കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആയിഷ റെന്നക്കെതിരെ അപവാദ പ്രചാരണം; കുടുംബം നിയമനടപടിക്ക്, അഭിഭാഷകരെ കണ്ടു

Google Oneindia Malayalam News

ദില്ലി: പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തിയ ശ്രദ്ധേയയായ ജാമിയ മില്ലിയ വിദ്യാര്‍ഥിനി ആയിഷ റെന്നയുടെ കുടുംബം നിയമനടപടിക്ക്. ആയിഷക്കും കുടുംബത്തിനുമെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങള്‍ക്കെതിരെയാണ് നിയമ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. അഭിഭാഷകുമായി വിഷയം ചര്‍ച്ച ചെയ്തുവെന്ന് ആയിഷയുടെ ഭര്‍ത്താവ് അഫ്‌സല്‍ റഹ്മാന്‍ ഫേസ്ബുക്കില്‍ അറിയിച്ചു.

Jamia

ആയിഷയുടെ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ കഴിഞ്ഞദിവസം ബ്ലോക്ക് ചെയ്യപ്പെട്ടിരുന്നു. സംഘപരിവാറിന്റെ ഐടി സെല്ലിന്റെ മേല്‍നോട്ടത്തില്‍ നടന്ന ക്യാമ്പയിന്റെ ഭാഗമായിട്ടാണ് തന്റെ അക്കൗണ്ട് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തതെന്ന് ആയിഷ ആരോപിച്ചിരുന്നു.

പൗരത്വ നിയമത്തിനെതിരെ ജാമിയയിലെ വിദ്യാര്‍ഥികള്‍ സമരം നടത്തുകയും പോലീസ് അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും ചെയ്ത വേളയിലാണ് ആയിഷ റെന്ന ശ്രദ്ധിക്കപ്പെട്ടത്. ലാത്തിയുമായി വന്ന പോലീസുകാരുടെ മുഖത്തേക്ക് വിരല്‍ചൂണ്ടി പ്രതിഷേധിക്കുന്ന ആയിഷയുടെ ചിത്രം അതിവേഗം വൈറലായി.

'ഇന്ത്യയുടെ അവസാനം' എന്ന് ഗാംഗുലിയുടെ മകള്‍; വൈറലായി പോസ്റ്റ്, പക്ഷേ... നിമിഷങ്ങള്‍ക്ക് ശേഷം'ഇന്ത്യയുടെ അവസാനം' എന്ന് ഗാംഗുലിയുടെ മകള്‍; വൈറലായി പോസ്റ്റ്, പക്ഷേ... നിമിഷങ്ങള്‍ക്ക് ശേഷം

ഇതോടെ സമരത്തിന്റെ പ്രധാന മുഖമായി ആഷിയയും സുഹൃത്തുക്കളും മാറുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് അവര്‍ക്കെതിരെ സൈബര്‍ ആക്രമണമുണ്ടായത്. സംഘപരിവാര്‍ ബന്ധമുള്ളവര്‍ മാസ് റിപ്പോര്‍ട്ടിങ്ങിലൂടെ ഫേസ്ബുക്ക് പൂട്ടിക്കുകയായിരുന്നുവെന്നാണ് ആരോപണം. ഒരുമാസത്തേക്കാണ് ബ്ലോക്ക് ചെയ്തിരിക്കുന്നത്. കമ്യൂണിറ്റി സ്റ്റാന്റേഡിന് നിരക്കാത്ത പോസ്റ്റുകള്‍ കാരണമാണ് നടപടി എന്നാണ് ഫേസ്ബുക്ക് നല്‍കിയ സന്ദേശം. മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ് ആയിഷ റെന്ന. ഭര്‍ത്താവ് സിഎ അഫ്‌സല്‍ റഹ്മാന്‍ ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകനാണ്.

English summary
Anti CAA Protest: Ayisha Renna moves legal action against Slanders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X