Get Updates
Get notified of breaking news, exclusive insights, and must-see stories!

അങ്കിത ഭണ്ഡാരിയുടെ മരണം: റിസോര്‍ട്ട് പൊളിച്ചതിലൂടെ തെളിവ് നശിപ്പിച്ചു, സര്‍ക്കാരിനെതിരെ പെണ്‍കുട്ടിയുടെ പിതാവ്

ഡെറാഡൂണ്‍: അങ്കിത ഭണ്ഡാരിയുടെ മരണത്തില്‍ ഉത്തരാഖണ്ഡില്‍ പ്രതിഷേധം ശക്തമാകുന്നു. മുന്‍ ബി ജെ പി നേതാവിന്റെ മകന്‍ പ്രതിയായ കേസില്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിനെതിരെ പെണ്‍കുട്ടിയുടെ പിതാവ് രംഗത്തെത്തി. മുന്‍ മന്ത്രി വിനോദ് ആര്യയുടെ മകന്‍ പുല്‍കിത് ആര്യ പ്രതിയായ കേസില്‍ ഒട്ടേറെ തെളിവുകളുള്ള പുല്‍കിത് ആര്യയുടെ റിസോര്‍ട്ട് ഉടന്‍ പൊളിച്ച് മാറ്റിയത് എന്തിനാണെന്ന് പെണ്‍കുട്ടിയുടെ പിതാവ് ചോദിക്കുന്നു.

19 കാരിയായ അങ്കിത ഭണ്ഡാരി പുല്‍കിത് ആര്യയുടെ റിസോര്‍ട്ടിലെ ജീവനക്കാരിയായിരുന്നു. പുല്‍കിത് ആര്യ പിടിച്ചുതള്ളിയതിനെ തുടര്‍ന്ന് കനാലില്‍ വീണ അങ്കിത ഭണ്ഡാരി മുങ്ങി മരിക്കുകയായിരുന്നു. ലൈംഗിക വൃത്തിക്ക് പുല്‍കിത് ആര്യ നിര്‍ബന്ധിച്ചെന്നും അങ്കിത ഭണ്ഡാരി ഇത് നിഷേധിച്ചതോടെ തര്‍ക്കത്തിനൊടുവില്‍ കനാലിലേക്ക് പിടിച്ച് തള്ളുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ട്.

1

അതേസമയം അങ്കിത ഭണ്ഡാരിയുടെ അന്ത്യകര്‍മങ്ങള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൈമാറിയ ശേഷമെ നടത്തൂ എന്നാണ് കുടുംബം പറയുന്നത്. അങ്കിതയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അവള്‍ മുങ്ങിമരിച്ചുവെന്നും മരണത്തിന് മുമ്പ് ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തിയിരുന്നുവെന്നും സൂചിപ്പിക്കുന്നുണ്ട്. അങ്കിത ഭണ്ഡാരിയുടെ കൊലപാതകം പ്രതിഷേധത്തിന് ഇടയാക്കിയതോടെ, സംഭവത്തില്‍ എസ്‌ഐടി അന്വേഷണത്തിന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ഉത്തരവിടുകയായിരുന്നു.

2

ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന എസ്‌ഐടി സംഘം അങ്കിത ഭണ്ഡാരിയുടെ വാട്ട്സ്ആപ്പ് ചാറ്റുകള്‍ പരിശോധിക്കും. റിസോര്‍ട്ടിലെ ഉപഭോക്താക്കള്‍ക്ക് 'പ്രത്യേക സേവനം' നല്‍കാന്‍ തന്നെ നിര്‍ബന്ധിക്കുന്നുണ്ടെന്ന് അങ്കിത തന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളോട് വെളിപ്പെടുത്തിയിരുന്നു. സംഭവത്തില്‍ റിസോര്‍ട്ട് ഉടമ പുല്‍കിത് ആര്യ, മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ എന്നിവരെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത് 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

3

'ഞങ്ങള്‍ റിസോര്‍ട്ടിലെ എല്ലാ ജീവനക്കാരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. എല്ലാവരുടെയും മൊഴിയെടുക്കും പുറത്തുവന്ന അങ്കിതയുടെ വാട്ട്സ്ആപ്പ് ചാറ്റുകളും അന്വേഷിക്കുന്നു, 'ഡിഐജി പിആര്‍ ദേവി, എഎന്‍ഐയോട് പറഞ്ഞു. അന്തിമ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡിഐജി പറഞ്ഞു.

4

അതേസമയം കേസ് അതിവേഗ കോടതി പരിഗണിക്കണമെന്നും പ്രതികളെ തൂക്കിലേറ്റണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച രാവിലെയാണ് ഋഷികേശിലെ ചില്ല കനാലില്‍ നിന്ന് പോലീസ് അങ്കിത ഭണ്ഡാരിയുടെ മൃതദേഹം കണ്ടെടുത്തത്. സംഭവത്തിന് പിന്നാലെ ഋഷികേശിലെ വനതാര റിസോര്‍ട്ട് ചിലര്‍ തീവെച്ച് നശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി റിസോര്‍ട്ട് പൊളിക്കാന്‍ ഉത്തരവിട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+