മെസിയെ കളത്തിലിറക്കി ബൈജൂസ്; ഇനി ബൈജൂസിന്റെ ബ്രാന്‍ഡ് അംബാസിഡര്‍
കുറച്ചു മാസങ്ങളായി ബൈജൂസ് ആപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ബൈജൂസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പന്ത്രണ്ടായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും ഒക്കെ വാര്‍ത്തകല്‍ വന്നിരുന്നു. ഏറ്റവും ഒടുവില്‍ വന്ന വാര്‍ത്ത കേരളത്തില്‍ പ്രവര്‍ത്തവനം അവസാനിപ്പിക്കാനുള്ള തീരുമാനം ബൈജൂസ് മാറ്റി എന്നതാണ്.
തിരുവന്തപുരത്തെ സെന്റര്‍ അടച്ചുപൂട്ടി ജീവനക്കാരെ പറഞ്ഞുവിടാനുള്ള നീക്കം നടക്കുന്നെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ തിരുവനന്തപുരത്തെ കേന്ദ്രം അടയിക്കുന്നില്ലെന്നും ജീവനക്കാരെ പറഞ്ഞുവിടില്ലെന്നും ബൈജു വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ബൈജൂസില്‍ നിന്ന് പുതിയൊരു വാര്‍ത്തായാണ് പുറത്തുവന്നിരിക്കുന്നത്.

socialmedia
അര്‍ജന്റീനന്‍ ഫുട്‌ബോള്‍ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസ്സി എഡ്യുക്കേഷന്‍ ടെക്ക് കമ്പനിയായ ബൈജൂസിന്റെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസിഡറായിരിക്കുകയാണ്. ബൈജൂസുമായി മെസ്സി കരാറില്‍ ഒപ്പുവെച്ചു. എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്ന ബൈജൂസിന്റെ സോഷ്യല്‍ ഇനിഷ്യേറ്റീവ് ബ്രാന്‍ഡ് അംബാസിഡറായിട്ടാണ് ലയണല്‍ മെസ്സിയെ നിയോഗിച്ചിരിക്കുന്നത്. ബൈജൂസിന്റെ ജഴ്‌സി ധരിച്ച് ഖത്തര്‍ ലോകകപ്പിന് ഉപയോഗിക്കുന്ന അല്‍ രിഹ്ല പന്തും പിടിച്ച് നില്‍ക്കുന്ന മെസിയുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.

ലോകകപ്പിന് ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് ബൈജൂസ് മെസിയെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചിരിക്കുന്നത്. ബൈജൂസിനെ സംബന്ധിച്ച് ഇത് സുപ്രധാനമായ ഒരു നീക്കമാണ്. കമ്പനി നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് മെസിയെ പോലെ ഉള്ള താരത്തെ കമ്പനിയുടെ ബ്രാന്റ് അംബാസിഡറാക്കിയിരിക്കുന്നത്. കൂടാതെ ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍മാരും കൂടിയാണ് ബൈജൂസ് ലേണിങ് ആപ്പ്.

'ബൈജുസിന്റെ ബ്രാന്‍ഡ് മൂല്യങ്ങളുമായി ഒത്തുപോകുന്ന ഒരു തലമുറയിലെ പ്രതിഭയാണ് അദ്ദേഹം. എക്കാലത്തെയും മികച്ച കളിക്കാരന്‍ കാര്യങ്ങള്‍ ഗ്രഹിക്കുന്നതിലും മികവുള്ള വ്യക്തികൂടി ആണെന്നതില്‍ അതിശയിക്കാനില്ല. ഈ പങ്കാളിത്തം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ വലിയ സ്വപ്നം കാണാന്‍ പ്രചോദിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്'മെസ്സിയുമായി കരാര്‍ ഒപ്പുവെച്ചതിന്റെ വിവരം അറിയിച്ചുകൊണ്ട് ബൈജൂസ് സഹ സ്ഥാപക ദിവ്യ ഗോകുല്‍ നാഥ് പറഞ്ഞു.

അതേസമയം, 2500 പേരെ ഉടന്‍ പിരിച്ചുവിടുമെന്നാണ് നേരത്തെ ലോകത്തിലെ ഏറ്റവും മൂല്യമുള്ള എഡ്‌ടെക് കമ്പനിയായ ബൈജൂസ് അറിയിച്ചത്. ചിലവ് ചുരക്കലിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍ നടപടിയെന്നാണ് കമ്പനി പറഞ്ഞത്. ബൈജൂസിന് കീഴിലുള്ള ടോപ്പര്‍,മെറിറ്റ് നേഷന്‍ ,ട്യൂട്ടര്‍ വിസ്ത, ഹാഷ് ലേണ്‍ എന്നി കമ്പനികളെ ഒരൊറ്റ ബിസിനസ് യൂണിറ്റാക്കി മാറ്റുമെന്നും കമ്പനി അറിയിച്ചിരുന്നു.

നിക്ഷേപകരോടും ഓഹരി ഉടമകളോടുമുള്ള ഉത്തരവാദിത്തം ഗൗരവമായി എടുക്കുന്ന ഒരു സ്ഥാപനമെന്ന നിലയിൽ, ശക്തമായ വരുമാന വളർച്ചയ്‌ക്കൊപ്പം സുസ്ഥിര വളർച്ചയും ഉറപ്പാക്കുകയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. സമയപരിധിക്കുള്ളിൽ ലാഭം കൈവരിക്കാൻ ഈ നടപടികൾ ഞങ്ങളെ സഹായിക്കും- ബൈജൂസിന്റെ ഇന്ത്യൻ ബിസിനസ് സിഇഒ വ്യക്തമാക്കുന്നു.കമ്പനിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ആറ് മാസങ്ങൾ കഠിനമായിരുന്നെന്നും പ്രസ്താവനയിൽ പറഞ്ഞിരുന്നു.












Click it and Unblock the Notifications