ബീഫ് നിരോധിക്കുന്ന ബിജെപിയില്‍ ഇല്ല!!!മേഘാലയയില്‍ വീണ്ടും ബിജെപി നേതാവിന്റെ രാജി!!!

Subscribe to Oneindia Malayalam

ഷില്ലോങ്: ബീഫ് വിഷയത്തില്‍ ബിജെപിക്കുള്ളില്‍ നിന്നു തന്നെ വീണ്ടും പ്രതിഷേധ സ്വരങ്ങള്‍ ഉയരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കശാപ്പുനിരോധന നിയമത്തില്‍ പ്രതിഷേധിച്ച് മേഘാലയയില്‍ രണ്ടാമത്തെ ബിജെപി നേതാവും രാജി വെച്ചു. വടക്കന്‍ ഗാരോവിലെ ബിജെപി നേതാവ് ബച്ചു മാരക്ക് ആണ് തിങ്കളാഴ്ച രാജി വെച്ചത്. ബീഫ് കഴിക്കുന്നത് സംസ്ഥാനത്തെ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് വ്യക്തമാക്കിയായിരുന്നു രാജി.

കശാപ്പു നിരോധന നിയമത്തില്‍ പ്രതിഷേധിച്ച് നാലു ദിവസങ്ങള്‍ക്കു മുന്‍പ് മേഘാലയയിലെ മറ്റൊരു ബിജെപി നേതാവ് രാജി വെച്ചിരുന്നു. പടിഞ്ഞാറന്‍ ഗാരോയിലെ ബിജെപി നേതാവ് ബെര്‍ണാര്‍ഡ് മാരക്ക് ആണ് ബീഫ് വിഷയത്തില്‍ പ്രതിഷേധിച്ച് രാജി വെച്ചത്. സംസ്ഥാനത്ത് കുറഞ്ഞ വിലക്ക് ബീഫ് ലഭ്യമാക്കുമെന്ന് പ്രസംഗിച്ച് ഇയാള്‍ വിവാദം സൃഷ്ടിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ പ്രധാന ആഘോഷങ്ങളിലും പെരുന്നാളുകളിലും പശുവിനെ കൊല്ലുന്ന പതിവുണ്ടെന്നും ബീഫ് സംസ്ഥാനത്തെ പ്രധാന ഭക്ഷണമാണെന്നും ബര്‍ണാര്‍ഡ് വ്യക്തമാക്കിയിരുന്നു.

 x11-144984

'ഗാരോയിലെ ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുക എന്നത് എന്റെ അവകാശമാണ്. അതില്‍ വിട്ടുവീഴ്ചക്ക് തയ്യാറല്ല. ബീഫ് കഴിക്കുന്നത് ഇവിടുത്തെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണ്. ബിജെപി ഇത്തരം ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ല' രാജി സമര്‍പ്പിച്ച ശേഷം ബച്ചു മാരക്ക് പറഞ്ഞു.

English summary
Another BJP leader resigns in Meghalaya, says beef-eating part of state's culture
Please Wait while comments are loading...