കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരവിന്ദ് പനഗരിയ നീതി ആയോഗിന്റെ വൈസ് ചെയര്‍മാനാകും

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ ട്രാന്‍സ്‌ഫോമിംഗ് ഇന്ത്യ ആയോഗിന്റെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് സാമ്പത്തിക ശാസ്ത്രജ്ഞന്‍ അരവിന്ദ് പനാഗരിയയെ നിയമിക്കും. നിയമനകാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രഖ്യാപിച്ചത്. ശാസ്ത്രജ്ഞന്‍ വി.കെ സരസ്വത്, സാമ്പത്തിക വിദഗ്ധന്‍ ബിബേക് ഡെബ്രോയ് എന്നിവരാണ് നീതി അയോഗിലെ മറ്റ് അംഗങ്ങള്‍.

ഇവരെകൂടാതെ, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, റെയില്‍വെ മന്ത്രി സുരേഷ് പ്രഭു, കൃഷിമന്ത്രി രാധാ മോഹന്‍ സിംഗ് എന്നിവര്‍ എക്‌സ് ഒഫീഷ്യോ അംഗങ്ങളായിരിക്കും. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, തവര്‍ ചന്ത് ഗെലോട്ട്, സ്മൃതി ഇറാനി എന്നിവരെ പ്രത്യേക ക്ഷണിതാക്കളായും നിയമിച്ചു.

arvind

അമേരിക്കയിലെ കൊളംബിയ സര്‍വകലാശാലയില്‍ അദ്ധ്യാപകനായ അരവിന്ദ് പനാഗരിയ ആസൂത്രണ കമ്മിഷന്‍ എടുത്തുകളയണമെന്ന് ഉന്നയിച്ചയാളാണ്. ഏഷ്യന്‍ വികസന ബാങ്കിന്റെ സാമ്പത്തിക വിദഗ്ധനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

രാജസ്ഥാന്‍ സ്വദേശിയാണ് അരവിന്ദ് പനാഗരിയ. ആസൂത്രണ കമ്മീഷന് പകരം വന്ന പുതിയ സംവിധാനമായ നീതി ആയോഗിന്റെ വൈസ് ചെയര്‍മാനായിരിക്കും ഇനി അരവിന്ദ് പനാഗരിയ.

English summary
Aravind panagariya the first vice-chairman of the newly formed NITI Aayog.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X