കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ 'മുഖ്യമന്ത്രി'യില്‍ തട്ടി തടഞ്ഞ് കോണ്‍ഗ്രസ്.. കമല്‍നാഥിനെതിരെ പ്രക്ഷോഭം

  • By Aami Madhu
Google Oneindia Malayalam News

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചുവരവായിരുന്നു കോണ്‍ഗ്രസ് നടത്തിയത്. രാജസ്ഥാനിലും മധ്യപ്രദേശിലും മിന്നുന്ന വിജയം പാര്‍ട്ടിക്ക് നേടാനും കഴിഞ്ഞു. എന്നാല്‍ അധികാരത്തിലേറിയ പാര്‍ട്ടിക്ക് ആദ്യം തലവേദനയായത് മുഖ്യമന്തി പദമായിരുന്നു. ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം മധ്യപ്രദേശില്‍ മുതിര്‍ന്ന നേതാവ് കമല്‍നാഥിനേയും രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ടിനേയും മുഖ്യമന്ത്രിയായി തിരുമാനിക്കുകയും ചെയ്തു.

എന്നാല്‍ തിങ്കളാഴ്ച മധ്യപ്രദേശില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കാനിരിക്കെ കമല്‍നാഥിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് സിഖ് വിഭാഗങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്നത്. കമല്‍നാഥിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയില്ലേങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് ഇവര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കമല്‍നാഥിനെതിരെ നൂറുകണക്കിന് പേര്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. വിവരങ്ങള്‍ ഇങ്ങനെ

തലവേദനയായി 'മുഖ്യമന്ത്രി'

തലവേദനയായി 'മുഖ്യമന്ത്രി'

സിന്ധ്യയെ മുന്‍നിര്‍ത്തിയാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയത്.അതേസമയം മുതിര്‍ന്ന നേതാവും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ കമല്‍നാഥിനും സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ച് കയറിയതോടെ മുഖ്മന്ത്രിയെ സംബന്ധിച്ചുള്ള ഭിന്നതകളും ഉടലെടുത്തു.

മുന്നറിയുപ്പുമായി സിഖ് വിഭാഗം

മുന്നറിയുപ്പുമായി സിഖ് വിഭാഗം

ഇതോടെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് മുഖ്യമന്ത്രിയായി കമല്‍നാഥിനെ തിരുമാനിക്കുന്നത്. എന്നാല്‍ അവിടേയും കോണ്‍ഗ്രസിന്റെ തലവേദന ഒഴിയുന്ന ലക്ഷണമില്ല. മുഖ്യമന്ത്രിയായി കമല്‍നാഥിനെ നിയമിച്ചാല്‍ കോണ്‍ഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് സിഖ് വിരുദ്ധ കലാപത്തിന് ഇരയായ കുടുംബങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നത്.

മുഖ്യമന്ത്രിയെ മാറ്റണം

മുഖ്യമന്ത്രിയെ മാറ്റണം

1984 ലെ സിഖ് വിരുദ്ധ കലാപത്തില്‍ കമല്‍നാഥിന് പങ്കുണ്ടെന്ന് ആരോപിച്ചാണ് സിഖ് വിരുദ്ധ കലാപത്തിന് ഇരയായ കുടുംബങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആരോപിച്ച് ഈവര്‍ കമല്‍നാഥിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

ഇടപെട്ടേ മതിയാകൂ

ഇടപെട്ടേ മതിയാകൂ

സിഖ് കാട്‌ലെ ആംപീറ്റര്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കാനുള്ള തിരുമാനത്തില്‍ നിന്ന് രാഹുലിനേയും സോണിയ ഗാന്ധിയേയും പിന്തിരിപ്പിക്കാന്‍ പ:രീു്യൃശഴവ:ോബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങ് ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കോലം കത്തിച്ചു

കോലം കത്തിച്ചു

ദുര്‍ഗി പാലത്തിനടുത്ത് തടിച്ച് കൂടിയ സൊസൈറ്റി അംഗങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. മറ്റ് കോണ്‍ഗ്രസ് നേതാക്കളെ പോലെ തന്നെ കമല്‍നാഥിന് സിഖ് കലാപത്തില്‍ മുഖ്യപങ്കുണ്ടായിരുന്നു.

മുറിവില്‍ ഉപ്പ് തേക്കുന്നു

മുറിവില്‍ ഉപ്പ് തേക്കുന്നു

തങ്ങള്‍ക്ക് നീതി വേണം. മൂന്ന് പതിറ്റാണ്ടിലേറെയായി ഞങ്ങള്‍ നീതിക്കായി പോരാടുന്നു, സൊസൈറ്റി പ്രസിഡന്റ് സുര്‍ജിത് സ്ിങ്ങ് പറഞ്ഞു.കമല്‍നാഥിനെ നിയമിച്ച് തങ്ങളുടെ മുറിവില്‍ ഉപ്പ് തേക്കുന്ന നടപടിയാണ് രാഹുല്‍ ഗാന്ധി സ്വീകരിച്ചത്.

ഗുരുദ്വാരയില്‍ കമല്‍നാഥ്

ഗുരുദ്വാരയില്‍ കമല്‍നാഥ്

ഇതിന് മറുപടി പറയാന്‍ തയ്യാറായില്ലേങ്കില്‍ ലോ്ക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി.1984 ല്‍ നടന്ന സിഖ് കലാപത്തിനിടെ ഗുരുദ്വാരയില്‍ വെച്ച് രണ്ട് പേരെ ജീവനോടെ കത്തിക്കുമ്പോള്‍ കമല്‍നാഥ് ഗുരുദ്വാരയ്ക്ക് ഉള്ളില്‍ ഉണ്ടായിരുന്നു.

കലാപത്തിനുള്ള സമ്മാനം

കലാപത്തിനുള്ള സമ്മാനം

എന്നാല്‍ ആക്രമികളെ പിന്തിരിപ്പിക്കാനായിരുന്നു താന്‍ പോയതെന്നായിരുന്നു കമല്‍നാഥിന്റെ വിശദീകരണം.സിഖ് വിരുദ്ധ കലാപത്തിന് നേതൃത്വം കൊടുത്തതിനാണ് കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കിയതെന്ന്ായിരുന്നു ശിരോമണി അകാലിദള്‍ നേതാവ് മ:രീു്യൃശഴവ:േിന്ദര്‍ സിങ്ങ് കഴിഞ്ഞ ദദിവസം ആരോപിച്ചത്.

രാഹുലിന്റെ പ്രധാനമന്ത്രി മോഹം

രാഹുലിന്റെ പ്രധാനമന്ത്രി മോഹം

രാജസ്ഥാനിലും മുഖ്യമന്ത്രി' കോണ്‍ഗ്രസിന് തലവേദന സൃഷ്ടിക്കുന്നുണ്ട്.ഗുജ്ജര്‍ വിഭാഗത്തിന് പ്രിയങ്കരനായ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാത്തതിനെതിരെ ഗുജ്ജര്‍ വിഭാഗങ്ങള്‍ തെരുവിലിറങ്ങിയിരുന്നു.യുവാവായ സച്ചിനെ നിയമിച്ചില്ലേങ്കില്‍ രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രി മോഹം ഉപേക്ഷിക്കേണ്ടി വരുമെന്നായിരുന്നു ഗുജ്ജറുകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നത്. അതേസമയം മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമല്‍നാഥ് നാളെ സത്യപ്രതിജ്ഞ ചെയ്യും

English summary
Anti-Sikh riots victims’ families protest against Kamal Nath in Ludhiana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X