കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ജിക്കല്‍ സ്‌ട്രൈക്ക്; തെളിവുകള്‍ സൈന്യം സര്‍ക്കാരിന് കൈമാറി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: പാക് അധീന കാശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ തെളിവുകള്‍ സൈന്യം സര്‍ക്കാരിന് കൈമാറി. തെളിവുകള്‍ കൈമാറുമെന്ന് നേരത്തെ കേന്ദ്രമന്ത്രി ഹന്‍സ്‌രാജ് അഹിര്‍ അറിയിച്ചിരുന്നു. സൈന്യത്തിന്റെ അവകാശവാദം പൊള്ളയാണെന്ന് ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ആരോപിച്ചതിനെ തുടര്‍ന്നാണ് തെളിവുകള്‍ കൈമാറാന്‍ തീരുമാനിച്ചത്.

തെളിവുകള്‍ കൈമാറുന്നതിന് ചില പ്രോസസ്സുകളുണ്ടെന്നും അത് കഴിഞ്ഞാലുടന്‍ സര്‍ക്കാരിന് കൈമാറുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഡിജിഎംഒ ഇതുസംബന്ധിച്ച് കാര്യങ്ങള്‍ തയ്യാറാക്കിവരികയാണ്. തെളിവുകള്‍ കൈമാറുന്നതില്‍ പ്രധാനമന്ത്രിയോ, ആഭ്യന്തരമന്ത്രിയോ, പ്രതിരോധ മന്ത്രിയോ അല്ല തീരുമാനമെടുക്കേണ്ടത്. അത് ഡിജിഎംഒ ആണെന്നും മന്ത്രി വ്യക്തമാക്കി.

indian-army

പേപ്പര്‍ ജോലികള്‍ പൂര്‍ത്തിയായാലുടന്‍ ക്ലിപ്പുകള്‍ സര്‍ക്കാരിന് കൈമാറും. അതിനുശേഷം ഇവ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മുംബൈ കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം സൈന്യത്തിന്റെ അവകാശവാദം വ്യാജമാണെന്ന് ആരോപിച്ചിരുന്നു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും തെളിവുകള്‍ പുറത്തുവിടണമെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്.

ഇന്ത്യന്‍ സൈന്യത്തിന്റെ അവകാശവാദം കള്ളമാണെന്ന് പാക്കിസ്ഥാന്‍ ആരോപിച്ചിരുന്നു. പാക്കിസ്ഥാന്റെ ഇത്തരത്തിലുള്ള പ്രചരണം അവസാനിപ്പിക്കാന്‍ തെളിവുകള്‍ ഇന്ത്യ പുറത്തുവിടണമെന്നാണ് കെജ് രിവാള്‍ ആവശ്യപ്പെട്ടിരുന്നത്. അതേസമയം, ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ സംശയം പ്രകടിപ്പിക്കുന്ന ഇന്ത്യക്കാര്‍ പാക്കിസ്ഥാന്‍ പൗരത്വമെടുക്കുന്നതാണ് നല്ലതെന്നാണ് ബിജെപി നേതാവ് ഉമാഭാരതിയുടെ അഭിപ്രായം.

English summary
Army hands over footage of surgical strikes to government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X