യുപിയില്‍ ബിജെപി വെള്ളം കുടിക്കും;ഇനി വോട്ടും ചോദിച്ച് വരണ്ടെന്ന് ജാട്ട് സമുദായം
പഞ്ചസാര ഫാക്ടറികളില്‍ നിന്നും പണം ലഭിക്കുന്നില്ല. വിളകളുടെ താങ്ങുവിലയാണെങ്കില്‍ ഇളക്കമില്ലാതെ നില്‍ക്കുന്നു. കടം പെരുകുന്നു. നോട്ടുനിരോധന തീരുമാനം റാബി വിളയിറക്കുന്നതിനേയും ബാധിച്ചു.
ലക്‌നൗ: ബിജെപിക്ക് ഇത്തവണ വോട്ടില്ലെന്ന് പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശിലെ ജാട്ട് സമുദായം. ഉത്തര്‍പ്രദേശിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി വെള്ളം കുടിക്കുമെന്ന കാര്യത്തില്‍ ഏകദേശ തീരുമാനമായി. പശ്ചിമ യുപിയില്‍ ലോകസഭ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ തൂത്തുവാരാന്‍ ബിജെപിയെ സഹായിച്ചത് ജാട്ട് സമുദായമായിരുന്നു.
എന്നാല്‍ ഇപ്രാവശ്യം വോട്ട് ചോദിച്ച് ജാട്ട് സമുദായത്തിനടുത്ത് വരേണ്ടെന്ന ഭീഷണിയാണ് ഉയര്‍ത്തുന്നത്. പഞ്ചസാര ഫാക്ടറികളില്‍ നിന്നും പണം ലഭിക്കുന്നില്ല. വിളകളുടെ താങ്ങുവിലയാണെങ്കില്‍ ഇളക്കമില്ലാതെ നില്‍ക്കുന്നു. കടം പെരുകുന്നു. നോട്ടുനിരോധന തീരുമാനം റാബി വിളയിറക്കുന്നതിനേയും ബാധിച്ചു. ഉത്തര്‍പ്രദേശിലെ കര്‍ഷകരുടെ പരാതികള്‍ അങ്ങിനെ നീളുകയാണ്.

ഇത്തവണ വോട്ടില്ല
വോട്ടിന് മാത്രം തങ്ങളെ ആവശ്യമുള്ള ബിജെപിയെ തോല്‍പ്പിക്കാനേ ഇത്തവണ വോട്ട് ചെയ്യുകയുള്ളൂ എന്ന് മേഖലയിലെ ഒട്ടുമിക്ക ഖാപ്പ് പഞ്ചായത്തുകളും ഒരേസ്വരത്തില്‍ ഉറപ്പിച്ചു പറയുന്നുണ്ട്.

ജാട്ട് നേതാക്കള്‍
ജനുവരി എട്ടിന് മുസാഫര്‍നഗറിലെ ഖരാദില്‍ ഒത്തുചേര്‍ന്ന 35 ഓളം ഖാപ്പ് നേതാക്കളും യുപിയില്‍ നിന്നും ഹരിയാനയില്‍ നിന്നുമെത്തിയ ആയിരക്കണക്കിന് വരുന്ന ജാട്ടുകളും ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ജാട്ട് സമുദായം
ബിജെപി വര്‍ഗ്ഗീയ വിദ്വേഷം പരത്തുകയാണെന്നും ജാട്ട് സമുദായങ്ങള്‍ ആരോപിക്കുന്നു.

മുസാഫര്‍ കലാപം
ജാട്ടുകള്‍ക്ക് സംവരണം നിഷേധിച്ചതാണ് റാലിയുടെ പ്രധാന കാരണമെങ്കിലും കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളും വികസനങ്ങളുടെ അഭാവവും മുസാഫര്‍നഗര്‍ കലാപത്തിന്റെ അനന്തരഫലങ്ങളും ജാട്ടുകളുടെ പ്രതിഷേധസ്വരത്തില്‍ നിറഞ്ഞുനിന്നു.

