കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് വോട്ട്; മണിപ്പൂരില്‍ കോണ്‍ഗ്രസ് എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

Google Oneindia Malayalam News

ദില്ലി: ഇക്കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മണിപ്പൂരില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥി തെരഞ്ഞെടുക്കപ്പെട്ടത് ഏറെ ചര്‍ച്ചയായിരുന്നു. രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിക്ക് വോട്ട് ചെയ്തതോടെയാണ് കഥ മാറിയത്. ഇപ്പോഴിത കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുകയാണ് പാര്‍ട്ടി. കോണ്‍ഗ്രസ് എംഎള്‍എയെ ആറ് വര്‍ഷത്തേക്ക് പുറത്താക്കി കൊണ്ടാണ് കോണ്‍ഗ്രസ് നടപടി സ്വീകരിച്ചത്.

'കേന്ദ്ര സർക്കാരിനെ എതിർക്കുന്നത് കാണുമ്പോൾ സഹതാപം മാത്രം', പിണറായി സർക്കാരിനെതിരെ ശോഭാ സുരേന്ദ്രൻ!'കേന്ദ്ര സർക്കാരിനെ എതിർക്കുന്നത് കാണുമ്പോൾ സഹതാപം മാത്രം', പിണറായി സർക്കാരിനെതിരെ ശോഭാ സുരേന്ദ്രൻ!

6 വര്‍ഷത്തേക്ക്

6 വര്‍ഷത്തേക്ക്

കോണ്‍ഗ്രസ് എംഎല്‍എയായ രാജ്കുമാര്‍ ഇമോ സിംഗിനെയാണ് ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ചൂണ്ടികാട്ടിയാണ് നടപടി. മണിപ്പൂര്‍ പിസിസി ജനറല്‍ സെക്രട്ടറി ഹരേശ്വര്‍ ഗോസ്വാമിയാണ് നടപടി എടുത്തുകൊണ്ടുള്ള ഉത്തരവിറക്കിയത്.

അച്ചടക്കനടപടി

അച്ചടക്കനടപടി

സംസ്ഥാന കോണ്‍ഗ്രസ് അച്ചടക്കസമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബീരേന്‍ സിംഗിന്റെ ബന്ധു കൂടിയാണ് സഗോല്‍ബന്ദ് നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സിംഗ്. മണിപ്പൂര്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന അന്തരിച്ച ആര്‍കെ ജയചന്ദ്ര സിംഗിന്റെ മകനാണ് രാജ്കുമാര്‍ ഇമോ സിംഗ്.

Recommended Video

cmsvideo
Will MS Dhoni join BJP after retiring? | Oneindia Malayalam
വോട്ട്

വോട്ട്

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സിംഗും മറ്റൊരു എംഎല്‍എയും ബിജെപി സ്ഥാനാര്‍ത്ഥിക്കായിരുന്നു വോട്ട് രേഖപ്പെടുത്തിയത്. കോണ്‍ഗ്രസിന് രാജ്യസഭാ സ്ഥാര്‍ത്ഥി ഉണ്ടായിരുന്നിട്ടും ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുകയായിരുന്നു. ഇതോടെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പരാജയപ്പെടുകയും ബിജെപി രാജ്യസഭയിലേക്കെത്തുകയുമായിരുന്നു.

 മികച്ചത്

മികച്ചത്

ഇത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരുന്നു. ബിജെപിയുടെ സ്ഥാനാര്‍ത്ഥികളാണ് മികച്ചത് എന്നായിരുന്നു ഇരുവരും കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കിയ വിശദീകരണം. മണിപ്പൂരിലെ 60 അംഗ നിയമസഭയില്‍ നിലവില്‍ 13 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ബാക്കിയുള്ള 47 ല്‍ 34 അംഗങ്ങലുടെ പിന്തുണയോടെയാണ് ബിജെപി ഭരണം.

ബിജെപിയിലേക്ക്

ബിജെപിയിലേക്ക്

കഴിഞ്ഞ ഞായറാഴ്ച്ച മുഖ്യമന്ത്രിക്കൊപ്പം സിംഗും ആറ് മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാരും ദില്ലിയിലേക്ക് പേയിരുന്നു. ബിജെപി നേതൃത്വവുമായി കൂടികാഴ്ച്ച നടത്തുകയും അഞ്ച് പേര്‍ ബിജെപിയില്‍ ചേരുകയുമായിരുന്നു. ഇത് വലിയ തിരിച്ചടിയായിരുന്നു. ഹന്‍ട്രി ഓക്രാം, പനോണം ബ്രോക്കണ്‍, ഓയംനം ലുഖോയ് സിങ്, ഗംതാങ് ഗാവോകിപ്, ജിന്‍സുവാന്‍ഹാവു സോയു തുടങ്ങിയവരാണ് ബിജെപിയില്‍ ചേര്‍ന്നത്.

'രണ്ടു കുഞ്ഞുങ്ങളടങ്ങുന്ന ഒരു കുടുംബം കൂടി അനാഥമായി'; സിയാദ് വധകേസില്‍ പ്രതികരിച്ച് കെകെ രമ'രണ്ടു കുഞ്ഞുങ്ങളടങ്ങുന്ന ഒരു കുടുംബം കൂടി അനാഥമായി'; സിയാദ് വധകേസില്‍ പ്രതികരിച്ച് കെകെ രമ

'അദ്വാനിയല്ല, അദാനിയാണ് നിങ്ങളുടെ നേതാവ്'! ബിജെപിയോട് പത്ത് ചോദ്യങ്ങളുമായി മുഹമ്മദ് റിയാസ്'അദ്വാനിയല്ല, അദാനിയാണ് നിങ്ങളുടെ നേതാവ്'! ബിജെപിയോട് പത്ത് ചോദ്യങ്ങളുമായി മുഹമ്മദ് റിയാസ്

English summary
Anti-party Activities: Congress party Expelled manipur MLA RK Imo For six years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X