ഒളിമ്പിക്‌സ് സില്‍വര്‍ മെഡലിസ്റ്റ് പിവി സിന്ധു ആന്ധ്രപ്രദേശ് സബ്കളക്ടറാകും

  • Posted By:
Subscribe to Oneindia Malayalam

ഹൈദരബാദ്: ഒളിമ്പിക്‌സ് സില്‍വര്‍ മെഡലിസ്റ്റും ബാഡ്മിന്റണ്‍ താരം പിവി സിന്ധു ആന്ധ്രപ്രദേശ് സബ്കളക്ടറാകും. നിയമസഭയിലെ പ്രത്യേക സമ്മേളനത്തിലാണ് തീരുമാനമായത്. പിഎസ്എസി മുഖേനയോ എംപ്ലോയിമെന്റ് മുഖേനയോയാണ് ബാഡ്മിന്റണ്‍ താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം ലഭിക്കുന്നത്.

എന്നാല്‍ നിയമത്തിലെ സെലക്ഷന്‍ നാലാണ് സിന്ധുവിന് വേണ്ടി സര്‍ക്കാര്‍ ഭേദഗതി ചെയ്തത്. ഭേദഗതി ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹം അനുമതി നല്‍കി കഴിഞ്ഞു. അടുത്ത നിയമനഉത്തരവ് ലഭിക്കും.

pvsindhu

സിന്ധുവിന് ജോലി ലഭിച്ചാല്‍ ആന്ധ്രയുടെ പുതിയ തലസ്ഥാനമായ അമരാവതിയിലേക്ക് മാറാനാണ് തീരുമാനമെന്ന് നേരത്തെ അറിയിച്ചിരുന്നു. അന്താരാഷ്ട്ര കരിയറിന് ശേഷം ഉയര്‍ന്ന ജോലിയില്‍ തുടരാനാകുമെന്ന ഉറപ്പോടെയാണ് സിന്ധു വാഗ്ദാനം സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

English summary
Andhra Pradesh Amends Act to appoint PV Sindhu as Group-1 officer.
Please Wait while comments are loading...