കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടും മഴയില്‍ ചെന്നൈ മുങ്ങി... ഞെട്ടിയ്ക്കുന്ന ദുരിതക്കാഴ്ചകള്‍

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും അതിശക്തമായ മഴ. ചെന്നൈ നഗരം അക്ഷരാര്‍ത്ഥത്തില്‍ വെള്ളത്തില്‍ മുങ്ങിയിരിയ്ക്കുകയാണ്. റെയില്‍, റോഡ്, വിമാന ഗതാഗത സംവിധാനങ്ങളെല്ലാം താറുമാറായി. ജനജീവിതം തീര്‍ത്തും ദുരിതത്തിലാണ്.

കഴിഞ്ഞ ആഴ്ചയുണ്ടായ ശക്തമായ മഴയുടെ കെടുതികളില്‍ നിന്ന് നഗരം കരകയറും മുമ്പാണ് വീണ്ടും മഴ നാശം വിതച്ചത്. ഒരുമാസം ലഭിയ്ക്കാറുള്ള ശരാശരി മഴയേക്കാള്‍ കൂടുതലായിരുന്നു കഴിഞ്ഞ ഒറ്റദിവസം പെയ്തത്.

ചെന്നൈയിലെ മഴക്കാഴ്ച്ചകള്‍...കൂടുതല്‍ ചിത്രങ്ങള്‍ കാണാം...

റണ്‍വേയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളം അടച്ചു. റെയില്‍പാളങ്ങളും റോഡുകളും എല്ലാം വെള്ളത്തിനടിയിലാണ്. തീവണ്ടി സര്‍വ്വീസുകളും റദ്ദാക്കി.

 കൊടും മഴ

കൊടും മഴ

ചെന്നൈ നഗരം അടുത്തകാലത്ത് കണ്ട അതി ശക്തമായ മഴയായിരുന്നു കഴിഞ്ഞ ദിവസം ഉണ്ടായത്. നഗരം അക്ഷരാര്‍ത്ഥത്തില്‍ വെള്ളത്തിനടയിലായി.

 ഒരുമാസത്തെ മഴ, ഒറ്റ ദിവസം

ഒരുമാസത്തെ മഴ, ഒറ്റ ദിവസം

ഒരുമാസം ശരാശരി ലഭിയ്ക്കുന്ന മഴയേക്കാള്‍ കൂടുതലായിരുന്നു ഒറ്റ ദിവസം പെയ്ത് തീര്‍ത്തത്.

 വിമാനത്താവളം അടച്ചു

വിമാനത്താവളം അടച്ചു

റണ്‍വേയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളം അടച്ചു. ഒറ്റ ദിവസത്തേയ്ക്കാണ് അടച്ചത്. നാനൂറോളം യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി.

സൈന്യം രംഗത്ത്

സൈന്യം രംഗത്ത്

രക്ഷാപ്രവര്‍ത്തത്തിന് സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്. നാവിക സേനയും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ദേശീയ ദുരന്ത നിവാരണ സേനയും രംഗത്തുണ്ട്.

ന്യൂനമര്‍ദ്ദം

ന്യൂനമര്‍ദ്ദം

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് ഇപ്പോഴത്തെ മഴയ്ക്ക് കാരണം. വരും ദിവസങ്ങളിലും മഴതുടരും.

 ജലസംഭരണികള്‍ നിറഞ്ഞു

ജലസംഭരണികള്‍ നിറഞ്ഞു

ചെമ്പരാക്കം, പൂണ്ടി, റെഡ് ഹില്‍സ്, ചോഴാവാരം തുടങ്ങി ചെന്നൈയിലെ നാല് ജലസംഭരണികളും നിറഞ്ഞുകവിഞ്ഞിരിയ്ക്കുകയാണ്. സമീപ പ്രദേശങ്ങളില്‍ താമസിയ്ക്കുന്നവര്‍ ജാഗ്രതപാലിയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 രക്ഷാപ്രവര്‍ത്തനം

രക്ഷാപ്രവര്‍ത്തനം

വെള്ളം കയറിയ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഹെലികോപ്റ്ററുകളും ബോട്ടുകളും ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം.

സ്ഥാപനങ്ങള്‍ക്ക് അവധി

സ്ഥാപനങ്ങള്‍ക്ക് അവധി

എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും മിക്ക സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചിരുന്നില്ല.

വന്‍ നഷ്ടം

വന്‍ നഷ്ടം

ചെന്നൈയിലെ വ്യവസായ മേഖലയേയും കനത്ത മഴ സാരമായി ബാധിച്ചിട്ടുണ്ട്. പല വ്യവസായ സ്ഥാപനങ്ങളിലും വെള്ളം കയറി. ലക്ഷങ്ങള്‍ വിലയുള്ള യന്ത്ര സാമഗ്രികള്‍ നശിച്ചിട്ടുണ്ട്.

ഐടി കമ്പനികള്‍

ഐടി കമ്പനികള്‍

ചെന്നൈയിലെ ഐടി കമ്പനികളേയും മഴ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

എത്ര കോടി?

എത്ര കോടി?

8,491 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാന സര്‍ക്കാര്‍ കണക്കാക്കിയിട്ടുള്ളത്. അടിയന്തര സഹായമായി കേന്ദ്രം 939 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Army out in Chennai as heavy rains batter city and suburbs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X