കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആസിഡിന് നിയന്ത്രണം; ആസിഡ് ആക്രമണം തടയാന്‍ മുഖ്യമന്ത്രിയുടെ നീക്കം, സംഭവം യുപിയില്‍!

മജിസ്‌ട്രേട്ടുമാര്‍ക്ക് സമര്‍പ്പിച്ച കണക്ക് തെറ്റാണെന്ന് കണ്ടെത്തിയാല്‍ സൂക്ഷിച്ചിട്ടുള്ള ആസിഡ് മുഴുവന്‍ പിടിച്ചെടുക്കണമെന്നാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദേശം.

  • By Akshay
Google Oneindia Malayalam News

ലക്‌നൗ: ആസിഡ് ആക്രമണം തടയാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആസിഡ് സൂക്ഷിക്കുന്നതിനും വില്‍ക്കുന്നതിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം.

എല്ലാ മാസവും ആസിഡ് വ്യാപാരികളുടെ ഗോഡൗണുകളില്‍ പരിശോധന നടത്തണമെന്നും ഏഴാം തീയതിക്കകം സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച് യു.പി ചീഫ് സെക്രട്ടറി രാഹുല്‍ ഭട്‌നാഗര്‍ ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് അയച്ചുകഴിഞ്ഞു.

Yogi Adityanath

ആസിഡ് സൂക്ഷിക്കുന്നതും വില്‍ക്കുന്നതും സംബന്ധിച്ച 2014 ലെ നിയമം കര്‍ശനമായി നടപ്പാക്കാനാണ് നിര്‍ദ്ദേശം. വില്‍പ്പനയ്ക്കായി സൂക്ഷിച്ചിട്ടുള്ള ആസിഡിന്റെ കണക്ക് കച്ചവടക്കാര്‍ 15 ദിവസത്തിനകം ജില്ലാ മജിസ്‌ട്രേട്ടുമാര്‍ക്ക് സമര്‍പ്പിക്കണമെന്ന് സര്‍ക്കാര്‍ നിര്‍.ദേശം നല്‍കി. മജിസ്‌ട്രേട്ടുമാര്‍ക്ക് സമര്‍പ്പിച്ച കണക്ക് തെറ്റാണെന്ന് കണ്ടെത്തിയാല്‍ സൂക്ഷിച്ചിട്ടുള്ള ആസിഡ് മുഴുവന്‍ പിടിച്ചെടുക്കണമെന്നാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദേശം.

ആസിഡ് പിടിച്ചെടുക്കുന്നതോടൊപ്പം 50,000 രൂപ പിഴയും വ്യാപാരികളില്‍ നിന്നും ഈടാക്കുമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ആസിഡ് അടക്കമുള്ളവ വില്‍ക്കുന്നവര്‍ അവ വാങ്ങാനെത്തുന്നവരുടെ പേരും വിലാസവും അടക്കമുള്ള കൃത്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ രജിസ്റ്റര്‍ സൂക്ഷിക്കണമെന്ന നിലവിലുള്ള നിയമം കര്‍ശനമാക്കുകയും ചെയ്യും.

English summary
Yogi Adityanath-led UP government has taken yet another big step to curb crime in the state.In an attempt to check rising cases of use of acid in incidents of crime, Uttar Pradesh government has directed all the district magistrates to strictly enforce the provisions of the rules for the storage and sale of the chemical.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X