
ആന്ധ്രപ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പ്; തൂത്തുവാരി ജഗന്‍ മോഹന്റെ വൈസ്ആര്‍ കോണ്‍ഗ്രസ്
അമരാവതി: ആന്ധ്രാ പ്രദേശിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വന്‍ വിജയം കരസ്ഥമാക്കി മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർ കോൺഗ്രസ്. അവസാനം റിപ്പോർട്ടുകൾ പ്രകാരം മണ്ഡൽ പരിഷദ് ടെറിട്ടോറിയൽ വാര്‍ഡുകളിലും (എംപിടിസി) 90 ശതമാനവും, ജില്ലാപരിഷത്ത് ടെറിട്ടോറിയൽ വാര്‍ഡുകളിലും (ZPTC) 99 ശതമാനവും ജഗന്റെ പാര്‍ട്ടി സ്വന്തമാക്കി. ഏപ്രിൽ 8 നായിരുന്നു 515 ജില്ലാപരിഷത്ത് ടെറിട്ടോറിയൽ വാര്‍ഡുകളിലേക്കും 7,220 മണ്ഡൽ പരിഷദ് ടെറിട്ടോറിയൽ വാര്‍ഡുകളിലേക്കും തിരഞ്ഞെടുപ്പ് നടന്നത്. ഏപ്രിൽ 10 -ന് ഫലപ്രഖ്യാപനം നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ തെലുങ്കുദേശം പാർട്ടിയും ബിജെപിയും നൽകിയ ഹർജികളുടെ അടിസ്ഥാനത്തിൽ ആന്ധ്രാപ്രദേശ് ഹൈക്കോടതി വോട്ടെണ്ണലിന് സ്റ്റേ പുറപ്പെടുവിക്കുകയായിരുന്നു.
കാരണം നിങ്ങളുടെ ആ കല്ലെറിയലാണ്; സബീന എന്ന പേര് രേഖാമൂലം മാറ്റം നടി ലക്ഷ്മി പ്രിയ
തിരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ച തീയതി മുതൽ നിർബന്ധിത മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കേണ്ടതായിരുന്നെങ്കിലും സര്‍ക്കാര്‍ അത് പാലിച്ചില്ലെന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചിരുന്നത്. നടന്ന മാസങ്ങള്‍ നീണ്ട വാദ പ്രതിവാദങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വ്യാഴാഴ്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വോട്ടെണ്ണലിന് അനുമതി നൽകുകായിരുന്നു. ഞായറാഴ്ച വൈകുന്നേരം 7.30 വരെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 553 -ൽ 547 ജില്ലാപരിഷത്ത് ടെറിട്ടോറിയൽ വാര്‍ഡുകളും എംപിടിസികളിൽ വോട്ടെണ്ണല്‍ പൂര്‍ത്തിയായ 8,083 ൽ 7,284 സീറ്റുകളും വൈ എസ് ആര്‍ കോണ്‍ഗ്രസ് വിജയിച്ചു. മികച്ച വിജയം നല്‍കിയ ജനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതായി മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി വ്യക്തമാക്കി.
ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സർക്കാർ ഏറ്റെടുത്ത് നടപ്പാക്കിയ വികസന - ക്ഷേമപ്രവർത്തനങ്ങളുടെ നേട്ടമാണ് ഇത്. സ്ത്രീകളുടെയും പിന്നോക്ക സമുദായങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും ക്ഷേമത്തിനായുള്ള നിരന്തരമായ പരിശ്രമവും പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിന് പ്രധാന കാരണമായെന്നുമാണ് ഒരു മുതിര്‍ന്ന വൈ എസ് ആര്‍ കോണ്‍ഗ്രസ് നേതാവ് അഭിപ്രായപ്പെട്ടത്.
ഒരു പതിറ്റാണ്ട് മുമ്പ് മാത്രം സ്ഥാപിതമായ വൈഎസ്ആർ കോൺഗ്രസ് സംസ്ഥാനത്തെ മുഴുവന്‍ ഭരണ സ്ഥാപനങ്ങളും വലിയ ഭൂരിപക്ഷത്തില്‍ കീഴടക്കുന്നതാണ് ആന്ധ്രയില്‍ കാണാന്‍ കഴിയുന്നത്. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പില്‍ 75 മുനിസിപ്പാലിറ്റികളില്‍ 74 ഉം മുഴവന്‍ നഗർ പഞ്ചായത്തുകളിലും 12 മുനിസിപ്പൽ കോർപ്പറേഷനുകളും വൈ എസ് ആര്‍ കോണ്‍ഗ്രസ് വിജയിച്ചിരുന്നു. 2019 -ൽ 175 നിയമസഭാ സീറ്റുകളിൽ 151 -ഉം പൊതുതിരഞ്ഞെടുപ്പിൽ 25 -ൽ 22 ലോക്‌സഭാ സീറ്റുകളും ജഗന്‍ മോഹന്റെ പാര്‍ട്ടി കരസ്ഥമാക്കി.