കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അര്‍ണാബ് ഗോസ്വാമി എങ്ങും പോയിട്ടില്ല.. ഇനി ഏഷ്യാനെറ്റിന്റെ രാജീവ് ചന്ദ്രശേഖറിനും മര്‍ഡോക്കിനുമൊപ്പം?

  • By Kishor
Google Oneindia Malayalam News

പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി ആദ്യമായി ഒരു സ്വകാര്യ ചാനലിന് അഭിമുഖം കൊടുക്കുന്നത് വരെ കാര്യങ്ങളെല്ലാം ഓക്കേയായിരുന്നു. ഒരു പൊടിക്ക് രാജ്യസ്‌നേഹം കാട്ടി ഓവറാക്കുമെങ്കിലും അര്‍ണാബ് ഗോസ്വാമി എന്ന മാധ്യമപ്രവര്‍ത്തകനെ ആരും സംഘി എന്നൊന്നും വിളിച്ചിരുന്നില്ല. എന്നാല്‍ മോദിയുടെ മുന്നില്‍ ഒരു പൂച്ചക്കുട്ടിയെപ്പോലെ ഇരുന്ന് അര്‍ണാബ് അഭിമുഖമെടുത്തതോടെ പലരും അടക്കം പറഞ്ഞു - ഇയാള്‍ക്ക് സംഘി പാളയമാണ് ചേരുക.

Read Also: അവതാരക ഷക്കീല.. വിഷയം സ്വയംഭോഗം.. ബാക്ക്ഗ്രൗണ്ടില്‍ ബിറ്റും ചൂടന്‍ സീല്‍ക്കാരവും... ടിവി ചാനല്‍ ഷോ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ്!

ടൈംസ് നൗ ചാനലിന്റെ എല്ലാമെല്ലാമായ അര്‍ണാബ് ഗോസ്വാമി എഡിറ്റര്‍ ഇന്‍ ചീഫ് സ്ഥാനം രാജിവെച്ച് പടിയിറങ്ങി എന്ന് കേട്ടപ്പോള്‍ പലരും ഞെട്ടി. മലയാളികളായ പലരും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പറഞ്ഞത് സംഘി അര്‍ണാബിനെ സംഘി ചാനലായ ഏഷ്യാനെറ്റിലേക്ക് കൊണ്ടുവരണം എന്നാണ്. എന്നാലിതാ കളി കാര്യമായി, അര്‍ണാബ് ഏതാണ്ടതേ റൂട്ടിലേക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജീവ് ചന്ദ്രശേഖറിനൊപ്പം

രാജീവ് ചന്ദ്രശേഖറിനൊപ്പം

ടൈംസ് നൗവില്‍ നിന്നും രാജിവെച്ച സീനിയര്‍ ജേര്‍ണലിസ്റ്റ് രാജീവ് ചന്ദ്രശേഖറുമായി കൂട്ടുകൂടുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇരുവരും ചേര്‍ന്ന് ഒരു പുതിയ ന്യൂസ് ചാനല്‍ തുടങ്ങാന്‍ പോകുന്നു എന്നാണ് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആരാണീ രാജീവ് ചന്ദ്രശേഖര്‍

ആരാണീ രാജീവ് ചന്ദ്രശേഖര്‍

കര്‍ണാടകയില്‍ നിന്നുള്ള ബി ജെ പിയുടെ രാജ്യസഭ എം പിയാണ് രാജീവ് ചന്ദ്രശേഖര്‍. മലയാളം ന്യൂസ് ചാനലായ ഏഷ്യാനെറ്റിന്റെ ചെയര്‍മാന്‍. ഏഷ്യാനെറ്റിനെ നിയന്ത്രിക്കുന്ന ജൂപ്പിറ്റര്‍ ക്യാപിറ്റലിന്റെ ഉടമ. കഴിഞ്ഞില്ല, എന്‍ ഡി എയുടെ കേരളത്തിലെ വൈസ് ചെയര്‍മാനുമാണ് ഇദ്ദേഹം.

