ബംഗാള്‍ കേസില്‍ നിന്ന് സുപ്രീംകോടതിയിലെ രണ്ടാമത്തെ ജഡ്ജിയും പിന്‍മാറി; ഇനി വെള്ളിയാഴ്ച
ദില്ലി: ബംഗാളുമായി ബന്ധപ്പെട്ട കേസുകളില്‍ നിന്ന് സുപ്രീംകോടതിയിലെ ജഡ്ജിമാര്‍ പിന്‍മാറുന്നത് തുടരുന്നു. ഇന്ന് രണ്ടാമത്തെ ജഡ്ജിയും പിന്‍മാറി. രണ്ടാഴ്ചക്കിടെയാണ് രണ്ട് ജഡ്ജിമാര്‍ ബംഗാളിലെ കേസുകള്‍ പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറിയത്. രണ്ടു പേരും ബംഗാളില്‍ നിന്നുള്ളവരാണ് എന്നതാണ് ശ്രദ്ധേയം. ജസ്റ്റിസ് അനിരുദ്ധ ബോസ് ആണ് ഇന്ന് പിന്‍മാറിയത്. കഴിഞ്ഞാഴ്ച ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയും പിന്‍മാറിയിരുന്നു.

ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വ്യാപകമായി രാഷ്ട്രീയ സംഘര്‍ഷങ്ങളുണ്ടായിരുന്നു. രണ്ടു ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജിക്ക് മുമ്പിലെത്തിയത്. എന്നാല്‍ അവര്‍ പിന്‍മാറുകയായിരുന്നു. നാരദ കൈക്കൂലി വിവാദവുമായി ബന്ധപ്പെട്ട കേസാണ് ഇന്ന് സുപ്രീംകോടതി പരിഗണിച്ചത്. എന്നാല്‍ കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്‍മാറുകയാണെന്ന് ജസ്റ്റിസ് അനിരുദ്ധ ബോസ് വ്യക്തമാക്കി. ഈ കേസ് ജസ്റ്റിസ് വിനീത് സരണിന്റെ ബെഞ്ചിലേക്ക് മാറ്റി. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും.
നാരദ കൈക്കൂലി കേസ് വിചാരണ ബംഗാളിന് പുറത്തേക്ക് മാറ്റണമെന്നാണ് സിബിഐയുടെ ആവശ്യം. മന്ത്രിമാരെ അറസ്റ്റ് ചെയ്തപ്പോള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയ സംഭവം ചൂണ്ടിക്കാട്ടിയാണ് സിബിഐ ആവശ്യം ഉന്നയിച്ചത്. ഈ വിഷയത്തില്‍ കല്‍ക്കത്ത ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചെങ്കിലും സമയം വൈകിയെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി തള്ളി.
ഇതിനെതിരെയാണ് മുഖ്യമന്ത്രി മമതയും നിയമ മന്ത്രി മൊളോയ് ഘട്ടകും സുപ്രീംകോടതിയിലെത്തിയത്. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അവസരം വേണമെന്ന് മുഖ്യമന്ത്രിയും നിയമ മന്ത്രിയും ആവശ്യപ്പെട്ടു. കൃത്യമായ സമയത്ത് സത്യവാങ്മൂലം സമര്‍പ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി തടസം നിന്നത്. ഇത് ചോദ്യം ചെയ്താണ് മുഖ്യമന്ത്രി സുപ്രീംകോടതിയിലെത്തിയത്.
കറുപ്പിൽ അഴകായി ഉർവശി റൗട്ടേല; പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications