• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആന്ധ്രയില്‍ ജഗന്റെ വന്‍ പ്രഖ്യാപനം; പുറത്തുള്ളവര്‍ക്ക് ജോലിയില്ല, 75 ശതമാനം ആന്ധ്ര യുവാക്കള്‍ക്ക്

അമരാവതി: ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയായി വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി അധികാരമേറ്റ ശേഷം ഒട്ടേറെ ജനപ്രിയ പദ്ധതികളാണ് പ്രഖ്യാപിക്കുന്നത്. പ്രതിപക്ഷ നേതാവ് ചന്ദ്രബാബു നായിഡുവിനെതിരെ ജഗന്‍ നടത്തിയ നീക്കങ്ങള്‍ പലതും വിവാദമായെങ്കിലും ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ചതിലൂടെ മുഖ്യമന്ത്രി പദവിയില്‍ അദ്ദേഹം തിളങ്ങുകയാണ്.

ഏറ്റവും പുതിയ പ്രഖ്യാപനം ഒരുപക്ഷേ, മലയാളികള്‍ ഉള്‍പ്പെടെയുള്ള യുവാക്കള്‍ക്ക് തിരിച്ചടിയുണ്ടാക്കുന്നതാണ്. ആന്ധ്രയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ആന്ധ്രപ്രദേശിലെ യുവജനങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കണമെന്നാണ് ആവശ്യം. സ്വകാര്യസ്ഥാപനങ്ങളിലെ ജോലിയില്‍ 75 ശതമാനം ആന്ധ്രക്കാര്‍ക്ക് നല്‍കണം. ബന്ധപ്പെട്ട നിയമം ആന്ധ്ര നിയമസഭ പാസാക്കി. വിശദാംശങ്ങള്‍ ഇങ്ങനെ.....

ആദ്യ സംസ്ഥാനമായി ആന്ധ്ര

ആദ്യ സംസ്ഥാനമായി ആന്ധ്ര

പ്രാദേശിക യുവാക്കള്‍ക്ക് സ്വകാര്യമേഖലിയല്‍ ജോലി സംവരണം ചെയ്യുന്ന ആദ്യ സംസ്ഥാനമായി മാറിയിരിക്കുകയാണ് ആന്ധ്ര. ആന്ധ്രപ്രദേശ് എംപ്ലോയ്‌മെന്റ് ഓഫ് ലോക്കല്‍ കാന്‍ഡിഡേറ്റ്‌സ് ഇന്‍ ഇന്റസ്ട്രീസ് ആക്ട് 2019 എന്ന നിയമം നിയമസഭ പാസാക്കി. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സ്വാകാര്യ സ്ഥാപനങ്ങളിലും 75 ശതമാനം ജോലി ആന്ധ്രയിലെ യുവാക്കള്‍ക്ക് തന്നെ നല്‍കണമെന്ന് നിയമം അനുശാസിക്കുന്നു.

 ബാക്കി അന്യസംസ്ഥാനക്കാര്‍ക്ക്

ബാക്കി അന്യസംസ്ഥാനക്കാര്‍ക്ക്

വ്യവസായ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, സംയുക്ത സംരഭങ്ങള്‍, പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പ്രൊജക്ടുകള്‍ എന്നിവയില്‍ എല്ലാം ആന്ധ്രയിലെ യുവാക്കള്‍ക്ക് ജോലി നല്‍കണം. ഇത്തരം സ്ഥാപനങ്ങളില്‍ 75 ശതമാനം ജോലി ആന്ധ്രയില്‍ നിന്നുള്ളവര്‍ക്കാകണം. ബാക്കി മാത്രമേ മറ്റു സംസ്ഥാനക്കാര്‍ക്ക് നല്‍കാവൂ.

യോഗ്യരെ കിട്ടിയില്ലെങ്കില്‍ എന്തുചെയ്യും

യോഗ്യരെ കിട്ടിയില്ലെങ്കില്‍ എന്തുചെയ്യും

യോഗ്യരായ യുവാക്കളെ ആന്ധ്രയില്‍ നിന്ന് കണ്ടെത്തിയില്ലെങ്കില്‍ കമ്പനികള്‍ക്ക് പുറത്തുള്ളവരെ നിയമിക്കാന്‍ സാധിക്കില്ല. സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് ആന്ധ്രയിലെ യുവാക്കള്‍ക്ക് ബന്ധപ്പെട്ട ജോലിയില്‍ പരിശീലനം നല്‍കേണ്ടത് കമ്പനികളുടെ ബാധ്യതയാണ്. ശേഷം അവര്‍ക്ക് നിയമനം നല്‍കുകയും വേണമെന്നും നിയമത്തില്‍ പറയുന്നു.

