ജമ്മു കശ്മീരില്‍ ആര്‍മി മേജര്‍ വെടിയേറ്റുമരിച്ചു: വെടിയേറ്റത് തര്‍ക്കത്തിനൊടുവില്‍!!

  • Posted By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ആര്‍മി മേജര്‍ വെടിയേറ്റ് മരിച്ചു. നിയന്ത്രണ രേഖയ്ക്ക് സമീപത്തെ സൈനിക പോസ്റ്റില്‍ സഹപ്രവര്‍ത്തകനുമായുള്ള തര്‍ക്കത്തിനിടെയാണ് സംഭവം. 8 രാഷട്രീയ റൈഫിള്‍സിന്‍റെ മേജര്‍ ശിഖര്‍ തപ്പയാണ് കൊല്ലപ്പെട്ടത്. നിയന്ത്രണ രേഖയില്‍ ബുച്ചാര്‍ പോസ്റ്റില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. തര്‍ക്കങ്ങള്‍ക്കിടെ നായിക് കതിരേശന്‍ ജി എന്ന ഉദ്യോഗസ്ഥനാണ് വെടിയുതിര്‍ത്തതെന്നാണ് പോലീസ് നല്‍കുന്ന വിവരം. വെടിയേറ്റ താപ്പ സംഭവ സ്ഥലച്ചുവെച്ചുതന്നെ മരിക്കുകയായിരുന്നു.

കീഴുദ്യോഗസ്ഥന്‍റെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തെക്കുറിച്ചുള്ള തര്‍ക്കമാണ് വെടിവെയ്പില്‍ കലാശിച്ചതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. സംഭവത്തില്‍ കേസെടുത്ത പോലീസ് വിഷയം അന്വേഷിച്ചുവരികയാണ്. വിഷയത്തില്‍ വ്യക്തത വരുന്നതോടെ ഇന്ത്യന്‍ സൈന്യം പ്രസ്താവന പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

03-1443848228-gun-murder
English summary
An army major was shot dead late last night allegedly by a jawan after a dispute at a post near Line of Control in Jammu and Kashmir.
Please Wait while comments are loading...