളോടെന്ന പോലെയാണ് തങ്ങളെ ജീവനക്കാര്‍ പരിശോധിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. അതേസമയം, വിമാനത്തില്‍ നിന്ന് പണവും മറ്റും എടുക്കുന്നവരെ കണ്ടുപിടിക്കാനാണ് പരിശോധന കര്‍ശനമാക്കിയതെന്ന് സ്‌പൈസ് ജെറ്റ് സീനിയര്‍ വൈസ് പ്രസിഡന്റ് കമല്‍ ഹിങ്കോറാണി പ്രതികരിച്ചു. ജീവനക്കാര്‍ക്കിടയില്‍ ചിലരെ സംശയമുണ്ട്. അവരെ കണ്ടെത്തുകയാണ് പരിശോധനയുടെ ലക്ഷ്യം. മാന്യമായി ജോലി ചെയ്യുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്നും കമല്‍ ഹിങ്കോറാണി പറഞ്ഞു.

English summary
'And We Talk Of Rape...': SpiceJet Crew Allegedly Strip-Searched By Airline
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X