വികസനമില്ല
നരേന്ദ്ര മോദി സര്‍ക്കാരില്‍ ജാട്ട് വിഭാഗക്കാര്‍ അതൃപ്തരാണ്. ജാട്ടുകള്‍ക്ക് സംവരണം നിഷേധിച്ചത് മാത്രമല്ല പ്രശ്‌നം. വാഗ്ദാനം ചെയ്ത വികസനപ്രവര്‍ത്തനങ്ങളൊന്നും ഇതുവരെ നടന്നില്ലെന്ന് സര്‍വ ഖാപ്പ് മഹാമന്ത്രി ചൗദരി സുഭാഷ് ബലിയാന്‍ പറഞ്ഞു.

വലിയ വിലകൊടുത്തു
2013ലെ മുസാഫര്‍ നഗര്‍ കലാപമാണ് പടിഞ്ഞാറന്‍ യുപിയില്‍ ബിജെപിക്ക് ഉണര്‍വേകിയിരുന്നതെന്നും ബലിയാന്‍ പറയുന്നു. എന്നാല്‍ അതിന്റെ വില കൊടുക്കേണ്ടി വന്നത് ജാട്ടുകളും. തങ്ങളുടെ മക്കള്‍ ജയിലിലാണ്. അവര്‍ക്ക് നീതി ലഭ്യമാക്കാന്‍ ബിജെപി ഒന്നും ചെയ്തില്ല. നേതാക്കള്‍ മന്ത്രിമാരായതില്‍ പിന്നെ ബിജെപിക്കാര്‍ ഇങ്ങോട്ട് വന്നിട്ടില്ലെന്നും ബലിയാന്‍ പറയുന്നു.

തമ്മില്‍ തല്ലിക്കാന്‍ ശ്രമിക്കുന്നു
മുസ്ലീങ്ങള്‍ക്കിടയിലെ ദരിദ്രര്‍ക്കാണ് കനത്ത ആഘാതമുണ്ടായത്. ബിജെപിക്കാര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ എന്തെങ്കിലും പങ്കുവഹിച്ചിട്ടുണ്ടോ? ഞങ്ങളെ തമ്മില്‍ തല്ലിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും ബലിയാന്‍ ആരോപിച്ചു.

കരിമ്പ് കര്‍ഷകര്‍
കരിമ്പ് കര്‍ഷകര്‍ക്കുള്ള പണം നല്‍കിയെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയേയും ജാട്ട് നേതാക്കള്‍ തള്ളിക്കളഞ്ഞു. മോദി പറഞ്ഞ പണം ഞങ്ങള്‍ക്ക് ആര്‍ക്കും ലഭിച്ചിട്ടില്ല. ആ പണം ആരുടെ കയ്യിലേക്കാണ് പോയത്. മോദി സര്‍ക്കാര്‍ വ്യവാസികളുടേതാണ്, കര്‍ഷകരുടേതല്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

ഡിജിറ്റല്‍ ഇന്ത്യ
ആര്‍ക്കും തങ്ങളെ എളുപ്പം പറ്റിക്കാം. ഓരോ പണമിടപാടിന് പാന്‍ കാര്‍ഡ് കാണിക്കേണ്ട അവസ്ഥയാണ്. അധികം വൈകാതെ അവര്‍ തങ്ങളില്‍ നിന്നും നികുതിയും ചോദിക്കുമെന്നും ജാട്ട് നേതാക്കള്‍ പറഞ്ഞു.

സാധാരണക്കാര്‍ക്കോ?
നോട്ടുനിരോധനത്തില്‍ സാധാരണക്കാരാണ് വലഞ്ഞത്. എല്ലാ കള്ളപ്പണവും വെളുപ്പിച്ചെന്നും അവര്‍ ആരോപിക്കുന്നു.












Click it and Unblock the Notifications