പട്ടാളക്കാര്‍ക്ക് ഭക്ഷണം മാത്രമല്ല മദ്യവും ഇല്ല; ആരോപണവുമായി ജവാന്‍, വീഡിയോ വൈറലാകുന്നു
അതിര്‍ത്തി രക്ഷാ സേനയില്‍ ക്ലര്‍ക്കായ നവരതന്‍ ചൗധരിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഗാന്ധിഗ്രാം: സൈനീകര്‍ക്കെതിരെ നടക്കുന്ന് വിവേചനത്തിന്റെയും
ചൂഷണത്തിന്‍റെയും കഥകള്‍ തുടരുകയാണ്. പട്ടാളക്കാര്‍ക്കു നല്‍കുന്ന മദ്യം പുറത്തു വില്‍ക്കുന്നതായി ആരോപണം. അതിര്‍ത്തി രക്ഷാ സേനയില്‍ ക്ലര്‍ക്കായ നവരതന്‍ ചൗധരിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
പലതവണ ഇത് അധികാരികളെ ബോധ്യപ്പെടുത്തി. എന്നാല്‍ അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചതല്ലാതെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് രാജസ്ഥാനിലെ ബിക്കാന്‍ സ്വദേശിയായ നവരതന്‍ ചൗധരി പറയുന്നു.

150 ബറ്റാലിയന്‍
രാജസ്ഥാനിലെ ബിക്കാനിര്‍ സ്വദേശിയായ നവരതന്‍ ചൗധരി ഗുജറാത്തിലെ 150 ബറ്റാലിയനിലാണ് ജോലി ചെയ്യുന്നത്.
ജനുവരി 26ന് പോസ്റ്റ് ചെയ്തു
ജനുവരി 26ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ഗുജറാത്ത്
സാധാരണ ജനങ്ങള്‍ക്ക് മദ്യം വില്‍ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടതിലുണ്ട്. മദ്യനിരോധനം നിലനില്‍ക്കുന്ന് സംസ്ഥാനത്താണ് ഇത് നടക്കുന്നത്.

അഴിമതിക്കാര്‍ സുഖമായി ജീവിക്കുന്നു
അഴിമതി ചൂണ്ടിക്കാട്ടുന്ന ആളായിരിക്കും എപ്പോഴും ഇരയാകുന്നതെന്നും അഴിമതി കാണിക്കുന്നവര്‍ സുഖമായി ജീവിക്കുന്നുവെന്നും വീഡിയോയില്‍ പറയുന്നു.

നവരതന്‍ ചൗധരി
രാജ്യത്തെ സത്യസന്ധരായ ജവാന്‍മാരില്‍ ഒരാളാണ് താന്‍. തെറ്റായ കാര്യങ്ങള്‍ കാണുമ്പോള്‍ അതിനെതിരെ പരാതി നല്‍കുമ്പോള്‍ തന്നെ പുതിയ സ്ഥലങ്ങളിലേക്ക് മാറ്റുന്നുവെന്നും നവരതന്‍ ആരോപിക്കുന്നു.












Click it and Unblock the Notifications