കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനുപമ ഷേണായി വാക്കുപാലിച്ചു, ടേപ്പുകള്‍ മന്ത്രിയെ കുരുക്കുമോ!!!

  • By Sandra
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണ്ണാടക സര്‍ക്കാരിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച മുന്‍ പോലീസ് ഉദ്യോഗസ്ഥ അനുപമ ഷേണായി വീണ്ടും രംഗത്ത്. തന്നെ ഉപദ്രവിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും മന്ത്രിയുമായുമുള്ള സംഭാഷങ്ങളടങ്ങിയ ടേപ്പാണ് അനുപമ ടൈംസ് നൗ ചാനലിന് നല്‍കിയിട്ടുള്ളത്.

ദിപാ കര്‍മാകറെ വിമര്‍ശിച്ച് ട്വീറ്റ്, യുവതിയെ പീഡിപ്പിക്കുമെന്ന് ഭീഷണിദിപാ കര്‍മാകറെ വിമര്‍ശിച്ച് ട്വീറ്റ്, യുവതിയെ പീഡിപ്പിക്കുമെന്ന് ഭീഷണി

കര്‍ണ്ണാടക തൊഴില്‍മന്ത്രി പിടി പരമേശ്വര നായിക്ക്, സംസ്ഥാനത്തെ പോലീസ് തലവന്‍ എന്നിവര്‍ക്കെതിരെയുള്ള ആരോപണങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകളാണ് അനുപമ പുറത്തുവിട്ടത്. ടേപ്പ് ടൈംസ് നൗ ചാനലും പ്രക്ഷേപണം ചെയ്തിരുന്നു. ടേപ്പുകള്‍ പുറത്തുവന്നതോടെ ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിക്കെതിരെയും സംസ്ഥാനത്തെ പോലീസ് മേധാവികള്‍ക്കെതിരെയും അനുപമ പരസ്യമായി നടത്തിയ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് നേരത്തെയും ആവശ്യമുയര്‍ന്നിരുന്നു.

ആരാണ് അന്‍ജെം ചൗധരി, ഐസിസിനെ പിന്തുണയ്ക്കുന്നത് ഇസ്ലാമിക് പണ്ഡിതന്മാര്‍!!ആരാണ് അന്‍ജെം ചൗധരി, ഐസിസിനെ പിന്തുണയ്ക്കുന്നത് ഇസ്ലാമിക് പണ്ഡിതന്മാര്‍!!

 പോരാട്ടം ശത്രുവാക്കി

പോരാട്ടം ശത്രുവാക്കി

2010ലെ കര്‍ണ്ണാടക സിവില്‍ സര്‍വ്വീസ് ബാച്ചിലെ ഓഫീസറായിരുന്ന അനുപമ 2016 ല്‍ സര്‍വ്വീസില്‍ രാജി വെച്ചു. ക്വാറി മാഫിയ്‌യ്‌ക്കെതിരെയും മണല്‍ മാഫിയയ്‌ക്കെതിരെയുമുള്ള അനുപമയുടെ പോരാട്ടങ്ങള്‍ അനുപമയെ രാഷ്ട്രീയക്കാരുടെ ശത്രുപക്ഷത്ത് നിര്‍ത്തി.

 സ്ഥലം മാറ്റം

സ്ഥലം മാറ്റം

ബെല്ലാരി ജില്ലയിലെ കുഡ്‌ലിഗിയില്‍ ഡിവൈഎസ്പി ആയിരുന്ന അനുപമയെ തൊഴില്‍ മന്ത്രി പിടി പരമേശ്വര നായിക്ക് വിളിച്ചപ്പോള്‍ ഫോണെടുക്കാത്തതിനെ തുടര്‍ന്ന് സ്ഥലം മാറ്റുകയായിരുന്നു. എന്നാല്‍ പൊതുജനങ്ങള്‍ അനുപമയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ സര്‍ക്കാരിന് സ്ഥലം മാറ്റം റദ്ദാക്കേണ്ടി വന്നു.

മാഫിയകള്‍ക്കെതിരെ ശക്തമായ പോരാട്ടം

മാഫിയകള്‍ക്കെതിരെ ശക്തമായ പോരാട്ടം

സംസ്ഥാനത്തെ മദ്യ, മണല്‍ മാഫിയകള്‍ക്കെതിരെ ശക്തമായ പോരാട്ടം നയിച്ച അനുപമ രാഷ്ട്രീയക്കാര്‍ക്ക് തലവേദനായിരുന്നു. റെയ്ഡിനിടെ കര്‍ണ്ണാടക തൊഴില്‍ മന്ത്രി പരമേശ്വര നായിക്ക് വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാതിരുന്നത് മന്ത്രിയെ പ്രകോപിപ്പിച്ചു. കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം. താന്‍ അറസ്റ്റുചെയ്തവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന തിരക്കിലായിരുന്നു എന്ന വിശദീകരണം മന്ത്രിയെ തൃപ്തിപ്പെടുത്തുന്നതായിരുന്നു

 ഫേസ്ബുക്ക്

ഫേസ്ബുക്ക്

ഒടുവില്‍ ജോലി രാജി വെച്ച അനുപമയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് പിന്നീട് വൈറലായത്. ഞാന്‍ രാജി വച്ചു നിങ്ങളെപ്പോഴാണ് രാജിവെയ്ക്കുന്നത് എന്ന് ചോദിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് ടിപി പരമേശ്വരയോടായിരുന്നു.

 അക്കൗണ്ടില്ല

അക്കൗണ്ടില്ല

രാജിവെച്ച ശേഷം തൊഴില്‍ മന്ത്രിയോട് രാജിക്ക് ആഹ്വാനം ചെയത ഫേസ്ബുക്ക് പോസ്റ്റിനോട് തനിക്ക് ഫേസ്ബുക്ക് അക്കൗണ്ടില്ലെന്നും തന്റെ പേരില്‍ പ്രചരിപ്പിക്കുന്നതാവും എന്നുമായിരുന്നു.

 സത്യം പറയുന്നു

സത്യം പറയുന്നു

മന്ത്രിയുമായും സംസ്ഥാനത്തെ ഉന്നത പോലീസ് മേധാവികളുമായും ബന്ധപ്പെട്ട ടേപ്പുകള്‍ കൈവശമുണ്ടെന്ന് അനുപമ രാജിക്കിടെ തന്നെ വ്യക്തമാക്കിയിരുന്നു. ഈ രേഖകളാണ് ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ളത്. അനുപമ നല്‍കിയ രാജി സ്വീകരിക്കാത്തതിനാല്‍ നിശബ്ദത പാലിച്ച അനുപമ വീണ്ടും രംഗത്തെത്തുകയായിരുന്നു.

English summary
Anupama Shenoy releases tapes of talks ‘with topmost police officer and minister. Anupama Shenoy resigned from service on July 4th.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X