ഇന്ത്യ പാകിസ്താനെ വിട്ടോ? ചൈനീസ് അതിര്‍ത്തിയില്‍ ഞെട്ടിപ്പിക്കുന്ന സംഭവവികാസങ്ങള്‍... യുദ്ധസാധ്യത?

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

ദില്ലി: പാകിസ്താനുമായുള്ള ഉഭയകക്ഷി ബന്ധം ആകെ അലങ്കോലമായിക്കിടക്കുകയാണ്. അതിര്‍ത്തിയിലെ സ്ഥിതി സ്‌ഫോടനാത്മകമായി തുടരുന്നു. അതിനിടെ ജമ്മു കശ്മീരില്‍ വിഘടനവാദം രൂക്ഷമാവുകയും ചെയ്തു.

എന്നാല്‍ ഈ വേളയില്‍ ഇന്ത്യ നേരിടാനൊരുങ്ങുന്നത് പാകിസ്താനെ അല്ല എന്ന് പറയേണ്ടവരും. ചൈനീസ് അതിര്‍ത്തിയില്‍ അത്തരത്തിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്.

നാലായിരം കിലോമീറ്ററില്‍ അധികമുള്ള ചൈനീസ് അതിര്‍ത്തിയില്‍(ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍) ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് സൈന്യം. നേരത്തെ തന്നെ ചൈനീസ് അതിര്‍ത്തി കാക്കുന്നതിന് വേണ്ടി ഇന്ത്17 മൗണ്ടന്‍ സ്‌ട്രൈക്ക് കോര്‍ വിഭാഗം രൂപീകരിച്ചിട്ടുണ്ട്.

ചൈനീസ് അതിര്‍ത്തി

4057 കിലോമീറ്റര്‍ നീളമുണ്ട് ഇന്ത്യയുടെ ചൈനീസ് അതിര്‍ത്തിക്ക്. ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ മേഖലയിലാണ് സൈന്യം ഇനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

17 മൗണ്ടന്‍ സ്‌ട്രൈക്ക് കോര്‍

2014 ല്‍ ആയിരുന്നു ഇന്ത്യ ചൈനീസ് അതിര്‍ത്തിക്ക് വേണ്ടി മാത്രമായി 17 മൗണ്ടന്‍ സ്‌ട്രൈക്ക് കോര്‍ എന്ന സൈനിക വിഭാഗം രൂപീകരിച്ചത്. ഇപ്പോഴത് വിപുലീകരിക്കുകയാണ്.

രണ്ടാം ഡിവിഷന്‍

നിലവില്‍ 17 മൗണ്ടന്‍ സ്‌ട്രൈക്ക് കോറിന് ഒരു ഡിവിഷന്‍ മാത്രമാണ് ഉള്ളത്. അതിന്റെ രണ്ടാം ഡിവിഷനാണ് ഇപ്പോള്‍ തുടങ്ങുന്നത്. മൂന്ന് വര്‍ഷം കൊണ്ട് ഇത് സുസജ്ജമായിത്തീരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ലഡാക്ക് മുതല്‍ അരുണാചല്‍ വരെ

കശ്മീരിലെ ലഡാക്ക് മുതല്‍ അരുണാചല്‍ പ്രദേശ് വരെ വ്യാപിച്ചുകിടക്കുന്നതാണ് ചൈനീസ് അതിര്‍ത്തി. ഈ മേഖലയില്‍ സൈന്യത്തിന് പൂര്‍ണാധിപത്യം സൃഷ്ടിക്കുകയാണ് ലക്ഷ്യമിടുന്നത്. മൂന്ന് വര്‍ഷം കൊണ്ട് ഇത് സാധ്യമാക്കാനാണ് പദ്ധതി.

ഒരു ലക്ഷത്തോളം സൈനികര്‍

പദ്ധതി പ്രാവര്‍ത്തികമാകുമ്പോള്‍ ചൈനീസ് അതിര്‍ത്തി കാക്കാന്‍ ഒരു ലക്ഷത്തോളം സൈനികര്‍ ഉണ്ടാകും. കൃത്യമായി പറഞ്ഞാല്‍ 90,274 സൈനികര്‍. ഏത് ആക്രമണത്തേയും ചെറുക്കാന്‍ പോന്നതായിരിക്കും അപ്പോള്‍ ഇന്ത്യയുടെ സൈനിക വിന്യാസം.

64,000 കോടി രൂപ

വന്‍ ചെലവ് വരുന്നതാണ് ഈ പദ്ധതി. ഏതാണ് 64,678 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. എത്ര ചെലവിട്ടാലും അതിര്‍ത്തി സുരക്ഷിതമാക്കാന്‍ പ്രാപ്യമായിരിക്കും ഇന്ത്യന്‍ സേന എന്ന് ഉറപ്പ്.

ഹൈ ആള്‍ട്ടിറ്റ്യൂഡ്

ചൈനീസ് അതിര്‍ത്തിയില്‍ ഭൂരിഭാഗം പ്രദേശവും സമുദ്ര നിരപ്പില്‍ നിന്ന് ഏറെ ഉയര്‍ന്നതും കൊടും തണുപ്പുള്ളതും ആണ്. ഇത്തരം മേഖലകളില്‍ പ്രാവീണ്യം നേടിയ സൈനികരെ ആയിരിക്കും ഇവിടേക്ക് നിയോഗിക്കുക.

ആണവ പോര്‍മുന

ഏത് തരത്തിലുള്ള ആക്രമണത്തിനും പ്രത്യാക്രമണത്തിനും സജ്ജമായിരിക്കും ഇന്ത്യയുടെ 17 മൗണ്ട് സ്‌ട്രൈക്ക് കോര്‍. ആണവ പോര്‍മുന വാഹകരായ അഗ്നി ബാലിസ്റ്റിക് മിസൈലുകളും യുദ്ധവിമാനങ്ങളും, ടാങ്കുകളും എല്ലാം സ്‌ട്രൈക്ക് കോറില്‍ ഉണ്ടാകും.

അരുണാചലില്‍ അവകാശവാദം

അരുണാചല്‍ പ്രദേശിന് മുകളില്‍ ചൈന അവകവാദം ഉന്നയിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കാലക്രമത്തില്‍ പാകിസ്താനേക്കാള്‍ വലിയ ശത്രുവായി ചൈന മാറിയേക്കും എന്നാണ് ഇന്ത്യ കരുതുന്നത്. അതുകൊണ്ട് കൂടിയാണ് ഇപ്പോഴത്തെ പദ്ധതികള്‍.

English summary
The Indian Army may be currently busy with the volatile situation along the 778-km Line of Control with Pakistan, but it is slowly and steadily also building requisite deterrence along the 4,057-km Line of Actual Control (LAC) with China.
Please Wait while comments are loading...