മണിപ്പൂരിൽ വീണ്ടും വെടിവെയ്പ്പ്; സുരക്ഷ ഉദ്യോഗസ്ഥൻ ഉൾപ്പെടെ 3 പേർ കൊല്ലപ്പെട്ടു
മണിപ്പൂരിൽ ശുചീകരണ പരിപാടിക്കിടെയുണ്ടായ തർക്കത്തിനിടെ വെടിവെയ്പ്പ്. സംഭവത്തിൽ ഒരു സുരക്ഷ ഉദ്യോഗസ്ഥൻ ഉൾപ്പെടെ 3 പേർ കൊല്ലപ്പെട്ടു. ബുധനാഴ്ചയാണ് സംഭവം. മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളും വിച്ഛേദിച്ചിട്ടുണ്ട്.
മണിപ്പൂരിലെ ഉഖ്റുൽ മേഖലയിലാണ് വെടിവെപ്പ് ഉണ്ടായത്. സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായി പ്രദേശം ശുചിയാക്കുന്നതിനിടെ തർക്കം ഉടലെടുക്കുകയായിരുന്നു. ഹങ്ങ്ഫുൻ, ഹൻഫങ് എന്നീ ഗ്രാമങ്ങളിലെ ആളുകളാണ് ഏറ്റുമുട്ടിയത്. നാഗഗ്രാമങ്ങാണ് ഇവ. ഇരുഗ്രാമങ്ങളും അവകാശം ഉന്നയിക്കുന്ന പ്രദേശത്ത് ശുചിയാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. ന സുരക്ഷ ഉദ്യോഗസ്ഥനായ വോർണിമി തുംബ്ര, റെയിൽിവങ് ഹൊങ്ഗറെ, സിലാസ് സിങ്ഗായി എന്നിവരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക് പരിക്കേറ്റിട്ടുണ്ട്.

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ സായുധ സേനയെ മേഖയിൽ വിന്യസിക്കാൻ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഡി കാമൈ ആവശ്യപ്പെട്ടു. ക്രമസമാധാനപാലനം ഉറപ്പാക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം വെടിവെയ്പ്പിൽ മുഖ്യമന്ത്രി ബീരേൻ സിംഗ് അനുശോചിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
അതസമയം ആളുകൾ സംയമനം പാലിക്കണമെന്നും സ്ഥിതി കൂടുതൽ വഷളാകുന്ന തരത്തിലുള്ള നടപടികളിൽ നിന്നും ജനങ്ങൾ പിൻമാറണമെന്നും നാഗ വിഭാഗത്തിൽ നിന്നുള്ള എംഎൽഎമാർ സംയുക്ത പ്രസ്താവന ഇറക്കി. നാഗാ എംഎൽഎമാരായ ലെയ്ഷിയോ കെയ്ഷിങ്, കാഷിം വാഷിം, രാംമുയ്വ എന്നിവരാണ് പ്രസ്താവന ഇറക്കിയത്.












Click it and Unblock the Notifications