2012 ല്‍ സൈനിക അട്ടിമറി നടന്നത് സത്യമായിരുന്നുവെന്ന് മനീഷ് തിവാരി, സംഭവം നിഷേധിച്ച് വി കെ സിംഗ്
ദില്ലി: വി കെ സിംഗ് സൈനിക മേധാവിയായിരിക്കെ 2012 ല്‍ നടന്ന പട്ടാള അട്ടിമറിയെ കുറിച്ച് വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവും മന്‍മോഹന്‍ സിംഗ് മന്ത്രി സഭയിലെ അംഗവുമായിരുന്ന മനീഷ് തിവാരി. ദില്ലിയിലെ റെയ്‌സീന കുന്ന് ലക്ഷ്യമാക്കി രണ്ട് സൈനിക യൂണിറ്റുകള്‍ നീങ്ങി എന്ന റിപ്പോര്‍ട്ടാണ് അദ്ദേഹം സ്്ഥീരീകരിച്ചത്.
ഒരു പുസ്തക പ്രകാശന ചടങ്ങിലാണ് മനീഷ് തിവാരിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ മനീഷ് തിവാരിക്ക് വേറെ പണിയൊന്നും ഇല്ലാത്തതിനാലാണ് ഇത്തരം കാര്യങ്ങള്‍ പറയുന്നതെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുന്‍ കരസേനാ മേധാവിയുമായ ജനറല്‍ വി കെ സിംഗ് പറഞ്ഞു.

വി കെ സിംഗ് കരസേനാ മേധാവിയായിരിക്കെ 2012 ജനുവരിയില്‍ ഹരിയാനയിലെ ഹിസാറില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ കരസേനയുടെ രണ്ട് സായുധ യൂണിറ്റുകള്‍ ദില്ലിയിലേക്ക് നീങ്ങിയെന്നതാണ് അന്ന് ഒരു ഇംഗ്ലീഷ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തത്.
പ്രായ വിവാദത്തെച്ചൊല്ലി കേന്ദ്ര സര്‍ക്കാരും വി കെ സിംഗും നിയമ പോരാട്ടം നടുക്കുന്നതിനിടെയാണ് സൈനിക നീക്കം നടന്നത്. സൈനിക നീക്കം നടന്നില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ അന്നു പറഞ്ഞിരുന്നുത്. എന്നാല്‍ ഇത് സത്യമായിരുന്നുവെന്ന് മനീഷ് തിവാരി അവകാശപ്പെടുന്നു. സംഭവം നടക്കുമ്പോള്‍ പ്രതിരോധ വകുപ്പിന്റെ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗമായിരുന്നു താന്‍, ഇത് സംബന്ധിച്ച ചര്‍ച്ച നടത്തിയിരുന്നതായും വെളിപ്പെടുത്തി.












Click it and Unblock the Notifications