കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും ഒരു ചുഴലിക്കാറ്റ് എത്തുമോ? ജൂണ്‍ 11ന് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത

Google Oneindia Malayalam News

ദില്ലി: ജൂണ്‍ 11നുള്ളില്‍ മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ന്യൂന മര്‍ദ്ദമുള്ള പ്രദേശം ചുഴലിക്കാറ്റായി മാറാനും മാറാതിരിക്കാനുമുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇത് ഏതെങ്കിലും കൊടുങ്കാറ്റിന്റെ രൂപീകരണത്തിന്റെ ആദ്യപടിയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. അതേസമയം, ഇത് ചുഴലിക്കാറ്റായി മാറിയാല്‍ യാസിനും ടൗട്ടേയ്ക്കും പിന്നാലെ എത്തുന്ന മൂന്നാമത്തെ ചുഴലിക്കാറ്റായി മാറും.

Recommended Video

cmsvideo
Low pressure likely to form over Bay of Bengal on June 11
bay of bengal

ജൂണ്‍ 11 ന് വടക്ക് ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂന മര്‍ദ്ദം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ അപ്ഡേറ്റില്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചത്. കൂടാതെ അറബിക്ക് കടലിനു മുകളിലുള്ള തെക്കുപടിഞ്ഞാറന്‍ കാറ്റും ജൂണ്‍ 10 മുതല്‍ ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്ന് കലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, മേയ് 14ന് രൂപപ്പെട്ട ടൗട്ടെ ചുഴലിക്കാറ്റ് മേയ് 19നാണ് തീരം വിട്ടുപോയത്. അറബിക്ക് കടലിലായിരുന്നു ടൗട്ടെ രൂപപ്പെട്ടത്. ഒരാഴ്ചകള്‍ക്ക് ശേഷം കിഴക്കന്‍ തീരത്ത് യാസ് ചുഴലിക്കാറ്റും രൂപപ്പെട്ടു. മേയ് 23ന് എത്തിയ യാസ് മേയ് 28 ന് ആണ് തീരം വിട്ടത്.

ഇതിനിടെ, ജൂണ്‍ 10 മുതല്‍ 12 വരെ കേരളതീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ല.

ഇന്നു (ജൂണ്‍ 08) മുതല്‍ ജൂണ്‍ 10 വരെ വടക്ക്-പടിഞ്ഞാറ് അറബിക്കടല്‍, പടിഞ്ഞാറന്‍ അറബിക്കടലിന്റെ മധ്യഭാഗം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ വരെയും തെക്ക് ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ട്.

ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ ഭാഗത്ത് ഇന്നും നാളെയും (ജൂണ്‍ 08, 09) മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെയും ജൂണ്‍ 10ന് 50 മുതല്‍ 60 കി.മീ വരെയും വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ട്. ജൂണ്‍ 11, 12 തീയതികളില്‍ തെക്ക് ബംഗാള്‍ ഉള്‍ക്കടല്‍, ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ ഭാഗം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതു മുന്‍നിര്‍ത്തി ഈ ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ലെന്നും അറിയിപ്പില്‍ പറയുന്നു.

English summary
Another Cyclone? Low pressure is expected in the North Bay of Bengal on June 11
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X