ഇന്ത്യ വിരുദ്ധ പരാമര്‍ശങ്ങള്‍; യൂട്യൂബ് ചാനലുകള്‍ക്കെതിരെ വടിയെടുത്ത് കേന്ദ്രം, 20 എണ്ണം നിരോധിച്ചു
ദില്ലി: ഐ ടി ആക്ടിലെ പുതുതായി വിജ്ഞാപനം ചെയ്ത മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡിനും കീഴിലുള്ള അടിയന്തര അധികാരങ്ങള്‍ ആദ്യമായി നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യാ വിരുദ്ധ പ്രചാരണം നടത്തിയെന്നാരോപിച്ച് തിങ്കളാഴ്ച 20 യൂട്യൂബ് ചാനലുകളും രണ്ട് വെബ്സൈറ്റുകളും ഇന്ത്യ നിരോധിച്ചു.
ഒരുമിച്ച് ജീവിക്കാന്‍ ഭര്‍ത്താവ് തടസമായി; മദ്യപിച്ച് മയക്കി തലയ്ക്കടിച്ച് കൊന്നു, കുറ്റസമ്മതം ഇങ്ങനെ
ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ബാധിക്കുന്നതിനാല്‍ ഇത്തരത്തിലുള്ള ഉള്ളടക്കം ഉടനടി ബ്ലോക്ക് ചെയ്യാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സെക്രട്ടറി അപൂര്‍വ ചന്ദ്ര യുട്യൂബിനും ടെലികോം വകുപ്പിനും കത്തെഴുതിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.
പാകിസ്ഥാന്റെ ഇന്റര്‍ - സര്‍വീസസ് ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് ഇത്തരം പ്രചരണം നടക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുട്യൂബില്‍ രണ്ട് ദശലക്ഷത്തിലധികം വരിക്കാരുള്ള 'നയാ പാകിസ്ഥാന്‍' ആണ് തിരിച്ചറിഞ്ഞ യൂട്യൂബ് ചാനലുകളില്‍ ഒന്ന്, കശ്മീര്‍ വിഷയം, കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധം, അയോധ്യ തുടങ്ങിയ വിഷയങ്ങളില്‍ ഈ ചാനല്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി അവര്‍ പറഞ്ഞു.
രാജ്യത്തെ സുരക്ഷ ഏജന്‍സികളാണ് ഇത്തരത്തിലുള്ള ഉള്ളടക്കങ്ങള്‍ കണ്ടെത്തിയത് തുടര്‍ന്ന് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം അന്വേഷണം നടത്തുകയായിരുന്നു. ഇന്ത്യാ വിരുദ്ധ പ്രചാരണ വെബ്സൈറ്റുകള്‍ നിരോധിക്കുന്നതിന് 2021 ലെ ഐടി നിയമങ്ങള്‍ക്ക് കീഴിലുള്ള അടിയന്തര അധികാരങ്ങള്‍ ഉദ്ധരിക്കുന്നത് ഇതാദ്യമാണ്. ഈ വെബ്സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് പാക്കിസ്ഥാനില്‍ നിന്നാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഈ ചാനലുകളില്‍ പ്രചരിക്കുന്ന ഉള്ളടക്കം മതനിന്ദയും ദേശീയ സുരക്ഷയെ വളരെയധികം ബാധിക്കുന്നതുമാണ്, ഇന്ത്യ നിരോധിച്ച യൂട്യൂബ് ചാനലുകളില്‍ 15 എണ്ണം നയാ പാകിസ്ഥാന്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ്, മറ്റുള്ളവയില്‍ 'ദി നേക്കഡ് ട്രൂത്ത് ' , '48 ന്യൂസ് ' , ' ജുനൈദ് ഹലീം ഒഫീഷ്യല്‍ ' എന്നിവ ഉള്‍പ്പെടുന്നു. ഈ ചാനലുകള്‍ കര്‍ഷകരുടെ സമരവുമായി ബന്ധപ്പെട്ട് വ്യാജ വീഡിയോകള്‍ നല്‍കിയതായും അന്വേഷണത്തില്‍ വ്യക്തമായി . നേരത്തെ, കര്‍ഷകരുടെ പ്രതിഷേധത്തിനിടെ തീവ്രവാദികളുടെ സാന്നിധ്യം വര്‍ദ്ധിക്കുന്നതായി സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു . ഇന്ത്യാ വിരുദ്ധ വിഘടനവാദ പ്രസ്ഥാനത്തിന്റെ പേരില്‍ നിരോധിക്കപ്പെട്ട സിഖ്സ് ഫോര്‍ ജസ്റ്റിസ് ( എസ് എഫ് ജെ) ഡല്‍ഹിയിലും പഞ്ചാബിലും കര്‍ഷകരെ പ്രേരിപ്പിക്കുന്നുവെന്ന് ആരോപണം ഉയര്‍ത്തിയിരുന്നു .