പദയാത്രയിലെ പ്രഖ്യാപനം

പദയാത്രയിലെ പ്രഖ്യാപനം

യോഗ്യരായവരെ കിട്ടിയില്ല എന്നു ചൂണ്ടിക്കാട്ടി സ്വകാര്യസ്ഥാപനങ്ങള്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കില്ല എന്ന് നിയമത്തിലെ വ്യവസ്ഥകള്‍ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് ജഗന്‍ സംസ്ഥാന വ്യാപകമായി പദയാത്ര നടത്തിയിരുന്നു. ഈ വേളയില്‍ നല്‍കിയ ഉറപ്പാണ് ഇപ്പോള്‍ നടപ്പാക്കുന്നത്.

1.33 ലക്ഷം ഗ്രാമ സുരക്ഷാ ജോലികള്‍

1.33 ലക്ഷം ഗ്രാമ സുരക്ഷാ ജോലികള്‍

സംസ്ഥാനത്ത് 1.33 ലക്ഷം ഗ്രാമ സുരക്ഷാ ജോലി യുവാക്കള്‍ക്ക് നല്‍കുമെന്ന് ജഗന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉറപ്പ് നല്‍കിയിരുന്നു. അടുത്ത മൂന്ന് വര്‍ഷത്തിനകം പുതിയ നിയമം എല്ലാ സ്ഥാപനങ്ങളും നടപ്പാക്കുമെന്നാണ് കരുതുന്നത്. ഇതോടെ ആന്ധ്രയില്‍ ജോലി ചെയ്യുന്ന പല പുറംസംസ്ഥാനക്കാരുടെയും ജോലി നഷ്ടപ്പെടും.

മധ്യപ്രദേശിലും സമാന നിയമം വരുന്നു

മധ്യപ്രദേശിലും സമാന നിയമം വരുന്നു

ഒട്ടേറെ സംസ്ഥാനങ്ങള്‍ പ്രാദേശിക യുവാക്കള്‍ക്ക് ജോലി തിരഞ്ഞെടുപ്പ് വേളയില്‍ വാഗ്ദാനം ചെയ്യാറുണ്ട്. എന്നാല്‍ ഇതുവരെ ഒരു സംസ്ഥാനവും നടപ്പാക്കിയിട്ടില്ല. ഇത്തരം വാഗ്ദാനം അവസാനമായി നല്‍കിയത് മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാര്‍ ആണ്. പക്ഷേ, അവിടെ നടപടികള്‍ ആരംഭിച്ചിട്ടില്ല.

യോഗ്യരെ കണ്ടെത്തല്‍ വെല്ലുവിളി

യോഗ്യരെ കണ്ടെത്തല്‍ വെല്ലുവിളി

സ്വകാര്യ മേഖലയിലെ 70 ശതമാനം ജോലികള്‍ സംസ്ഥാനത്തുള്ളവര്‍ക്ക് തന്നെ നല്‍കാന്‍ നടപടിയെടുക്കുമെന്നാണ് കമല്‍നാഥ് മധ്യപ്രദേശില്‍ പ്രഖ്യാപിച്ചത്. അദ്ദേഹം അധികാരമേറ്റ കഴിഞ്ഞ ഡിസംബറിലും ഇക്കാര്യം പറഞ്ഞിരുന്നു. എന്നാല്‍ യോഗ്യരായ യുവാക്കളെ വാര്‍ത്തെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൈയ്യെടുക്കണമെന്നാണ് സ്വകാര്യ മേഖലയിലെ പ്രമുഖര്‍ അഭിപ്രായപ്പെടുന്നത്.

കപ്പല്‍ പോരില്‍ സൗദിക്ക് നന്ദി പറഞ്ഞ് ഇറാന്‍; ഇറാന്‍ കപ്പല്‍ സൗദി മോചിപ്പിച്ചു, സമ്മര്‍ദ്ദം ഫലിച്ചു

English summary
Andhra Pradesh Bill Passed: Reserve 75% Private Jobs Reserve for Local Youths
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X