തമിഴ്നാട്ടിൽ കാട്ടു തീ; 30 ഓളം വിദ്യാർത്ഥികൾ കുടുങ്ങി, 20 പേരെ രക്ഷപ്പെടുത്തി, 5 പേർക്ക് ഗുരുതരം

  • Written By:
Subscribe to Oneindia Malayalam

മധൂര: തമിഴ്നാട്ടിലെ തേനി ജിയിയലിയെ കുറങ്ങനിയിലെ വനത്തിൽ തീപ്പിടുത്തം. ട്രക്കിങ്ങിനുപോയ മുപ്പതോളം വിദ്യാർത്ഥികൾ കാട്ടിനുള്ളിൽ അകപ്പെട്ടു. വനത്തിനുള്ളിൽ അകപ്പെട്ടുപോയ വിദ്യാർത്ഥികളെ രക്ഷിക്കുന്നതിനായി എയർഫോർസിന്റെ സഹായം ജില്ലാ ഭരണ കൂടം ആവശ്യപ്പെട്ടു. രക്ഷ പ്രവർത്തനം നടത്തുന്നതിനായി ഐഎഎഫിന് നിർദേശം നൽകിയിട്ടുണ്ടെന്ന് പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ ട്വീറ്റ് ചെയ്തു.

ഞായറാഴ്ച വൈകിട്ട് നാല് മണിക്കാണ് വനത്തില്‌ തീ പടർന്നത്. തുടർന്ന് വിദ്യാർത്ഥികളിൽ ഒരാൾ തന്റെ പിതാവിനെ വിളിക്ച്ചു. തുടർന്ന് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനെ വിവരം അറിയിക്കുകയുമായിരുന്നെന്ന് മധുര സർക്കകിളിലെ ഫോറസ്റ്റ് കൻസർവെർച്ചർ ആർകെ ജെഗാനിയ പറഞ്ഞു. വിദ്യാർത്ഥികൾക്ക് ട്രക്കിങിന് അനുമതി നൽകിയിട്ടില്ല. രക്ഷപ്രവർത്തനത്തിനായി ഞങ്ങൾ നാൽപ്പത് പേരെ അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Fire

സുരക്ഷിതമായി വിദ്യാർത്ഥികൾ വനത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങി കഴിഞ്ഞതിനുശേഷം കൂടുതൽ വിവരങ്ങൾ അറിയിക്കാമെന്ന് ജില്ലാ കലക്ടർ പല്ലവി ബൽദേവ് പറഞ്ഞു. സുരക്ഷ പ്രവർത്തനങ്ങൾ തുടരുകയാണ്.ഏറ്റവും ഒടുവിൽ കിട്ടുന്ന വിവരമനുസരിച്ച് ഇരുപത് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അഞ്ച് പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. രക്ഷപ്പെടുത്തിയവരെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് ഹെലികോപ്റ്റർ സംഭവ സ്ഥലത്ത് രക്ഷാ പ്രവർത്തനം നടത്തുന്നുണ്ട്.

രക്ഷാ പ്രവർത്തനം തുടരുകയാണ്. കലക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. കോയമ്പത്തൂർ ഈറോഡ് പ്രദേശത്തെ വിദ്യാർത്ഥിനികളാണ് കുടുങ്ങി കിടക്കുന്നതെന്നാണ് വിവരം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Around 20 students, who were on a trekking expedition, were caught in a forest fire at Top Station near Kurangani in Theni district of Tami Nadu on Sunday afternoon. Theni district administration sought the help of the Indian Air Force at Sulur in Coimbatore district for the safe evacuation of students.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്