'തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, വെള്ളം പോലും തന്നില്ല'; മണിപ്പൂരിലെ 19 കാരിയുടെ വെളിപ്പെടുത്തല്‍
ഇംഫാല്‍: മണിപ്പൂര്‍ കലാപത്തിനിടയില്‍ ബലാത്സംഗത്തിനിരയായെന്ന് വെളിപ്പെടുത്തി കൂടുതല്‍ സ്ത്രീകള്‍ രംഗത്ത്. കലാപത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച താന്‍ ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായെന്ന് വെളിപ്പെടുത്തി 19 കാരിയായ ആദിവാസി പെണ്‍കുട്ടി രംഗത്തെത്തി. വെള്ളം പോലും തരാതെ മലമുകളില്‍ കൊണ്ടുപോയി തന്നെ പീഡനത്തിരയാക്കുകയായിരുന്നു എന്ന് പെണ്‍കുട്ടി എന്‍ഡിടിവിയോട് പറഞ്ഞു.
രക്ഷപ്പെടാന്‍ പദ്ധതിയിട്ട് എ ടി എമ്മില്‍ പോയ പെണ്‍കുട്ടിയെ ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ട് പോകുകയായിരുന്നു. നാലംഗ സംഘം തന്നെ ഒരു വെളുത്ത ബൊലറോ കാറില്‍ ബലം പ്രയോഗിച്ച് കയറ്റിക്കൊണ്ടുപോകുകയായിരുന്നു എന്നാണ് പെണ്‍കുട്ടി പറയുന്നത്. കാറില്‍ വെച്ച് ഡ്രൈവറൊഴികെ മൂന്ന് പേരും തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു. തോക്കിന്റെ പിന്‍വശം കൊണ്ട് പെണ്‍കുട്ടിയെ അടിക്കുകയും ചെയ്തു.

'പിന്നീട് എന്നെ ഒരു കുന്നിലേക്ക് കൊണ്ടുപോയി അവിടെ വെച്ചും അവര്‍ എന്നെ പീഡിപ്പിക്കുകയും ആക്രമിക്കുകയും ചെയ്തു. അവര്‍ക്ക് എന്നോട് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തു, രാത്രി മുഴുവന്‍ എനിക്ക് ഒന്നും കഴിക്കാന്‍ തന്നില്ല. വെള്ളം പോലും നല്‍കിയില്ല. രാവിലെ വാഷ്റൂമില്‍ പോകാനെന്ന വ്യാജേന ഞാനവരോട് കെട്ടഴിക്കാന്‍ പറഞ്ഞു. അതിലൊരാള്‍ അതിനുള്ള ദയ കാണിച്ചു,' പെണ്‍കുട്ടി പറഞ്ഞു.
ആ സമയം ചുറ്റും നിരീക്ഷിച്ച ശേഷം താന്‍ കുന്നിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നെന്നും പെണ്‍കുട്ടി പറഞ്ഞു. പച്ചക്കറി കൂമ്പാരത്തിനടിയില്‍ ഒളിപ്പിച്ച് തന്നെ ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ സുരക്ഷിതസ്ഥാനത്ത് എത്തിക്കുകയായിരുന്നു. ഒടുവില്‍ കാംഗ്പോപ്പിയിലെത്താന് പെണ്‍കുട്ടിക്ക് കഴിഞ്ഞു. അവിടെ നിന്ന് നാഗാലാന്‍ഡിന്റെ തലസ്ഥാനമായ കൊഹിമയിലെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നുവെന്ന് കാംഗ്പോപി പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പറയുന്നു.
ജൂലൈ 21 ന് മാത്രമാണ് തനിക്ക് പൊലീസില്‍ പരാതി നല്കാന് കഴിഞ്ഞതെന്നും അവര്‍ പറഞ്ഞു. കൂട്ടബലാത്സംഗം, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, കൊലപാതക ലക്ഷ്യത്തോടെ തട്ടിക്കൊണ്ടുപോകല്‍ എന്നിവയ്ക്ക് ഇംഫാലിലെ പോറമ്പാട്ട് പൊലീസ് സ്റ്റേഷനിലും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതായും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് അറിയിച്ചു. അന്വേഷണം നടക്കുകയാണ്. എന്നാല്‍ ഇവരുടെ ആരോപണം ശരിവെക്കുന്ന തെളിവുകളുടെ അഭാവം അന്വേഷണത്തെ തടസപ്പെടുത്തുകയാണ് എന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications