ആന്ധ്ര പ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പിലും വൈഎസ്ആർ കോൺഗ്രസിന്റെ മുന്നേറ്റം; അടിതെറ്റി ബിജെപിയും കോൺഗ്രസും
12 കോര്‍പ്പറേഷനുകളില്‍ ആകെയുള്ള 671 ഡിവിഷനുകളില്‍ 90 ഇടങ്ങളിലും മുനിസിപ്പല്‍-പഞ്ചായത്ത് വാര്‍ഡുകളിലെ 75 ഇടങ്ങളിലും സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു
ഹൈദരാബാദ്: ആന്ധ്ര പ്രദേശിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസിന്റെ മുന്നേറ്റം. ആദ്യ ഘട്ട ഫല സൂചനകൾ പുറത്തുവന്നപ്പോൾ എട്ട് കോർപ്പറേഷനുകളിലും 66 മുനിസിപ്പാലിറ്റികളിലും വൈഎസ്ആർ കോൺഗ്രസ് മുന്നിട്ട് നിൽക്കുകയാണ്. മൂന്നിടങ്ങളിൽ തെലുങ്കു ദേശം പാർട്ടിയും ലീഡെടുത്തിട്ടുണ്ട്.

അതേസമയം കോൺഗ്രസും ബിജെപിയും ആന്ധ്രയിൽ വലിയ തിരിച്ചടിയാണ് നേരിടുന്നത്. എവിടെയും ഇതുവരെ മുന്നിലെത്താൻ ഇരു പാർട്ടികൾക്കും സാധിച്ചട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പ് വൈഎസ്ആർ കോൺഗ്രസ് തൂത്തുവാരുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
12 കോര്‍പ്പറേഷനുകളിലേക്കും 75 മുനിസിപ്പാലിറ്റികളിലേക്കും നഗര പഞ്ചായത്തുകളിലേക്കുമാണ് ബുധനാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. 12 കോര്‍പ്പറേഷനുകളില്‍ ആകെയുള്ള 671 ഡിവിഷനുകളില്‍ 90 ഇടങ്ങളിലും മുനിസിപ്പല്‍-പഞ്ചായത്ത് വാര്‍ഡുകളിലെ 75 ഇടങ്ങളിലും സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം
തദ്ദേശ തിരഞ്ഞെടുപ്പില്‍ 65 ശതമാനം പോളിങ്ങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ജഗന്‍മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായ ശേഷം ആന്ധ്രയിൽ നടക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പാണിൽ തന്നെ വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞത് വൈഎസ്ആർ കോൺഗ്രസ് നേട്ടമായി കാണുന്നു. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ മണ്ഡലമായ പുലിവേന്ദുല ഉള്‍പ്പടെയുള്ള നാല് മുനിസിപ്പാലിറ്റികളും വൈഎസ്ആര്‍ കോണ്‍ഗ്രസ് എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
അഴക് കൊണ്ടൊരു മുദ്ര: നടി പ്രിയങ്ക അരുൾ മോഹന്റെ പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications