കശ്മീർ: ബാറ്റ് സേനയ്ക്ക് ഇന്ത്യയുടെ തിരിച്ചടി, വധിച്ചത് രണ്ട് സൈനികരെ, അംഗഛേദത്തിനുള്ള പ്രതികാരം!!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യന്‍ സൈനികരെ വധിച്ച ബാറ്റ് സേനയ്ക്ക് അതേ നാണയത്തിൽ മറുപടി നൽകി ഇന്ത്യൻ സൈന്യം. ഇന്ത്യന്‍ അതിർത്തി കടക്കാൻ ശ്രമിച്ച ഭീകരരുടെ ശ്രമം തടഞ്ഞ ഇന്ത്യൻ സൈന്യം പാകിസ്താന്‍റെ ബോർഡർ ആക്ഷൻ ടീമിലെ രണ്ട് പേരെയും വധിച്ചിട്ടുണ്ട്. ജമ്മു കശ്മീരിലെ ഉറി സെക്ടറിലാണ് സംഭവം. കഴിഞ്ഞ മെയ് ഒന്നിനാണ് നിയന്ത്രണ രേഖ കടന്നെത്തിയ ബാറ്റ് സേന രണ്ട് സൈനികരുടെ മൃതശരീരം വികൃതമാക്കിയത്.

പാക് അതിർത്തി രക്ഷാ സേനയുടെ നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ഇന്ത്യ ശക്തമായ തിരിച്ചടി നൽകുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ ബാറ്റ് സേനയിലെ രണ്ട് പേരെ ഇന്ത്യൻ സൈന്യം വധിച്ചത്. വെടിനിർത്തൽ കരാർ ലംഘിച്ച പാക് സേന ഇന്ത്യന്‍ സൈനിക പോസ്റ്റുകൾ ആക്രമിച്ച ശേഷം സൈനികരുടെ മൃതദേഹം വികൃതമാക്കുകയായിരുന്നു.

English summary
The Army today avenged the May 1 beheading of two of security men by killing two attackers of Pakistan's Border Action Team (BAT), even as it foiled an attack in Uri by the group that's been accused of raids, assaults and brutality on the Line of Control.
Please Wait while comments are loading...