ആന്ധപ്രദേശ് മുഖ്യമന്ത്രിയുടെ സമ്പത്തില്‍ വന്‍ വര്‍ധന; ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ആസ്തി എത്രയെന്നറിയുമോ?
ഗുണ്ടൂര്‍: ആന്ധപ്രദേശില്‍ നിയമസഭ-ലോക്‌സസഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടക്കുകയാണ്. സ്ഥാനാര്‍ഥികള്‍ ഓരോന്നായി സ്വത്തുവിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ വെളിപ്പെടുത്തി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവും അതുപോലെ നടന്‍ ബാലകൃഷ്ണയും സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ ആ നിരയിലേക്ക് എത്തിയിരിക്കുകയാണ് ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. കഴിഞ്ഞ അഞ്ച് വര്‍ഷമായി ആന്ധ്രപ്രദേശ് ഭരിക്കുന്ന ജഗന്‍ തന്നെയാണ്. അതേസമയം കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ജഗന്‍മോഹന്‍ റെഡ്ഡിയുടെ സമ്പത്തില്‍ വന്‍ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. അത് എത്രയാണെന്ന് നോക്കാം.

ജഗന്റെയും കുടുംബത്തിന്റെ ആസ്തി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 755.65 കോടി രൂപയായി ഉയര്‍നിരിക്കുകയാണ്. തിങ്കളാഴ്്ച്ചയാണ് ജഗന്‍ നാമനിര്‍ദേശ പത്രിക സര്‍പ്പിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച പത്രികയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സമ്പത്തില്‍ ജഗനും കുടുംബവും വന്‍ വര്‍ധനവാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഏകദേശം 48.4 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 510.68 കോടിയായിരുന്നു അഞ്ച് വര്‍ഷം മുമ്പ് ജഗന്റെ സമ്പാദ്യം. ജഗന്‍, ഭാര്യ വൈഎസ് ഭാരതി, മക്കളായ വൈഎസ് ഹര്‍ഷിനി റെഡ്ഡി, വൈഎസ് വര്‍ഷ റെഡ്ഡി എന്നിവരുടേതാണ് ഇത്രയും സമ്പത്ത്. ആദായനികുതി വകുപ്പ് രേഖപ്രകാരം 2022-23 കാലയളവില്‍ ഈ കുടുംബത്തിന്റെ മൊത്തം വരുമാനം 73.68 കോടിയാണ്.
529.87 കോടിയുടെ ആസ്തിയില്‍ ഭൂരിഭാഗവും ജഗന്‍ തന്നെയാണ് കൈവശം വെച്ചിരിക്കുന്നത്. സന്ദൂര്‍ പവര്‍ കമ്പനിയില്‍ ജഗന് നിക്ഷേപമുണ്ട്. ഭാരതി സിമന്റ് കോര്‍പ്പറേഷന്‍, ക്ലാസിക് റിയാലിറ്റി, സരസ്വതി പവര്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസ്, പോലുളള വമ്പന്‍ കമ്പനികളിലെല്ലാം ജഗന് സുപ്രധാന ഓഹരി നിക്ഷേപമുണ്ട്.
സ്വര്‍ണവും-വജ്രവുമായി 14,20,05,360 കോടിയുടെ ആഭരണങ്ങള്‍ ജഗന്റെ കുടുംബത്തിന്റെ കൈവശമുണ്ട്. 35 കോടിയില്‍ അധികം കുടുംബത്തിന്റെ മൊത്തം ബാധ്യത. അതേസമയം തിരഞ്ഞെടുപ്പ് സത്യവാങ്മൂലം നല്‍കിയത് പ്രകാരം 26 കേസുകളാണ് ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെയുള്ളത്.
ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍, വായ്പകള്‍, ഇന്‍ഷുറന്‍സ് എന്നിവയടങ്ങുന്നതാണ് ജഗന്റെ വായ്പയും ബാധ്യതകളും. 103.71 കോടിയുടെ കാര്‍ഷിക ഭൂമിയും ഇവര്‍ക്കുണ്ട്. അതേസമയം നേരത്തെ ചന്ദ്രബാബു നായിഡുവും ആസ്തി വെളിപ്പെടുത്തിയിരുന്നു. 931 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. 2019ല്‍ നിന്ന് 2024ല്‍ എത്തുമ്പോള്‍ 40 ശതമാനമാണ് അദ്ദേഹത്തിന്റെ സമ്പത്ത് വര്‍ധിച്ചത്.
നായിഡുവിന്റെ മകന്‍ നര ലോകേഷും സമ്പത്ത് വെളിപ്പെടുത്തി. തെലുങ്ക് ദേശം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാണ് അദ്ദേഹം. 542.7 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. മംഗള്‍ഗിരിയില്‍ നിന്ന് 2019ല്‍ ലോകേഷ് പരാജയപ്പെട്ടിരുന്നു. ലോകേഷിന്റെയും ഭാര്യയുടെയും വസ്തുവകകളുടെ മൂല്യം 373 കോടിയാണ്. ഹെറിറ്റേജ് ഫിന്‍ലീസ്, നിര്‍വാന ഹോള്‍ഡിംഗ്‌സ്, മെഗാബിഡ് ഫിനാന്‍സ് കമ്പനി എന്നിവയില്‍ ലോകേഷിനും കുടുംബത്തിനും നിക്ഷേപമുണ്ട്.












Click it and Unblock the Notifications