റൂപര്‍ട്ട് മര്‍ഡോക്കും

റൂപര്‍ട്ട് മര്‍ഡോക്കും

ടൈംസ് നൗവില്‍ നിന്നും പടിയിറങ്ങുന്ന അര്‍ണാബ് ഗോസ്വാമി എന്തായാലും ചില്ലറ കളികള്‍ക്കൊന്നും നിന്നുകൊടുക്കില്ല എന്ന കാര്യം ഉറപ്പാണ്. രാജീവ് ചന്ദ്രശേഖറിനൊപ്പം അമേരിക്കന്‍ മാധ്യമഭീമന്‍ റൂപര്‍ട്ട് മര്‍ഡോക്കും ഗോസ്വമിയുടെ പുതിയ ചാനലിലെ പ്രധാനിയായിരിക്കുമത്രെ.

അര്‍ണാബ് വന്ന വഴികള്‍

അര്‍ണാബ് വന്ന വഴികള്‍

കൊല്‍ക്കത്തയില്‍ നിന്നും ടെലഗ്രാഫ് ദിനപ്പത്രത്തിലൂടെയാണ് അര്‍ണാബ് ഗോസ്വാമി തന്റെ ജേര്‍ണലിസ്റ്റ് കരിയര്‍ തുടങ്ങിയത്. 1995 ല്‍ എന്‍ ഡി ടി വിയില്‍ എത്തി. ബര്‍ഖാ ദത്ത്, രാജ്ദീപ് സര്‍ദേശായി, വിക്രം ചന്ദ്ര എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട മുഖമായി.

ടൈംസ് നൗവിന്റെ എല്ലാമെല്ലാം

ടൈംസ് നൗവിന്റെ എല്ലാമെല്ലാം

രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ള ടെലിവിഷന്‍ ന്യൂസ് പ്രോഗ്രാം എന്നാണ് അര്‍ണാബ് ഗോസ്വാമി തന്നെ ന്യൂസ് അവറിനെക്കുറിച്ച് പറയാറുള്ളത്. വര്‍ഷങ്ങളായി ടൈംസ് നൗ ചാനലിനെ ടി ആര്‍ പിയില്‍ മുന്നിലെത്തിക്കുന്നതില്‍ അര്‍ണാബ് ഗോസ്വാമിയുടെ പങ്ക് നിര്‍ണായകമാണ്.

വിവാദങ്ങളിലും

വിവാദങ്ങളിലും

ചര്‍ച്ചകളിലെ ഏകാധിപത്യ നിലപാടുകളാണ് അര്‍ണാബ് ഗോസ്വാമിയുടെ പ്രത്യേകത. തന്റെ പരിപാടിയില്‍ മറ്റൊരാളെയും ഇദ്ദേഹം മിണ്ടാന്‍ അനുവദിക്കില്ല. അല്ലെങ്കില്‍ അര്‍ണാബ് ഗോസ്വാമി പറയുന്ന അതേ അഭിപ്രായം പറയണം. ഏതാനും ദിവസങ്ങളായി ടൈംസ് നൗ ചാനലില്‍ നിന്നും അപ്രത്യക്ഷനായ അര്‍ണബ് ഗോസ്വാമി പെട്ടെന്നാണ് രാജി പ്രഖ്യാപിച്ചത്.

വേറെയും വാര്‍ത്തകളില്‍

വേറെയും വാര്‍ത്തകളില്‍

അര്‍ണാബ് ഗോസ്വാമിക്ക് കേന്ദ്ര സര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ ഒരുക്കിയിരുന്നു. പാക് തീവ്രവാദികളുടെ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു ഇത്. നരേന്ദ്ര മോദിയെ പുകഴ്ത്തുന്ന നിലപാടുകളും അര്‍ണാബ് ഗോസ്വാമിക്ക് വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിട്ടുണ്ട്.

English summary
Report says Arnab Goswami might start news channel with Rajeev Chandrasekhar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X