ഉമര്‍ ഫയാസിനെ കൊലപ്പെടുത്തിയത് പ്രതികാരം തീര്‍ക്കുമെന്ന് ജവാന്റെ കുടുംബത്തിന് സൈന്യത്തിന്റെ ഉറപ്പ്!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ലഫ്റ്റന്‍ന്റ് കേണല്‍ ഉമര്‍ ഫയാസിനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികാരം ചെയ്യുമെന്ന് സൈന്യം. ഈ ക്രൂരകൃത്യം ചെയ്തവരോട് പ്രതികാരം ചെയ്തിരിക്കുമെന്ന് ഉമറിന്റെ കുടുംബത്തിന് ഉറപ്പ് നല്‍കുന്നതായി ലെഫ്. ജനറല്‍ അഭയ് കൃഷ്ണ പറഞ്ഞു.

കുല്‍ഗാമിലെ ബന്ധുവീട്ടില്‍ നിന്ന് ആറോളം ഭീകരരാണ് ഉമറിനെ തട്ടികൊണ്ട് പോയത്. പിന്നീട് തെക്കന്‍ കാശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലെ ഹെര്‍മന്‍ പ്രദേശത്ത് ബുധനാഴ്ച പുലര്‍ച്ചെ ഉമറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

army-05

ബന്ധുവീട്ടില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ഉമറിനെ തട്ടികൊണ്ട് പോയതെന്ന് പോലീസ് പറഞ്ഞു. ഉമറിന്റെ കാണാതെയായ വിവരം ബന്ധുക്കളെ അറിയിച്ചിരുന്നില്ല. ഭീകരര്‍ വിട്ടയയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം.

English summary
Army vows to punish killers of young Kashmiri Lieutenant Umer Fayaz.
Please Wait while comments are loading...