Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവാവിന്റെ പ്രായം വെറും 33, ആറ് ഭാര്യമാര്‍; ആര്‍ക്കും പരസ്പരം അറിയില്ല; ഒടുവില്‍ ട്വിസ്റ്റും അറസ്റ്റും

ഹൈദരാബാദ്: ഒരാള്‍ ഒന്നും രണ്ടും സ്ത്രീകളെ വിവാഹം കഴിച്ച് കൂടെ താമസിപ്പിക്കുന്ന ഒട്ടേറെ സംഭവങ്ങല്‍ നമ്മള്‍ കേട്ടിട്ടുണ്ട്. നമ്മുടെ ചുറ്റുപാടിലൊക്കെ അത്തരം സംഭവങ്ങള്‍ നടക്കുന്നുമുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നിന്നും പുറത്തുവന്ന ഒരു വാര്‍ത്ത ഏവരെയും ഞെട്ടിപ്പിക്കും. ഒരേ സമയത്ത് ആറ് ഭാര്യമാരാണ് 33കാരനായ യുവാവിനുള്ളത്. എന്നാല്‍ ഇവരെ ആര്‍ക്കും പരസ്പരം അറിയികുയോ കണ്ടിട്ടുമില്ല. എന്നാല്‍ യുവകതികളില്‍ ഒരാള്‍ പരാതി നല്‍കിയതോടെ യുവാവ് ഇപ്പോള്‍ അഴിക്കുള്ളിലാണ്.

'ഊതല്ലേ...ഊതല്ലേ...ഊതിയാല്‍ തീപ്പൊരി പാറും'; അമേയയുടെ ചായകുടി ചിത്രം ഏറ്റെടുത്ത് ആരാധകര്‍

1

മറ്റ് വിവാഹങ്ങള്‍ മറച്ചുവെച്ച് യുവതിയെ വഞ്ചിച്ചതിനാണ് 33 കാരനായ യുവാവിനെ ഹൈദരാബാദില്‍ വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. ഏറ്റവും പുതിയ പരാതിക്കാരി ഉള്‍പ്പെടെ കുറഞ്ഞത് ആറ് സ്ത്രീകളെയെങ്കിലും പുരുഷന്‍ വിവാഹം കഴിച്ചിട്ടുണ്ടെന്നും മറ്റുള്ളവര്‍ക്ക് മറ്റുള്ളവരെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

2

പ്രതിയായ അടപ ശിവശങ്കര ബാബുവിനെതിരെ വഞ്ചന, ക്രിമിനല്‍ വിശ്വാസ വഞ്ചന, മുന്‍വിവാഹങ്ങള്‍ മറച്ചുവെച്ച് വിവാഹം കഴിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്ന് ഗച്ചിബൗളി പോലീസ് ഇന്‍സ്‌പെക്ടര്‍ ജി സുരേഷ് പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷമായി തെലങ്കാനയിലും ആന്ധ്രാപ്രദേശിലും സമാനമായ കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ടെന്നും അതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

3

ആന്ധ്രാപ്രദേശിലെ മംഗളഗിരി സ്വദേശിയായ ബാബു വിവാഹമോചനം നേടിയവരെയാണ് മാട്രിമോണിയല്‍ സൈറ്റുകളില്‍ ലക്ഷ്യമിട്ടത്. ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ വന്‍ ശമ്പള പാക്കേജില്‍ ജോലി ചെയ്യുന്ന ഒരു സോഫ്റ്റ്വെയര്‍ എഞ്ചിനീയറായി അദ്ദേഹം മാട്രിമോണിയല്‍ സൈറ്റുകളില്‍ നല്‍കിയ പ്രൊഫൈലില്‍ വ്യക്തമാകുന്നു.

4

ഇയാള്‍ സ്ത്രീകളെ വിവാഹം കഴിക്കുകയും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പണവും സ്വര്‍ണവുമായി അപ്രത്യക്ഷനാകുകയും ചെയ്യുമെന്ന് പോലീസ് പറഞ്ഞു. 2021ല്‍ ഒരു മാട്രിമോണിയല്‍ സൈറ്റില്‍ ഇയാളുടെ പ്രൊഫൈല്‍ വന്ന് വിവാഹം കഴിച്ചതായി കാണിച്ച് കൊണ്ടാപ്പൂരില്‍ നിന്നുള്ള ഒരു സ്ത്രീ കഴിഞ്ഞ ആഴ്ച പോലീസിനെ സമീപിച്ചു. ഈ പരാതിയിലാണ് ഇപ്പോള്‍ ഇയാള്‍ അറസ്റ്റിലായിരിക്കുന്നത്.

5

വിവാഹം കഴിഞ്ഞ് 20 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും കൈക്കലാക്കി ഇയാള്‍ ഒളിച്ചോടിയെന്നാണ് യുവതിയുടെ മൊഴി. സമാനമായ ഒരു പരാതിയില്‍ ഇയാളുടെ മുന്‍ ഇരകളില്‍ ഒരാള്‍ സമാനമായ കഥ ചൂണ്ടിക്കാട്ടി ആര്‍സി പുരം പോലീസിനെ സമീപിച്ചിരുന്നു. പ്രതിയെ വിശാഖപട്ടണത്ത് നിന്ന് പിടികൂടി ഹൈദരാബാദില്‍ എത്തിച്ചു. ഇനിയും കൂടുതല്‍ പേര്‍ പരാതിയുമായി സമീപിച്ചേക്കാമെന്നാണ് പൊലീസ് കരുതുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+