കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദിയെ കുറ്റപ്പെടുത്താന്‍ വരട്ടെ, ലോക്പാല്‍ നിയമനമില്ലാത്തതിന് കാരണം ഇതാണ്, ആശയക്കുഴപ്പം

ബന്ധപ്പെട്ട നിയമത്തില്‍ പുതിയ ഭേദഗതി കൊണ്ടുവരാതെ നിയമനം സാധ്യമല്ലെന്നണ് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി കോടതിയെ അറിയിച്ചത്.

  • By Ashif
Google Oneindia Malayalam News

ദില്ലി: അഴിമതി തടയല്‍ നിയമപ്രകാരം ലോക്പാല്‍ നിയമനം നടത്താത്ത കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വിശദീകരണം നല്‍കി. ബന്ധപ്പെട്ട നിയമത്തില്‍ പുതിയ ഭേദഗതി കൊണ്ടുവരാതെ നിയമനം സാധ്യമല്ലെന്നണ് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി കോടതിയെ അറിയിച്ചത്.

ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവില്ലാത്തതാണ് കുഴപ്പം. ലോക്പാല്‍ രൂപീകരിക്കുമ്പോള്‍ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും നിര്‍ബന്ധമാണെന്ന് 2013ലെ ലോക്പാല്‍ ആന്റ് ലോകായുക്ത നിയമം പറയുന്നു. എന്നാല്‍ നിലവില്‍ ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവില്ല.

ഹര്‍ജി വിധി പറയാന്‍ മാറ്റി

ഇനി ലോക്പാല്‍ നിയമനം നടക്കണമെങ്കില്‍ ആദ്യം നിയമം ഭേദഗതി ചെയ്യണമെന്ന് അറ്റോര്‍ണി ജനറല്‍ ബോധിപ്പിച്ചു. ഇതോടെ ഹര്‍ജി വിധി പറയുന്നതിനായി സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് മാറ്റിവച്ചു.

പ്രതിപക്ഷ നേതാവ് ആരാണെന്ന് അവ്യക്തം

സന്നദ്ധ സംഘടനയായ കോമണ്‍ കോസ് സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, നവീന്‍ സിന്‍ഹ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് പരിഗണിച്ചത്. ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് ആരാണെന്ന് ഇതുവരെ വ്യക്തതയില്ലെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു.

20 ഭേദഗതികള്‍ പരിഗണിക്കുന്നു

കോണ്‍ഗ്രസ് സഭാകക്ഷി നേതാവായി തിരഞ്ഞെടുത്തത് മല്ലികാര്‍ജുര്‍ ഖാര്‍ഗെയെ ആണ്. എന്നാല്‍ ഇദ്ദേഹത്തെ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി ലോക്‌സഭ അംഗീകരിച്ചിട്ടില്ല. നിലവിലെ ലോക്പാല്‍ നിയമത്തില്‍ 20 ഭേദഗതികളാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പരിഗണിക്കുന്നതെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു.

സഭയിലെ കണക്കുകള്‍

ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് പദവി ലഭിക്കുന്നതിന് ചുരുങ്ങിയത് സഭയിലെ 10 ശതമാനം അംഗങ്ങളുള്ള പാര്‍ട്ടിക്കാണ്. നിലവില്‍ കോണ്‍ഗ്രസാണ് സഭയിലെ രണ്ടാമത്തെ ഏറ്റവും വലിയ കക്ഷി. അവര്‍ക്ക് 44 അംഗങ്ങളാണ് ലോക്‌സഭയിലുള്ളത്. എന്നാല്‍ മൊത്തം അംഗങ്ങളുടെ എണ്ണം 545 ആണ്. ഈ സാഹചര്യത്തില്‍ ഇതിന്റെ പത്ത് ശതമാനം അംഗങ്ങള്‍ കോണ്‍ഗ്രസിനില്ല.

ഇതൊന്നുമല്ല സത്യം, ഹര്‍ജിക്കാര്‍ പറയുന്നത്

എന്നാല്‍ കേന്ദ്രസര്‍ക്കാരിന് സ്വതന്ത്രമായ ലോക്പാല്‍ സംവിധാനം വരുന്നതില്‍ താല്‍പര്യമില്ലാത്തതാണ് പ്രശ്‌നമെന്ന് ഹര്‍ജി സമര്‍പ്പിച്ച കോമണ്‍ കോസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ശാന്തി ഭൂഷണ്‍ പറഞ്ഞു. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ വരെ പരിശോധിക്കാനും അന്വേഷിക്കാനും കഴിയുന്ന സ്വതന്ത്ര വിഭാഗമാണ് ലോക്പാല്‍.

ലോക്പാലിനെ തിരഞ്ഞെടുക്കാന്‍

ലോക്പാല്‍ നിയമപ്രകാരം സമിതിയുടെ അധ്യക്ഷനെയും അംഗങ്ങളെയും തിരഞ്ഞെടുക്കുന്നതില്‍ ചില മാനദണ്ഡങ്ങളുണ്ട്. പ്രധാനമന്ത്രി, ലോക്‌സഭാ സ്പീക്കര്‍, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, രാഷ്ട്രപതി നിര്‍ദേശിക്കുന്ന നിയമവിദഗ്ധന്‍ എന്നിവരടങ്ങുന്ന സമിതിയാണ് തിരഞ്ഞെടുപ്പ് നടത്തേണ്ടത്. എന്നാല്‍ ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവില്ലാത്തതിനാല്‍ തിരഞ്ഞെടുപ്പ് സമിതിയില്‍ ക്വാറം തികയാന്‍ ഇപ്പോള്‍ സാധ്യമല്ല.

English summary
The Supreme Court on Tuesday reserved its verdict in a PIL seeking directions to the Centre to appoint Lokpal as per the Lokpal and Lokayuktas Act, 2013, as the government informed the court that Lokpal cannot be appointed until amendments are cleared by the parliament.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X