ജമ്മു കാശ്മീരില്‍ ജീപ്പിന് മുമ്പില്‍ യുവാവിനെ കെട്ടിയിട്ട മേജര്‍ക്ക് സൈനിക അവാര്‍ഡ്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ജമ്മു കാശ്മീരില്‍ യുവാവിനെ മനുഷ്യ കവടചമാക്കിയ സംഭവത്തിലെ സൈനികന്‍ നിതിന്‍ ഗോഗോയ്ക്ക് സൈനിക ബഹുമതി. കലാപത്തിനെതിരായ മികച്ച സേവനത്തിനാണ് നിതിന്‍ ഗോഗോയ്ക്ക് സൈനിക അവാര്‍ഡ് നല്‍കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏപ്രില്‍ 9ന് ശ്രീനഗറിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷത്തില്‍ സൈന്യത്തിന് നേരെ യുവാക്കള്‍ കല്ലേറ് നടത്തിയിരുന്നു. തുടര്‍ന്ന് ഫറൂഖ് അഹമ്മദ് ഖാന്‍ എന്ന ഇരുപത്തിയാറുകാരനെ സൈന്യം മനുഷ്യ കവചമാക്കി.

 leetul

സംഭവത്തിന്റെ വീഡിയോ മാധ്യമങ്ങള്‍ പുറത്ത് വിട്ടതോടെ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മധ്യകാശ്മീരിലെ ബുദ്ഗാമിലെ ഖാഗ് സ്വദേശിയാണ് ഫാറൂഖ് ദര്‍. 53 രാഷ്ട്രീയ റൈഫിള്‍സിലെ സൈനികരാണ് ഇവിടെ സുരക്ഷാ ചുമതലയിലുള്ളത്.

ബീര്‍വയിലേക്ക് സൈനിക വാഹനവുമായി പോയ സൈനിക വാഹനത്തിന്റെ ബോണറ്റിലാണ് ഫാറൂഖിനെ പിടിച്ച് കെട്ടിവെച്ചത്. ഫാറൂഖുമായി 12ഓളം ഗ്രാമങ്ങളില്‍ സൈന്യം റോന്ത് ചുറ്റിയെന്നാണ് ആരോപണം.

English summary
Army officer, who tied man to jeep in J&K, awarded for counter-insurgency ops.
Please Wait while comments are loading...