ഇന്ത്യന്‍ സൈന്യത്തെ തൊടാന്‍ ഇനി ആര്‍ക്കും ആവില്ല? കാലാള്‍പ്പടയ്ക്ക് വേണ്ടി 40,000 കോടി...

Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൈനിക പരിഷ്‌കരണത്തിന് വഴിയൊരുങ്ങുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ കാലാള്‍പ്പടയുടെ ആധുനീകരണത്തിന് 40,000 കോടി രൂപയുടെ പദ്ധതിക്കാണ് അന്തിമ തീരുമാനം ആയിട്ടുള്ളത്.

കോഴിക്കോട് കോഴികൾക്ക്!!! മോഹൻ ഭഗവത്തിനെ അറഞ്ചം പുറഞ്ചം ട്രോളി പൊങ്കാല... വീണ്ടും ആർഎസ്എസ് ദുരന്തം!

ലോകത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ സൈന്യമാണ് ഇന്ത്യയുടേത്. പാകിസ്താനുമായും ചൈനയുമായുള്ള അതിര്‍ത്തിത്തര്‍ക്കങ്ങളും രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന തീവ്രവാദ പ്രവണതകളും എല്ലാം സൈനിക നവീകരണം ആവശ്യപ്പെടുന്നവയാണ്.

ജയിലിറങ്ങിയ ദിലീപിന് 50-ാം പിറന്നാൾ; മൂന്നാം വിവാഹം, പീഡന കേസ്... ദിലീപിന്റെ ജീവിതത്തിലെ 50 സംഭവങ്ങൾ

നിലവില്‍ ഉപയോഗിക്കുന്ന പല ആയുധങ്ങളും കാലപ്പഴക്കം നേരിടുന്നവയും കാലഹരണപ്പെട്ടവയും ആണ്. ഇന്ത്യന്‍ കാലാള്‍പ്പടയുടെ മുഖംമിനുക്കുന്നത് ഇങ്ങനെ ആയിരിക്കും...

ഏഴ് ലക്ഷം റൈഫിളുകള്‍

ഏഴ് ലക്ഷം റൈഫിളുകള്‍

പുതിയ പദ്ധതി പ്രകാരം സൈന്യം വാങ്ങാന്‍ ഉദ്ദേശിക്കുന്നത് ഏഴ് ലക്ഷം റൈഫിളുകളാണ്. ഇത് കാലാള്‍പ്പടയുടെ കരുത്ത് കൂട്ടും എന്ന് ഉറപ്പാണ്.

ലൈറ്റ് മെഷീന്‍ ഗണ്‍

ലൈറ്റ് മെഷീന്‍ ഗണ്‍

നേര്‍ക്കുനേര്‍ യുദ്ധത്തില്‍ ഏറെ പ്രധാനപ്പെട്ടവയാണ് ലൈറ്റ് മെഷീന്‍ ഗണ്ണുകള്‍(എല്‍എംജി). ഇത്തരത്തിലുള്ള 44,000 തോക്കുകളാണ് പുതിയതായി വാങ്ങുന്നത്.

ബാറ്റില്‍ കാര്‍ബൈന്‍

ബാറ്റില്‍ കാര്‍ബൈന്‍

മറ്റൊരു തരത്തിലുള്ള യന്ത്രത്തോക്കാണ് കാര്‍ബൈനുകള്‍. 44,600 പുതിയ കാര്‍ബൈനുകളും സൈന്യം പുതിയതായി വാങ്ങും.

കൂടുതല്‍ ആയുധങ്ങള്‍

കൂടുതല്‍ ആയുധങ്ങള്‍

കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാന്‍ ഒരുങ്ങുന്നു എന്നത് മാത്രമല്ല. തദ്ദേശീയമായ ലഘു യുദ്ധായുധങ്ങള്‍ വികസിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ ഡിആര്‍ഡിഒയ്ക്ക് നിര്‍ദ്ദേശവും നല്‍കിക്കഴിഞ്ഞു.

ഉടന്‍ തന്നെ

ഉടന്‍ തന്നെ

ലൈറ്റ് മെഷീന്‍ ഗണ്ണുകള്‍ വാങ്ങുന്നതിനുള്ള പുതിയ അഭ്യര്‍ത്ഥന അടുത്ത ദിനസങ്ങളില്‍ തന്നെ പുറത്ത് വരും എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ 7.62 കാലിബര്‍ തോക്കുകള്‍ വാങ്ങുന്നതിനുള്ള ഒരു ടെന്‍ഡര്‍ പ്രതിരോധമന്ത്രാലയം തള്ളിയിരുന്നു.

അസോള്‍ട്ട് റൈഫിള്‍

അസോള്‍ട്ട് റൈഫിള്‍

കഴിഞ്ഞ ജൂണില്‍ ഇന്ത്യ തദ്ദേശിയമായ നിര്‍മിച്ച ഒരു അസോള്‍ട്ട് റൈഫിള്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഫയറിങ് ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇതിന് അനുമതി നിഷേധിക്കുകയായിരുന്നു.

നിലവിലെ സാഹചര്യം

നിലവിലെ സാഹചര്യം

പാകിസ്താനില്‍ നിന്നുള്ള തീവ്രവാദ ഭീഷണിയും ഇന്ത്യക്കകത്ത് നിന്ന് തന്നെയുള്ള തീവ്രവാദ ഭീഷണിയും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സൈന്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു എന്നാണ് വിലയിരുത്തല്‍.

അതിര്‍ത്തിയിലും സംഘര്‍ഷം

അതിര്‍ത്തിയിലും സംഘര്‍ഷം

പാകിസ്താനുമായും ചൈനയുമായും ഉള്ള ബന്ധം അതിര്‍ത്തി പ്രദേശങ്ങളില്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. കാലാള്‍പ്പടയെ കൂടുതല്‍ സജ്ജമാക്കേണ്ടതിന്റെ ആവശ്യകതയാണ് ഇതും ചൂണ്ടിക്കാണിക്കുന്നത്.

ചൈന ഒന്നാമത്

ചൈന ഒന്നാമത്

ആള്‍ ബലത്തിന്റെ കാര്യത്തില്‍ ഇന്ത്യയേക്കാള്‍ മുന്നിലാണ് ചൈനീസ് സൈന്യം. ലോകത്തിലെ തന്നെ ഏറ്റവും അധികം ആള്‍ബലമുള്ള സൈന്യം ചൈനയുടേതാണ്.

English summary
The Indian Army has finalised one of its biggest procurement plans for infantry modernisation under which a large number of light machine guns, battle carbines and assault rifles are being purchased at a cost of nearly Rs 40,000 crore to replace its ageing and obsolete weapons.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്