കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിസ്താരത്തിനിടെ ക്ഷുഭിതനായ പോലിസ് അഭിഭാഷകനെ വെടിവച്ചു

  • By Siniya
Google Oneindia Malayalam News

ജാംനനഗര്‍: വിസ്താരത്തിനിടെ ക്ഷുഭിതനായ പോലിസ് അഭിഭാഷകനു നേരെ വെടിവച്ചു. ഗുജറാത്ത് ജാംനനഗര്‍ കോടതിയലാണ് സംഭവം. അഡ്വക്കേറ്റിന്റെ ഇടയ്ക്കിടെയുള്ള ചോദ്യമാണ് പോലിസുക്കാരനെ പ്രകോപിപ്പിച്ചത്. കൈയില്‍ കരുതിയിരുന്ന തോക്കുക്കൊണ്ട് വെടിവയ്ക്കുകയായിരുന്നു.ധര്‍മ്മേന്ദ്ര സിംഗ് സര്‍വിയ അഭിഭാഷകനായ നയന്‍ കണസാരയെയാണ് വെടിവച്ചത്. കോടതിയില്‍ നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ സര്‍വ്വീസില്‍ നിന്നും ജാംനനഗര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജീജെ തോറിയ സസ്‌പെന്‍ഡ് ചെയ്തു.

രണ്ടു വര്‍ഷം മുന്‍പ് ഹവായ് ഷോക്വിവിലെ കടയില്‍ നിന്നും മറ്റൊരാളെ സമ്മര്‍ദ്ദം ചെലുത്തി ഒഴിപ്പിക്കാന്‍ ശ്രമിച്ച കേസുമയി ബന്ധപ്പെട്ടാണ് ഇയാള്‍ കോടതിയില്‍ എത്തിയത്. ഇതുമായി ബന്ധപ്പെട്ട് അഭിഭാഷകന്റെ തുടരെ തുടരെ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ഇതില്‍ പ്രകോപിതനായ പോലിസുക്കാരന്‍ ഒരുതവണ കൈയില്‍ വച്ചിരുന്ന തോക്ക് അഡ്വക്കേറ്റിനെതിരെ പുറത്തേക്കെടുത്തു.ജഡ്ഡി തിരികെ വയ്ക്കാന്‍ താക്കീത് നല്‍കുകയായിരുന്നു. കുറച്ചു കഴിഞ്ഞതിന് ശേഷം ഇയാള്‍ അഭിഭാഷകനെതിരെ വെടിവയ്ക്കുകയായിരുന്നു.

revolve

ജില്ലാകോടതി ജഡ്ജിയായ സരിനും പോലിസ് സുപ്രണ്ട് പ്രദീപ് സേജുലിനും ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സര്‍വ്വയ ഉദ്യോഗനഗറിലെ പോല്‌സ് സ്‌റ്റേഷനിലാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷിക്കുമെന്നും പോലിസ് സൂപ്രണ്ട് പറഞ്ഞു.

പോലിസ് ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് ജാംനഗര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഭാരത് സുവ രണ്ടുദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചു. കോടതിയലക്ഷ്യത്തിനെതിരെയും കേസടുക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു.

English summary
sub-inspector of police, peeved by the questions posed during cross-examination, whipped out his loaded service revolver and pointed it at the lawyer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X