സ്വയംവിമര്‍ശനം... നോട്ട്‌നിരോധനം അത്ര ആരോഗ്യകരമായിരുന്നില്ലെന്ന് അരുണ്‍ ജയ്റ്റ്‌ലി

Subscribe to Oneindia Malayalam

ദില്ലി: നോട്ട് നിരോധനം ഇന്ത്യന്‍ സാമ്പത്തികരംഗത്ത് അത്ര ഗുണം ചെയ്തിട്ടില്ലെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ദില്ലിയിലെ ഒരു പത്രപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് ധനമന്ത്രി സ്വയംവിമര്‍ശനപരമായ പ്രസ്താവന നടത്തിയത്. ഇന്ത്യയുടെ മൊത്തം ആഭ്യന്തരവളര്‍ച്ചയില്‍ 6.1% കുറവുണ്ടായതായും റിപ്പോര്‍ട്ടര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ നോട്ട്‌നിരോധനം മാത്രമല്ല, അതിനു കാരണമെന്നും അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു.

നോട്ട്‌നിരോധനം നിലവില്‍ വരുന്നതിനു മുന്‍പു തന്നെ സാമ്പത്തിരംഗത്ത് മാന്ദ്യം അനുഭവപ്പെട്ടിരുന്നെന്ന് ജയ്റ്റ്‌ലി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിപ്രായത്തിന് വിരുദ്ധമായ പ്രസ്താവനയാണ് ഇതെന്നതാണ് ശ്രദ്ധേയം. ഇന്ത്യന്‍ സാമ്പത്തികരംഗം ശക്തമായിരുന്ന അവസരത്തിലാണ് നോട്ട്‌നിരോധനം ഏര്‍പ്പെടുത്തിയതെന്നാണ് പ്രധാനമന്ത്രി ഫെബ്രുവരിയില്‍ പാര്‍ലമെന്റില്‍ പറഞ്ഞത്.

arun-jaitley

എന്നാല്‍ ലോകരാഷ്ട്രങ്ങളില്‍ പലതും സാമ്പത്തികരംഗത്ത് വന്‍ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന അവസരത്തില്‍ ഇന്ത്യ മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നതെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു. ആഗോളതലത്തിലുള്ള അവസ്ഥ നോക്കുകയാണെങ്കില്‍ ഇപ്പോഴത്തെ വളര്‍ച്ചാനിരക്ക് ന്യായീകരിക്കാവുന്നതാണെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു.

English summary
Arun Jaitley admits that Indian economy wasn’t healthy when note ban was launched
Please Wait while comments are loading...