മൂന്നാമത്തെ പ്രസവത്തിന് സ്ത്രീകൾക്ക് 50000 രൂപ, ആൺകുഞ്ഞാണെങ്കിൽ പശുവും; ഓഫറുമായി ആന്ധ്രാ എംപി
ഡൽഹി: മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകുന്ന സ്ത്രീകൾക്ക് 50000 രൂപ വീതം നൽകുമെന്ന് വിജയനഗർ എം പി കാളിസെട്ടി അപ്പല നായിഡു. ആൺകുഞ്ഞിനെ പ്രസവിച്ചാൽ ഒരു പശുവിനെയും നൽകുമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ശമ്പളത്തിൽ നിന്ന് ക്യാഷ് ഇൻസെന്റീവ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. അപ്പല നായിഡുവിന്റെ ഓഫർ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ടി ഡി പി നേതാക്കളും പ്രവർത്തകരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അറിയിപ്പ് ഷെയർ ചെയ്തു. അപ്പലയുടെ വാഗ്ദാനത്തെ മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു അഭിനന്ദിച്ചു.
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വിജയനഗർ രാജീവ് സ്പോർട്സ് കോമ്പൗണ്ടിൽ ശനിയാഴ്ച സംഘടിപ്പിച്ച യോഗത്തിലാണ് എം പി ഇക്കാര്യം അറിയിച്ചത്. മാർച്ചിലെ ഡൽഹി സന്ദർശന വേളയിൽ ദക്ഷിണേന്ത്യയിലെ ജനസംഖ്യ കുറയുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചിരുന്നു.

" കുടുംബാസൂത്രണത്തെപ്പറ്റി സംസാരിക്കുന്നയാളാണ് ഞാൻ. എന്നാൽ ഇപ്പോൾ എന്റെ കാഴ്ചപ്പാട് മാറി. ജനസംഖ്യ വർദ്ധിപ്പിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.ജനസംഖ്യാപരമായ നേട്ടങ്ങളുള്ള രാജ്യമാണ് ഇന്ത്യ. ജനസംഖ്യാപരമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ കഴിഞ്ഞാൽ ഇന്ത്യൻ ജനതയും മികച്ചതാവും. ആഗോളതലത്തിൽ വിവിധ സേവനങ്ങൾക്കായി പലരും ഇന്ത്യക്കാരെയാണ് ആശ്രയിക്കുന്നത്, അദ്ദേഹം പറഞ്ഞു.
2047 ന് ശേഷം ആന്ധ്രാപ്രദേശിൽ യുവാക്കളെക്കാൾ കൂടുതൽ പ്രായമായവർ ഉണ്ടാകും. ജപ്പാനിലും ചൈനയിലും യൂറോപ്പിലെ പല രാജ്യങ്ങളിലും ഇത് ഇതിനകം സംഭവിക്കുന്നു. കൂടുതൽ കുട്ടികളുണ്ടാവുക എന്നത് നിങ്ങളുടെ ഉത്തരവാദിത്തം കൂടിയാണ് എന്ന് അദ്ദേഹം പറഞ്ഞിരുന്നു.
"വയോധികരുടെ ജനസംഖ്യ വർദ്ധിക്കുന്നത് ഒരു വെല്ലുവിളിയാണ്. യൂറോപ്പ്, ചൈന, ജപ്പാൻ എന്നിവിടങ്ങളിൽ ഈ പ്രശ്നം നിലനിൽക്കുന്നുണ്ട്. ബീഹാറിലും യു പിയിലും ജനസംഖ്യ ഒരു പ്രശ്നമല്ല. ഇന്ത്യയ്ക്ക് ജനസംഖ്യാപരമായ നേട്ടമുണ്ട്. അതിനാൽ ജനസംഖ്യെ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണ്, ചന്ദ്ര ബാബു നായിഡു പറഞ്ഞു.
പ്രസവസമയത്ത് കുട്ടികളുടെ എണ്ണം കണക്കിലെടുക്കാതെ എല്ലാ വനിതാ ജീവനക്കാർക്കും പ്രസവാവധി അനുവദിക്കുമെന്ന് ചന്ദ്രബാബു നായിഡു ശനിയാഴ്ച പറഞ്ഞു. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് പ്രകാശം ജില്ലയിലെ മാർക്കപ്പൂരില് സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
" മുമ്പ് പ്രസവാവധി രണ്ട് കുട്ടികൾക്കായി പരിമിതപ്പെടുത്തിയിരുന്നു. ഇപ്പോൾ ഞങ്ങൾ എല്ലാ കുട്ടികൾക്കും, എണ്ണം കണക്കിലെടുക്കാതെ പ്രസവാവധി നീട്ടുകയാണ്. കുടുംബ വളർച്ചയെ പ്രോത്സാഹിപ്പിക്കുക, ജനസംഖ്യ സന്തുലിതാവസ്ഥയിലാക്കുക. സ്ത്രീകൾക്ക് അവരുടെ തൊഴിൽപരവും വ്യക്തിപരവുമായ ജീവിതം സന്തുലിതമാക്കുന്നതിന് പിന്തുണ നൽകുക എന്നിവയ്ക്കായാണ് നീക്കം.












Click it and Unblock the Notifications