അർണബ് ഗോസ്വാമിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു, പോലീസ് കസ്റ്റഡി ആവശ്യം കോടതി തളളി
മുംബൈ: ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അലിബാഗ് കോടതിയാണ് അര്‍ണബിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. നവംബര്‍ 18 വരെ അര്‍ണബ് കസ്റ്റഡിയില്‍ തുടരും. പോലീസ് കസ്റ്റഡിയില്‍ വേണം എന്ന മുംബൈ പോലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
6 മണിക്കൂറോളം നീണ്ട മാരത്തണ്‍ കോടതി നടപടികള്‍ക്കൊടുവിലാണ് അര്‍ണബ് ഗോസ്വാമിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് കൊണ്ട്് ഉത്തരവായത്. അലിബാഗിലെ ഇന്റീരിയര്‍ ഡിസൈനര്‍ ആയിരുന്ന അന്വേ നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് അര്‍ണബ് ഗോസ്വാമിയെ റായ്ഗഡ് പോലീസ് അറസ്റ്റ് ചെയ്തത്.

അര്‍ണബ് ഗോസ്വാമി കോടതിയില്‍ ജാമ്യത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. അര്‍ണബിന്റെ ജാമ്യാപേക്ഷയില്‍ കോടതി അന്വേഷണ ഉദ്യോഗസ്ഥന്റെ അഭിപ്രായം തേടിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ മുംബൈയിലെ വീട്ടില്‍ വെച്ചാണ് അര്‍ണബ് ഗോസ്വാമിയെ പോലീസ് നാടകീയമായി കസ്റ്റഡിയില്‍ എടുത്തത്. അറസ്റ്റിനെ ചെറുത്ത അര്‍ണബ് ഗോസ്വാമിയെ ബലം പ്രയോഗിച്ചാണ് പോലീസ് കൊണ്ട് പോയത്.
2018ല്‍ മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫട്നാവിസ് സര്‍ക്കാര്‍ തെളിവില്ലെന്ന് വ്യക്തമാക്കി അവസാനിപ്പിച്ച കേസിലാണ്് ഉദ്ധവ് താക്കറെ സര്‍ക്കാരിന്റെ നീക്കം. 2018ലാണ് ആര്‍കിടെക്റ്റായ അന്വേ നായിക്കും അമ്മയും ആത്മഹത്യ ചെയ്തത്. റിപ്പബ്ലിക് ടിവിയില്‍ നിന്നും ലഭിക്കാനുളള പണം ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു ആത്മഹത്യയെന്ന് പോലീസ് പറയുന്നു. അന്വേ നായികിന്റെ മകള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷം മെയ് മാസത്തില്‍ സംസ്ഥാന ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ശിവസേന സര്‍ക്കാര്‍ അര്‍ണബിനെതിരെ പ്രതികാര രാഷ്ട്രീയമാണ് കളിക്കുന്നത് എന്നാണ് റിപ്പബ്ലിക് ടിവിയുടെ ആരോപണം. കേന്ദ്ര മന്ത്രി അമിത് ഷാ അടക്കമുളള ബിജെപി നേതാക്കള്‍ അര്‍ണബിന്റെ അറസ്റ്റിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. അര്‍ണബിനെ അറസ്റ്റ് ചെയ്തത് ഫാസിസമാണ് എന്നാണ് ബിജെപി നേതാക്കളുടെ ആരോപണം. അതിനിടെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് ഉദ്യോഗസ്ഥയെ കയ്യേറ്റം ചെയ്തു എന്നാരോപിച്ച് അര്‍ണബ് ഗോസ്വാമി, ഭാര്യ, മകന് എന്നിവര്‍ക്കും മറ്റ് രണ്ട് പേര്‍ക്കും എതിരെ പോലീസ് പുതിയ കേസെടുത്തിട്ടുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications