കരസേനാ കമാന്‍ഡര്‍ രണ്‍ബീര്‍ സിംഗ് കശ്മീരിര്‍: സ്ഥിതിഗതികള്‍ വിലയിരുത്തി, സമാധാനവും സുരക്ഷയും ഉറപ്പ്!
ദില്ലി: ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി കോര്‍ ഗ്രൂപ്പ് ഓഫ് ഇന്റലിജന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഏജന്‍സികളുടെ യോഗത്തിന് നോര്‍ത്തേണ്‍ കമാന്‍ഡ് ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് ലഫ്റ്റനന്റ് ജനറല്‍ രണ്‍ബീര്‍ സിംഗ് ചൊവ്വാഴ്ച അധ്യക്ഷത വഹിച്ചു. പ്രദേശത്ത് സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് രണ്‍ബീര്‍ സിംഗ് പറഞ്ഞു. ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് രാജ്ഭവനില്‍ നേരത്തെ യോഗം ചേര്‍ന്നിരുന്നു. ജമ്മു കശ്മീരുമായി ബന്ധപ്പെട്ട പാര്‍ലമെന്റിലെ സംഭവവികാസങ്ങളെത്തുടര്‍ന്ന് സംസ്ഥാനത്തെ സുരക്ഷയും ക്രമസമാധാനവും യോഗത്തില്‍ അവലോകനം ചെയ്തു.
വീട്ടുതടങ്കല്‍: ഒമര്‍ അബ്ദുല്ലയെയും മെഹബൂബ മുഫ്തിയെയും മാറ്റി പാര്‍പ്പിച്ചു; കരുതല്‍ തടങ്കല്‍ തുടരും
ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുല്ല എന്നിവരെ ഞായറാഴ്ച രാത്രി വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച സാഹചര്യത്തിലായിരുന്നു ഗവര്‍ണറുടെ കൂടിക്കാഴ്ച. രാജ്യസഭയില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനായാണ് ഇവരെ തടവില്‍ വെച്ചത്. താഴ് വരയില്‍ അവശ്യവസ്തുക്കളുടെ ക്ഷാമമില്ലെന്നും മൂന്നുമാസത്തിലേറെ വേണ്ടത്ര സംഭരണം നടക്കുന്നുണ്ടെന്നും ചീഫ് സെക്രട്ടറി ഗവര്‍ണറെ അറിയിച്ചു.

ജമ്മു കശ്മീര്‍ പുനസംഘടന ബില്‍ വഴി ജമ്മു കശ്മീര്‍ വിഭജനം നടത്തിയെന്നും ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35 എ എന്നിവ റദ്ദാക്കിയതായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയില്‍ അറിയിച്ചു. പാക് അധീന കശ്മീര്‍ ജമ്മുകശ്മീരിന്റെ ഭാഗമാണെന്ന് ഷാ ലോകസ്ഭയില്‍ പ്രമേയം അവതരിപ്പിക്കുന്നതിനിടെ പറഞ്ഞു.
പ്രതിപക്ഷത്തിന്റെ കടുത്ത കോലാഹങ്ങള്‍ക്കിടയിലാണ് രാജ്യസഭയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തീരുമാനങ്ങളുടെ പരമ്പര അവതരിപ്പിച്ചത്. പ്രകോപിതനായ പിഡിപി സഭാംഗം മിര്‍ മുഹമ്മദ് ഫയാസ് ഭരണഘടനയുടെ പതിപ്പ് വലിച്ചു കീറിയത് വഴി ചെയര്‍മാന്‍ വെങ്കയ്യനായിഡുവിന്റെ ശാസന ഏറ്റുവാങ്ങാന്‍ ഇടയാക്കി.












Click it and Unblock the Notifications