കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊതുകുകള്‍ക്കെതിരെയുള്ള യുദ്ധത്തില്‍ ഡ്രോണുകളെ നിരത്താന്‍ ആന്ധ്ര സര്‍ക്കാര്‍

കൊതുകിനെ പിടിയ്ക്കാന്‍ ഡ്രോണുകള്‍, ഇത് ആന്ധ്രാ സ്റ്റൈല്‍

Google Oneindia Malayalam News

അമരാവതി: ഡ്രോണുകളുമായി കൊതുകുകളെ തുരത്താന്‍ ആന്ധ്രാപ്രദേശ്
സര്‍ക്കാര്‍. അഴുക്കുചാലുകള്‍ ഉള്‍പ്പെടെയുള്ള കൊതുകുശല്യം അധികമുള്ള
പ്രദേശങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് കൊതുകളെ നശിപ്പിക്കുന്നതിനുള്ള
ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഡ്രോണുകളെ വിന്യസിക്കുന്നതാണ്
അനുയോജ്യമായ മാര്‍ഗ്ഗമെന്ന ആരോഗ്യവകുപ്പിന്റെ കണ്ടെത്തലാണ് ഡ്രോണുകളുടെ
സാധ്യത ഉപയോഗപ്പെടുത്താന്‍ പ്രേരിപ്പിച്ചത്.

Drone

തിങ്കളാഴ്ച സെക്രട്ടറിയേറ്റില്‍ നടന്ന ഉന്നതതല യോഗത്തിലാണ് വിഷയത്തില്‍
അന്തിമ തീരുമാനമായത്. രാവിലെ 10 മണിയ്ക്ക് ആരോഗ്യമന്ത്രി കമിനേനി
ശ്രീനിവാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം രാത്രിയാണ് അവസാനിച്ചത്.
കൊതുകുവിരുദ്ധ യജ്ഞത്തിന് സര്‍ക്കാരിന്റെ അനുമതി തേടുകയാണ് സര്‍ക്കാര്‍.

കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചാലും വിദഗ്ദരില്‍ നിന്ന് അഭിപ്രായം
ആരാഞ്ഞ ശേഷമായിരിക്കും കൊതുകു നശീകരണത്തിന് ഡ്രോണുകള്‍ ഉപയോഗിക്കുന്നത്
സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുക. കൊതുകുകളെ നശിപ്പിക്കുന്നതിന്
ഡ്രോണുകളെ ആശ്രയിക്കുന്നതാണ് ഫലപ്രദമായ മാര്‍ഗ്ഗമെന്നാണ്
ആന്ധ്രാസര്‍ക്കാര്‍ ഉന്നയിക്കുന്ന വാദം.

English summary
AP goverment plan to use drones to fight against mosquitoes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X